Anil P Nedumangad: ‘ആ മരണം അനില്‍ നെടുമങ്ങാടിനെ ഏറെ ഉലച്ചു; മൂന്ന് ദിവസത്തോളം കരഞ്ഞു; ഒന്നും കഴിച്ചില്ല’; കുടുംബം പറയുന്നു

Anil P Nedumangad and Sachy: സച്ചിയുടെ മരണം അനിലിനെ ഏറെ ഉലച്ചിരുന്നുവെന്ന് കുടുംബം . സച്ചിയെ ഇഷ്ടമായിരുന്നു. മരിച്ചതിന് ശേഷം മൂന്ന് ദിവസത്തോളം ഭയങ്കര കരച്ചിലായിരുന്നു. ഒന്നും കഴിക്കില്ല. വെള്ളം മാത്രം കുടിക്കും. വാതില്‍ അടച്ചിട്ട് കരയുമായിരുന്നു. അടുത്ത സിനിമ അനിലിനെ വച്ച് ചെയ്യുമെന്ന് സച്ചി സൂചന നല്‍കിയിരുന്നു

Anil P Nedumangad: ആ മരണം അനില്‍ നെടുമങ്ങാടിനെ ഏറെ ഉലച്ചു; മൂന്ന് ദിവസത്തോളം കരഞ്ഞു; ഒന്നും കഴിച്ചില്ല; കുടുംബം പറയുന്നു

അനില്‍ പി നെടുമങ്ങാട്‌

Published: 

19 Feb 2025 | 02:08 PM

നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന സിനിമയിലൂടെയാണ് അനില്‍ നെടുമങ്ങാട് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. സച്ചിയുമായി അനില്‍ അത്രയേറെ ആത്മബന്ധം പുലര്‍ത്തിയിരുന്നു. സച്ചി വിടവാങ്ങിയതിന് പിന്നാലെ അധികം വൈകാതെ അനിലും യാത്രയായി. 2020 ജൂണ്‍ 18നാണ് സച്ചി മരിച്ചത്. അനില്‍ അതേ വര്‍ഷം ക്രിസ്മസ് ദിനത്തിലും. അപ്രതീക്ഷിതമായിരുന്നു ഇരുവരുടെയും വിയോഗം. സുഹൃത്തുക്കള്‍ക്കൊപ്പം തൊടുപുഴ മലങ്കര ഡാമില്‍ കുളിക്കാനിറങ്ങിയപ്പോള്‍ അനില്‍ മുങ്ങിമരിക്കുകയായിരുന്നു. ഒരു സിനിമയുടെ ഷൂട്ടിംഗിനാണ് താരം തൊടുപുഴയിലെത്തിയത്. സുഹൃത്തുക്കള്‍ക്കൊപ്പം ജലാശയത്തില്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം.

സച്ചിയുടെ മരണം അനിലിനെ ഏറെ ഉലച്ചിരുന്നുവെന്ന് കുടുംബം വെളിപ്പെടുത്തി. മാസ്റ്റര്‍ ബിന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കുടുംബം ഇക്കാര്യം പറഞ്ഞത്. സച്ചിയെ ഭയങ്കര ഇഷ്ടമായിരുന്നു. സച്ചി മരിച്ചതിന് ശേഷം മൂന്ന് ദിവസത്തോളം ഭയങ്കര കരച്ചിലായിരുന്നു. ഒന്നും കഴിക്കില്ല. വെള്ളം മാത്രം കുടിക്കും. വാതില്‍ അടച്ചിട്ട് കരയുമായിരുന്നു. അടുത്ത സിനിമ അനിലിനെ വച്ച് ചെയ്യുമെന്ന് സച്ചി സൂചന നല്‍കിയിരുന്നുവെന്നും കുടുംബം പറഞ്ഞു.

സമൂഹമാധ്യമത്തിലെ കുറിപ്പ്‌

മരിക്കുന്നതിന് ഒരു കൊല്ലം മുമ്പ് ഫേസ്ബുക്കില്‍ ഒരു സ്റ്റോറി പോലെ ‘അനുസ്മരണം’ എന്ന് പറഞ്ഞിട്ടുവെന്നും, എന്തിനാ ഇങ്ങനെയൊക്കെ ഇടുന്നതിന് വിളിച്ച് ചോദിച്ചിരുന്നുവെന്നും അനിലിന്റെ സഹോദരന്‍ പറഞ്ഞു. മരിക്കുന്നതിന് കുറച്ചുനാള്‍ മുമ്പ് അസ്മതയ സൂര്യനെ നോക്കി നില്‍ക്കുന്ന ഒരു പടം പങ്കുവച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also :  ‘ഗ്ലാമറിന് ഒരുപാട് വ്യാഖ്യാനങ്ങളുണ്ട്; ഭാവിയിൽ എന്ത് വേഷവും ചെയ്യും’; അന്നത്തെ നിലപാടിൽ പശ്ചാത്താപമില്ലെന്ന് ആരാധ്യ ദേവി

അറം പറ്റിയ പേര്‌

അവസാനത്തെ സിനിമയുടെ പേര് തന്നെ അറം പറ്റുന്ന വിധത്തിലായിരുന്നുവെന്നും അനിലിന്റെ കുടുംബം വ്യക്തമാക്കി. പീസ് എന്നായിരുന്നു സിനിമയുടെ പേര്. മരിച്ചതിന് ശേഷം റെസ്റ്റ് ഇന്‍ പീസ് എന്നാക്കിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Related Stories
ലത മങ്കേഷ്‌കർ പാട്ട് നിർത്തണമെന്ന് പറഞ്ഞു, അദ്ദേഹം 80-ാം വയസ്സിലും പാടുന്നു; യേശുദാസിനെതിരെ ശാന്തിവിള ദിനേശ്
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ