AMMA : ഡബ്ല്യുസിസിയിലെ ആർക്കും അവസരം നിഷേധിക്കപ്പെട്ടിട്ടില്ല; പവർ ഗ്രൂപ്പ് ആരെന്നറിയില്ല: സിദ്ധിഖ്

AMMA Siddique Hema Committee Report : ഡബ്ല്യുസിസിയിലെ ആർക്കും അവസരം നിഷേധിക്കപ്പെട്ടിട്ടില്ല എന്ന് അമ്മ ജനറൽ സെക്രട്ടറി സിദ്ധിഖ്. ഹേമ കമ്മറ്റിയിൽ പറഞ്ഞ പവർ ഗ്രൂപ്പ് ആരെന്നറിയില്ല. ഹേമ കമ്മറ്റിയ്ക്കൊപ്പം തന്നെയാണ് അമ്മ നിലകൊള്ളുന്നതെന്നും സിദ്ധിഖ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

AMMA : ഡബ്ല്യുസിസിയിലെ ആർക്കും അവസരം നിഷേധിക്കപ്പെട്ടിട്ടില്ല; പവർ ഗ്രൂപ്പ് ആരെന്നറിയില്ല: സിദ്ധിഖ്

AMMA Siddique Hema Committee Report (Image Courtesy - Social Media)

Published: 

23 Aug 2024 15:44 PM

ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറിയും നടനുമായി സിദ്ധിഖ് (AMMA). ഡബ്ല്യുസിസിയിലെ ആർക്കും അവസരം നിഷേധിക്കപ്പെട്ടിട്ടില്ല എന്ന് സിദ്ധിഖ് പറഞ്ഞു. പവർ ഗ്രൂപ്പ് ആരെന്നറിയില്ല. അമ്മ ഹേമ കമ്മറ്റിയ്ക്കൊപ്പം (Hema Committee Report) തന്നെ നിലകൊള്ളുമെന്ന് വാർത്താസമ്മേളനത്തിൽ സിദ്ധിഖ് പറഞ്ഞു.

“പ്രതികരണം വൈകിയത് അമ്മ ഷോയുടെ റിഹേഴ്സൽ നടക്കുന്നതിനാലാണ്. ഇന്നലെ പുലർച്ചെയാണ് അതിൻ്റെ തിരക്കുകൾ അവസാനിച്ചത്. പ്രതികരണത്തിൽ നിന്ന് ഒളിച്ചോടിയില്ല. അഭിപ്രായ സമന്വയത്തിന് സമയമെടുത്തു എന്ന് മാത്രം. ഹേമാ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹമാണ്. നടപ്പിൽ വരുത്തണമെന്നാണ് ആഗ്രഹം. മന്ത്രി സജി ചെറിയാനെ നിർദ്ദേശങ്ങൾ അറിയിച്ചിട്ടുണ്ട്. ഹേമ കമ്മറ്റി റിപ്പോർട്ട്‌ അമ്മക്ക് എതിരായ റിപ്പോർട്ടല്ല. അമ്മ ഹേമ കമ്മറ്റി റിപ്പോർട്ടിന് എതിരല്ല. സംഘടനയെ മാധ്യമങ്ങൾ പ്രതിസ്ഥാനത്ത് നിർത്തുന്നതിൽ ദുഖമുണ്ട്.”- സിദ്ധിഖ് പറഞ്ഞു.

Also Read : Hema Committee Report: സംവിധായകനെതിരെ ചെരുപ്പൂരേണ്ടി വന്നു, പ്രതികരിച്ചതോടെ അവസരങ്ങള്‍ നിഷേധിച്ചു: ഉഷ ഹസീന

കുറ്റകൃത്യം നടന്നെങ്കിൽ പോലീസ് കേസെടുക്കണമെന്നും സിദ്ധിഖ് പറഞ്ഞു. പ്രതിസ്ഥാനത്തുള്ളവരെ അമ്മ സംരക്ഷിച്ചിട്ടില്ല. മലയാള സിനിമാവ്യവസായം മുഴുവൻ ഇങ്ങനെയാണെന്ന വാദത്തോട് എതിർപ്പാണ്. എല്ലാ തൊഴിലിടത്തിലും പ്രശ്നങ്ങളുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങളിൽ ഒരു സമൂഹത്തെ കുറ്റപ്പെടുത്തരുത്. പവർ ഗ്രൂപ്പ് ആരെന്നറിയില്ല. ഒരു സിനിമ ആര് അഭിനയിക്കണം, വേണ്ട എന്ന് ഒരു ഗ്രൂപ്പ് ഇരുന്ന് എങ്ങനെ ഇൻഡസ്ട്രി മുന്നോട്ട് പോകും. ഒരു പവർ ഗ്രൂപ്പിനും സിനിമയെ നിയന്ത്രിക്കാൻ ആവില്ല. അന്വേഷണം ആവശ്യപ്പെടാൻ ഭയമില്ല. കുറ്റവാളികളെ പുറത്തുകൊണ്ടുവരണം എന്നും സിദ്ധിഖ് കൂട്ടിച്ചേർത്തു.

2006 ൽ നടന്ന സംഭവത്തിൽ 2018 ലാണ് പരാതിവന്നത്. പരാതി അവഗണിച്ചത് ശരിയല്ല. പരിശോധിച്ച് നടപടിയെടുക്കും. പരാതി പറഞ്ഞതിന്റെ പേരിൽ ആരെയും മാറ്റി നിർത്തില്ല. സോണിയ തിലകന്റെ പരാതി അമ്മക്ക് കിട്ടിയിട്ടില്ല. തൊഴിൽ നഷ്ടം ഉണ്ടായെന്ന പാർവതിയുടെ പ്രസ്താവനയോട് യോജിക്കുന്നില്ല. ഡബ്ല്യുസിസിയിലെ ആർക്കും അവസരം നിഷേധിക്കപ്പെട്ടിട്ടില്ല. കഥാപാത്രത്തിന് അനുയോജ്യരായവരെ സമീപിക്കുന്നു എന്നേയുള്ളൂ. സർക്കാർ കോൺക്ലേവിൻ്റെ ഉദ്ദേശ്യമെന്തെന്നറിയില്ല. തങ്ങളെ ക്ഷണിച്ചിട്ടില്ല എന്നും സിദ്ധിഖ് പ്രതികരിച്ചു.

നടിമാർക്കൊക്കെ ആവശ്യത്തിന് സൗകര്യമുണ്ട്. നാലഞ്ച് വർഷം മുൻപത്തെ നിലയല്ല ഇപ്പോൾ. എല്ലാവർക്കും ഇപ്പോൾ സൗകര്യങ്ങൾ ലഭിക്കുന്നുണ്ട്. നിർദ്ദേശങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കാരവാൻ അടക്കമുള്ള സൗകര്യങ്ങൾ നടന്മാർ സഹകരിച്ച് നടിമാർക്ക് നൽകിയിട്ടുണ്ട്. കാസ്റ്റിങ് കൗച്ചിൽ തങ്ങൾക്ക് പരാതി ലഭിച്ചിട്ടില്ല. ലഭിച്ചാൽ തീർച്ചയായും നടപടിയെടുക്കും. റിപ്പോർട്ടിൽ ഉള്ള പ്രമുഖർ ആരെന്നറിയില്ല. പുകമറ സൃഷ്ടിക്കുന്നതിന് പകരം കൃത്യമായ കാര്യം പറഞ്ഞാൽ ആരെന്നറിയാമല്ലോ.

റിപ്പോർട്ടിൻ്റെ കാര്യത്തിൽ മാറ്റം വരുത്തേണ്ടത് സർക്കാരാണ്. ആ മാറ്റങ്ങൾക്കൊപ്പം അമ്മ നിലകൊള്ളും. അമ്മയ്ക്ക് മാത്രമായി മാറ്റങ്ങൾ കൊണ്ടുവരാനാവില്ല.

 

Also Read : Hema Committee Report: അമ്മയില്‍ അംഗത്വം വേണമെങ്കില്‍ അഡ്‌ജെസ്റ്റ്‌മെന്റിന് തയ്യാറാകണമെന്ന് ഇടവേള ബാബു; മാമുക്കോയയില്‍ നിന്നും സുധീഷില്‍ നിന്നുമെല്ലാം മോശം അനുഭവമുണ്ടായി: ജൂനിയര്‍ ആര്‍ട്ടിസ്റ്റ്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ 129 പാരഗ്രാഫുകള്‍ സര്‍ക്കാര്‍ വെട്ടിമാറ്റിയെന്ന് റിപ്പോര്‍ട്ടുകൾ വന്നിരുന്നു. വിവരാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചതിനേക്കാള്‍ കൂടുതല്‍ പേജുകള്‍ സര്‍ക്കാര്‍ വെട്ടിമാറ്റിയതായാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിലെ 21 പാരഗ്രാഫുകള്‍ നീക്കം ചെയ്യാനാണ് വിവരാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ 129 പാരഗ്രാഫുകള്‍ സര്‍ക്കാര്‍ വെട്ടിമാറ്റി. സ്വകാര്യതയുമായി ബന്ധപ്പെട്ട ഭാഗങ്ങളാണ് നീക്കം ചെയ്തതെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.

സ്വകാര്യത വെളിവാക്കുന്ന ഭാഗങ്ങള്‍ നീക്കിയതിന് ശേഷമുള്ള റിപ്പോര്‍ട്ട് പുറത്തുവിടാമെന്ന് വിവരാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചതിന് പിന്നാലെ ഹൈക്കോടതി വിഷയത്തില്‍ ഇടപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയത്. ചില ഭാഗങ്ങള്‍ വെട്ടിമാറ്റിയതായി വിവരാകാശ നിയമപ്രകാരം അപേക്ഷിച്ചവരെ അറിയിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ അപേക്ഷകരെ അറിയിക്കാതിരുന്ന ചില ഭാഗങ്ങള്‍ കൂടി സര്‍ക്കാര്‍ നീക്കം ചെയ്യുകയായിരുന്നു. അതിപ്രശസ്തരായിട്ടുള്ളവര്‍ ലൈംഗിക പീഡനം നടത്തിയെന്ന ഭാഗത്തിന് പിന്നാലെയുള്ള ഭാഗങ്ങളാണ് നീക്കം ചെയ്തത്. റിപ്പോര്‍ട്ടിലെ 49 മുതല്‍ 53 വരെയുള്ള പേജുകളാണ് ഒഴിവാക്കിയത്. എന്നാല്‍ വിവരാവകാശ കമ്മീഷന്‍ വെട്ടിമാറ്റണമെന്ന് നിര്‍ദേശിച്ച 96ാം പാരഗ്രാഫ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Related Stories
Actress Assault Case: ‘അതിജീവിതക്ക് നീതി ലഭിക്കില്ലെന്ന് ബാലു അന്നേ പറഞ്ഞു; ഞാൻ കാലു പിടിച്ചു, അത് പാടില്ലായിരുന്നു’; വിതുമ്പി ബാലചന്ദ്രകുമാറിന്റെ ഭാര്യ
Urvashi: ‘എത്രമറച്ചുവയ്ക്കാൻ നോക്കിയാലും സത്യം പുറത്തുവരും; കുഞ്ഞുങ്ങളെ ഓർത്താണ് മിണ്ടാതിരുന്നത്’; ഉർവശി
Manju Warrier: ‘ആസൂത്രണം ചെയ്ത‌വർ ആരായാലും ശിക്ഷിക്കപ്പെടണം; അന്നും, ഇന്നും, എന്നും അവൾക്കൊപ്പം’; മഞ്ജു വാര്യർ
Actress Assault Case: ‘നിങ്ങൾക്ക് ഇപ്പോൾ ആശ്വാസം കിട്ടുന്നുണ്ടാകും; പരിഹസിച്ചവർക്കായി ഈ വിധിയെ സമർപ്പിക്കുന്നു’; ആദ്യ പ്രതികരണവുമായി അതിജീവിത
Sibi Malayil Remembers Mayuri: ‘ പാവം കുട്ടിയായിരുന്നു; മയൂരിയുടെ ആത്മഹത്യ ഞങ്ങളെ ഞെട്ടിച്ചു: ആ കുട്ടിക്ക് എന്ത് പറ്റിയെന്ന് ഇപ്പോഴും ചോദിക്കും’; സിബി മലയില്‍
Actress Assault Case: ‘ആരാണ് ആ മാഡം…? പൾസർ സുനി കൃത്യം നടന്ന സമയത്ത് വിളിച്ച ശ്രീലക്ഷ്മിയെ എന്തുകൊണ്ട് കണ്ടുപിടിച്ചില്ല’
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം