Alappuzha Gymkhana OTT : ഇന്നലെ വരുമെന്ന് പറഞ്ഞ ആലപ്പുഴ ജിംഖാന ഒടിടിയിൽ എത്തിയില്ല; ഇനി എന്ന് വരും?

Alappuzha Gymkhana OTT Release Date And Platform : നേരത്തെ ജൂൺ അഞ്ചാം തീയതി മുതൽ ആലപ്പുഴ ജിംഖാന ഒടിടിയിൽ എത്തുമെന്നായിരുന്നു റിപ്പോർട്ട്. സ്പോർട്സ് കോമഡി ഡ്രാമ ചിത്രമായിട്ടാണ് ആലപ്പുഴ ജിംഖാൻ തിയറ്ററുകളിൽ എത്തിയത്.

Alappuzha Gymkhana OTT : ഇന്നലെ വരുമെന്ന് പറഞ്ഞ ആലപ്പുഴ ജിംഖാന ഒടിടിയിൽ എത്തിയില്ല; ഇനി എന്ന് വരും?

Alappuzha Gymkhana Ott

Published: 

06 Jun 2025 19:16 PM

യുവാക്കളുടെ ഇഷ്ടതാരമായ നസ്ലെൻ ഗഫൂറിൻ്റെ ഏറ്റവും പുതിയ ചിത്രമായ ആലപ്പുഴ ജിംഖാന ഒടിടിയിലേക്കെത്തുന്നു. ഇന്നലെ ജൂൺ അഞ്ചിന് ആലപ്പുഴ ജിംഖാന ഒടിടിയിൽ എത്തുമെന്നായിരുന്നു നേരത്തെ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. എന്നാൽ ചിത്രത്തിൻ്റെ ഔദ്യോഗിക ഒടിടി റിലീസ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ് ആലപ്പുഴ ജിംഖാനയുടെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിട്ടുള്ള സോണി ലിവ്. ജൂൺ 13-ാം തീയതി മുതൽ ആലപ്പുഴ ജിംഖാന സോണി ലിവിൽ സംപ്രേഷണം ചെയ്യുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഏപ്രിൽ പത്തിനാണ് ചിത്രം തിയറ്ററിൽ എത്തിയത്

തല്ലുമാല എന്ന സിനിമയ്ക്ക് ശേഷം ഖാലിദ് റഹ്മാൻ ഒരുക്കിയ ചിത്രമാണ് ആലപ്പുഴ ജിംഖാന. ബോക്സിങ്ങിനെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന സ്പോർട്സ്-കോമഡി ഡ്രാമ ചിത്രമാണ് ജിംഖാന. പ്ലാൻ ബി മോഷൻ പിക്ചേഴ്സിൻ്റെയും റീലിസ്റ്റിക് സ്റ്റുഡിയോസിൻ്റെയും ബാനറിൽ സംവിധായകൻ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണൻചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സംവിധായകൻ ഖാലിദും ശ്രീനി ശശീന്ദ്രനും ചേർന്നാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്. രതീഷ് രവിയാണ് സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത്.

ALSO READ : Padakkalam OTT : തിയറ്ററിൽ പൊട്ടിച്ചിരി പടർത്തിയ പടക്കളം ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

നസ്ലെന് പുറമെ ഒരു കൂട്ടം യുവതാരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ലുക്മാൻ അവറാൻ, ഗണപതി, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാൻസിസ്, റാപ്പർ ബേബി ജീൻ, ശിവ ഹരിഹരൻ, ഷൈൻ ടോം ചാക്കോ, കോട്ടയം നസീർ, അബു സലീം തുടങ്ങിയ നിരവധി പേരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൽ മൂന്ന് നായികമാരാണ് നസ്ലനുള്ളത്. 70 കോടിയോളം ചിത്രം ബോക്സ്ഓഫീസിൽ നിന്നും സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകളിൽ അറിയിക്കുന്നത്.

തല്ലുമാല, ഫാലിമി തുടങ്ങിയ സിനിമകൾക്ക് സംഗീതം നൽകിയ വിഷ്ണു വിജയിയാണ് ചിത്രത്തിൻ്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. മുഹ്സിൻ പരാരി (മൂരി) ആണ് ഗാനങ്ങൾക്ക് വരി എഴുതിയിരിക്കുന്നത്. തല്ലുമാലയുടെ ഛായാഗ്രഹകൻ ജിംഷി ഖാലിദാണ് ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അന്തരിച്ച് നിഷാദ് യൂസഫാണ് ചിത്രത്തിൻ്റെ എഡിറ്റർ.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും