Big Ben Movie: യുകെയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ‘ബിഗ് ബെനി’ൻ്റെ ട്രയിലർ പുറത്ത്

Big Ben Movie: യുകെ നഗരങ്ങളായ ലണ്ടൻ, മാഞ്ചസ്റ്റർ, ലിവർപൂൾ, അയർലൻ്റ് തുടങ്ങിയ സ്ഥലങ്ങളിൽ ജീവിക്കുന്ന മലയാളി കുടുംബങ്ങളെ കേന്ദ്രീകരിച്ചാണ് ബി​ഗ് ബെൻ ഒരുക്കിയിരിക്കുന്നത്.

Big Ben Movie: യുകെയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ബിഗ് ബെനിൻ്റെ ട്രയിലർ പുറത്ത്

ബിഗ് ബെൻ. (Image Credits: Instagram)

Updated On: 

17 Jun 2024 13:15 PM

നവാഗതനായ ബിനോ അഗസ്റ്റിൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ബിഗ് ബെൻ എന്ന ചിത്രത്തിൻ്റെ ട്രയിലർ പിറത്തിറങ്ങി. യുകെയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അന്യരാജ്യത്ത് ജീവിക്കുന്ന മലയാളി കുടുംബങ്ങൾ നേരിടുന്ന ചില പ്രശ്നങ്ങളിലേക്കാണ് ഈ ചിത്രം വിരൽചൂണ്ടുന്നത്.

യുകെ നഗരങ്ങളായ ലണ്ടൻ, മാഞ്ചസ്റ്റർ, ലിവർപൂൾ, അയർലൻ്റ് തുടങ്ങിയ സ്ഥലങ്ങളിൽ ജീവിക്കുന്ന മലയാളി കുടുംബങ്ങളെ കേന്ദ്രീകരിച്ചാണ് ബി​ഗ് ബെൻ ഒരുക്കിയിരിക്കുന്നത്. ലണ്ടൻ നഗരത്തിൽ നഴ്സായി ജോലി നോക്കുന്ന ലൗലി എന്ന പെൺകുട്ടി തൻ്റെ കുഞ്ഞിനേയും ഭർത്താവിനേയും ഇവിടേക്കു കൊണ്ടുവരുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ഈ നാടിൻ്റെ സംസ്കാരവും, ആചാരാനുഷ്ഠാനങ്ങളും, നിയമ വ്യവസ്ഥകൾക്കുമെല്ലാം പ്രാധാന്യം നൽകിയുള്ള അവതരണരീതിയാണ് സംവിധായകൻ ബിനോ അഗസ്റ്റിൻ ഈ ചിത്രത്തിനു വേണ്ടി സ്വീകരിച്ചിരിക്കുന്നത്. ലൗലി എന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അതിഥി രവിയാണ്. അനു മോഹനാണ് ഭർത്താവ് ജീൻ ആൻ്റണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ALSO READ: സുരാജ് നായകനാകുന്ന ‘ഇഡി-എക്സ്ട്രാ ഡീസൻ്റ്’ ടെെറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

വിനയ് ഫോർട്ട്, വിജയ് ബാബു, ജാഫർ ഇടുക്കി, ചന്തുനാഥ്, ബിജു സോപാനം, മിയാ ജോർജ്, എന്നിവരാണ് ഈ ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളെ കൈകാര്യം ചെയ്യുന്നത്. കൂടാതെ യുകെയിലെ നിരവധി മലയാളി കലാകാരന്മാരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

തികഞ്ഞ ഒരു ഫാമിലി ത്രില്ലറാണ് ഈ ചിത്രം. ഹരിനാരായണൻ്റെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ജൂൺ 28ന് തിയേറ്ററുകളിലെത്തും.

പശ്ചാത്തല സംഗീതം – അനിൽ ജോൺസ്, ഛായാഗ്രഹണം- സജാദ് കാക്കു. എഡിറ്റിംഗ് -റിനോ ജേക്കബ്ബ്, കലാസംവിധാനം -അരുൺ വെഞ്ഞാറമൂട്, അസ്സോസ്സിയേറ്റ് ഡയറക്ടർ – കൊച്ചു റാണി ബിനോ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ കെ ജെ വിനയൻ, മാർക്കറ്റിംഗ് – കണ്ടൻ്റ് ഫാക്ടറി മീഡിയാ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് -വൈശാലി, ഉദരാജൻ പ്രഭു, നിർമ്മാണ നിർവഹണം – സഞ്ജയ്പാൽ, ഗിരിഷ് കൊടുങ്ങല്ലുവാ.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ