Anupam Kher: വഴിതെറ്റി ഇടുങ്ങിയ സ്ഥലത്ത് കുടുങ്ങി; ഒടുവിൽ പ്രഭാസിന്റെ സെറ്റിലെത്താൻ മതിൽ ചാടി അനുപം ഖേർ, വീഡിയോ വൈറൽ

Anupam Kher Viral Video: അനുപം സഞ്ചരിച്ച ഒരു കാർ കാടിനിടയിൽ കുടുങ്ങിപോകുന്നതും, അദ്ദേഹം പ്രഭാസിന്റെ ഏറ്റവും പുതിയ സിനിമയുടെ സെറ്റിലേക്ക് സാഹസികമായി കയറി പോകുന്നതുമാണ് വീഡിയോ.

Anupam Kher: വഴിതെറ്റി ഇടുങ്ങിയ സ്ഥലത്ത് കുടുങ്ങി; ഒടുവിൽ പ്രഭാസിന്റെ സെറ്റിലെത്താൻ മതിൽ ചാടി അനുപം ഖേർ, വീഡിയോ വൈറൽ

അനുപം ഖേർ

Updated On: 

08 Jun 2025 | 05:44 PM

ബോളിവുഡ് നടനും സംവിധായകനുമായ അനുപം ഖേർ അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു റീലാണ് ഇപ്പോൾ വൈറലാകുന്നത്. അനുപം സഞ്ചരിച്ച ഒരു കാർ കാടിനിടയിൽ കുടുങ്ങിപോകുന്നതും, പ്രഭാസിന്റെ ഏറ്റവും പുതിയ സിനിമയുടെ സെറ്റിലേക്ക് അദ്ദേഹം സാഹസികമായി കയറി പോകുന്നതുമാണ് വീഡിയോ.

അനുപം ഖേറിന്റെ ഡ്രൈവർക്ക് വഴിതെറ്റിയതാണ് സംഭവം. ഇടതൂർന്ന വനപ്രദേശത്തിന്റെ മധ്യത്തിലാണ് ഇവർ ചെന്ന് കുടുങ്ങിയത്. ഇടുങ്ങിയ റോഡ് ആയതുകൊണ്ട് തന്നെ കാർ റിവേഴ്‌സ് എടുക്കാനും കഴിഞ്ഞില്ല. എന്നാൽ, അനുപം ഖേറിന് എത്തേണ്ടിയിരുന്ന പ്രഭാസിന്റെ ഷൂട്ടിംഗ് സെറ്റ് ഒരു മതിൽ അപ്പുറമാണ്. നിവർത്തിയില്ലാതെ വന്നതോടെ മതിൽ ചാടിയാണ് അദ്ദേഹം സെറ്റിൽ എത്തിയത്. ഇതിന്റെ വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

“എന്റെ 40 വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ ഞാൻ എന്റെ ഷൂട്ടിംഗ് ലൊക്കേഷനുകളിലേക്ക് പല വഴികളിലൂടെയും പ്രവേശിച്ചിട്ടുണ്ട്! എന്നാൽ ഇന്നത്തേത് പ്രത്യേകത നിറഞ്ഞത് മാത്രമല്ല വളരെ ഹാസ്യാത്മകവുമായിരുന്നു. പ്രഭാസ് നായകനാകുന്ന പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിൽ നടക്കുമ്പോൾ, എന്റെ ഡ്രൈവർ ഒരു സാഹസികത കാണിക്കാൻ തീരുമാനിച്ചു. വൈകാതെ ഞങ്ങൾ ഒരു കാട്ടിലെ ഇടുങ്ങിയ പ്രദേശത്ത് കുടുങ്ങി. കാർ തിരിച്ചെടുക്കാൻ കഴിഞ്ഞില്ല! അടുത്തതായി എന്താണ് സംഭവിച്ചതെന്ന് ഇവിടെ കാണുക.” എന്ന അടികുറിപ്പോടു കൂടിയാണ് അനുപം ഖേർ വീഡിയോ പങ്കുവെച്ചത്.

അനുപം ഖേർ പങ്കുവെച്ച വീഡിയോ:

ALSO READ: അച്ഛന്‍ സീരിയസായി ഹോസ്പിറ്റലില്‍ കിടക്കുമ്പോഴാണ് മോഹന്‍ലാല്‍ ചെട്ടിക്കുളങ്ങര സോങ് ചെയ്യുന്നത്: മണിക്കുട്ടന്‍

അതേസമയം, പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് ഹനു രാഘവപുടിയാണ്. പ്രഭാസിനൊപ്പം അനുപം ഖേറും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. തെലുങ്കിലെ പ്രശസ്ത ബാനറായ മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിർമ്മിക്കുന്നത്. 1940-കളുടെ പശ്ചാത്തലത്തിൽ ഒരു യോദ്ധാവിന്റെ കഥ പറയുന്ന ഈ ചിത്രം ബിഗ് ബജറ്റിലാണ് ഒരുക്കുന്നത്. ഹിസ്റ്റോറിക്കൽ ഫിക്ഷൻ വിഭാഗത്തിൽ പെടുന്നൊരു ചിത്രമാണിത്.

Related Stories
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ