Akhil P dharmajan: യുവ പുരസ്‌കാർ അഖിൽ ആരുടേയും കാല് പിടിച്ചു വാങ്ങിച്ചതല്ല – ശ്രീപാർവ്വതി
Akhil P. Dharmajan Yuva Puraskar Row: അഖിൽ പി ധർമ്മജന്റെ അവാർഡ് വിഷയം വിവാദമായതോടെ പിന്തുണയുമായി നോവലിസ്റ്റ് ലാജോ ജോസും രംഗത്തെത്തി. ഫേസ്ബുക്കിലൂടെ ആയിരുന്നു അദ്ദേഹം പ്രതികരിച്ചത്. വായനാദിനത്തിൽ ആനന്ദിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ആശംസകൾ നേർന്നത്.

Ram Co Anandhi
തിരുവനന്തപുരം: യുവ എഴുത്തുകാരൻ അഖിൽ ധർമ്മജൻ നോവൽ റാം C/O ആനന്ദിയ്ക്ക് 2025 ലെ കേന്ദ്ര യുവ സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് സാഹിത്യ ലോകത്ത് വലിയ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. ഇപ്പോൾ അതിന്റെ ചൂടുപിടിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് യുവ എഴുത്തുകാരി ശ്രീ പാർവതി.
അഖിലിന്റെ അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ കേരളത്തിലെ പ്രശസ്തരായ പല എഴുത്തുകാരും സാഹിത്യ നിരൂപകരും അതൃപ്തിയും വിമർശനങ്ങളും ഉന്നയിച്ചിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് എഴുത്തുകാരിയായ ഇന്ദു മേനോന്റെ പ്രതികരണമാണ്.
സാഹിത്യ മൂല്യത്തേക്കാൾ ബെസ്റ്റ് സെല്ലർ പദവിയെ അടിസ്ഥാനമാക്കിയുള്ളതാകാം അവാർഡ് എന്ന അവരുടെ അഭിപ്രായം ഏറെ ചർച്ച ചെയ്യപ്പെട്ടു.
വിമർശനങ്ങളിൽ ദുഃഖം ഉണ്ടെന്നും നെഗറ്റിവിറ്റിയിൽ നിന്ന് അകന്നുനിൽക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അഖിൽ പി ധർമ്മജൻ വ്യക്തമാക്കി. ഇപ്പോൾ അഖിലിനെ പിന്തുണച്ച് ഫേസ്ബുക്കിൽ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് ശ്രീപാർവ്വതി.
റാം ഉള്ള കൊണ്ട് അവാർഡ് കിട്ടി യൂറിയിൽ സ്വാധീനിച്ച് അവാർഡ് കിട്ടി.
എന്തൊക്കെയാണ് കേൾക്കേണ്ടി വരുന്നു എന്നാണ് ശ്രീപാർവതി ആദ്യം തന്നെ പ്രതികരിച്ചിരിക്കുന്നത്. അശോകൻ ചെരുവിൽ ഒക്കെ എത്ര പക്വമായി അതിനെ വായിച്ചു എന്നാണ് ഞാൻ ഓർക്കുന്നത്. പക്വത എന്നത് അങ്ങനെയാണ് വായന കൊണ്ട് ഒന്നും കിട്ടുന്ന ഒന്നല്ല അത് ചുരുങ്ങിയത് ഒന്ന് മനസ്സിലാക്കാം ആരുടെയും കാലുപിടിച്ചു വാങ്ങിയതല്ല അവൻ അത് അർഹിച്ചിരുന്നു എന്ന് ശ്രീപാർവതി കൂട്ടിച്ചേർക്കുന്നു.
പോസ്റ്റിന്റെ പൂർണരൂപം
റാം ഉള്ളോണ്ട് അവാർഡ് കിട്ടി, ജൂറിയിൽ സ്വാധീനിച്ച് അവാർഡ് കിട്ടി , എന്തൊക്കെയാണപ്പാ കേൾക്കേണ്ടി വരുന്നേ 😄
ഹൃദയം തൊട്ട് അറിഞ്ഞ ഒരുത്തൻ ആണ്, അവന്റെ ഇഷ്ടം കൊണ്ട് ഒരു പുസ്തകം എഴുതി എന്നതാണ് അവൻ ചെയ്തത്. അതിന് അവൻ ഏറ്റു വാങ്ങേണ്ടി വരുന്നത്…
നിലവാരം ഉള്ള വിമർശനങ്ങൾ രസമുണ്ട് കേൾക്കാൻ, അവനും അത് ആസ്വദിക്കാൻ കഴിയും.. ഇതൊക്കെ ഒരുമാതിരി…
റാം ഒരു സിനിമറ്റിക് നോവൽ എന്നുള്ള എഴുത്ത് ആവാം പലരുടെയും പ്രശ്നം. സത്യത്തിൽ പുസ്തകം പുതുകാലത്തിലെ യുവതയുടെ ജീവിതം അത്യാവശ്യം നല്ലൊരു, ലളിത ഭാഷയിൽ പറയുന്നതിനൊപ്പം ട്രാൻസ്, അഭയാർത്ഥി തുടങ്ങി പല രാഷ്ട്രീയ പ്രശ്നങ്ങളെയും അഡ്രെസ്സ് ചെയ്യുന്നതുമാണ്.
ശ്രീ അശോകൻ ചരുവിൽ ഒക്കെ എത്ര പക്വമായി അതിനെ വായിച്ചു എന്നാണ് ഞാൻ ഓർത്തത്. പക്വത എന്നത് അങ്ങനെയാണ്, വായന കൊണ്ടോ ഒന്നും കിട്ടുന്ന ഒന്നല്ല അത്. ചുരുങ്ങിയത് ഒന്ന് മനസ്സിലാക്കാം യുവ പുരസ്‌കാർ അഖിൽ ആരുടേയും കാല് പിടിച്ചു വാങ്ങിച്ചതല്ല. അവൻ അത് അർഹിച്ചിരുന്നു.
അർഹിക്കുന്ന വേറെയും എഴുത്തുകാർ ഉണ്ട്, പക്ഷെ ഒരു സമ്മാനമല്ലേ, അത് ഒരാൾക്കേ കിട്ടൂ. ആ പുസ്തകത്തിൽ അഖിൽ തന്നെ എഴുതിയ സ്റ്റേറ്റ്മെന്റ് മായിച്ചു കളഞ്ഞാൽ പുതുകാല വായനയും ലോകവും മനുഷ്യരും ഭാഷയും ഒക്കെ കലർന്ന നല്ലൊരു കൃതി തന്നെയാണ് റാം c/ o ആനന്ദിയും.
അഖിലേ നിന്നെ ചേർത്ത് പിടിക്കുന്നു
പിന്തുണയുമായി ലാജോ ജോസ്
അഖിൽ പി ധർമ്മജന്റെ അവാർഡ് വിഷയം വിവാദമായതോടെ പിന്തുണയുമായി നോവലിസ്റ്റ് ലാജോ ജോസും രംഗത്തെത്തി. ഫേസ്ബുക്കിലൂടെ ആയിരുന്നു അദ്ദേഹം പ്രതികരിച്ചത്. വായനാദിനത്തിൽ ആനന്ദിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ആശംസകൾ നേർന്നത്. വായനാദിന ആശംസകൾ ഇതിലും ഉചിതമായ വേറൊരു ചിത്രമില്ല എന്നായിരുന്നു പോസ്റ്റിൽ ഉണ്ടായിരുന്നത്.