Anupama Parameswaran-Dhruv Vikram : ചുമ്പന ചിത്രങ്ങൾ പുറത്ത്; അനുപമ പരമേശ്വരനും ധ്രുവ് വിക്രമും തമ്മിൽ ഡേറ്റിങ്ങിലാണെന്ന് റിപ്പോർട്ട്

Anupama Parameswaran Dhruv Vikram Dating : അനുപമ പരമേശ്വരനും ധ്രുവ് വിക്രമും മാരിസെൽവരാജിൻ്റെ ബൈസൺ എന്ന ചിത്രത്തിൻ്റെ അണിയറയിൽ പ്രവർത്തിക്കുകയാണ്. ഇതിനിടെയാണ് ഇരുവരുടെയുമെന്ന പേരിൽ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

Anupama Parameswaran-Dhruv Vikram : ചുമ്പന ചിത്രങ്ങൾ പുറത്ത്; അനുപമ പരമേശ്വരനും ധ്രുവ് വിക്രമും തമ്മിൽ ഡേറ്റിങ്ങിലാണെന്ന് റിപ്പോർട്ട്

Anupama Parameshwaran, Dhruv Vikram

Updated On: 

13 Apr 2025 | 07:59 PM

മലയാളിയും തെന്നിന്ത്യൻ താരവുമായ അനുപമ പരമേശ്വരനും തമിഴ് സൂപ്പർ താരം ചിയാൻ വിക്രത്തിൻ്റെ മകനും നടനുമായ ധ്രുവ് വിക്രമും തമ്മിൽ പ്രണയത്തിലാണെന്ന് റിപ്പോർട്ടുകൾ. അനുപമ പരമേശ്വരനും ധ്രുവ് വിക്രമും തമ്മിൽ ചുമ്പിക്കുന്നതെന്ന പേരിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ എത്തയതോടെയാണ് ഇരുവരും പ്രണയത്തിലാണെന്നും ചർച്ചകൾ ഉടലെടുക്കുന്നത്. നിലവിൽ മാമന്നൻ, പരിയേറും പെരുമാൾ സിനിമകളുടെ സംവിധായകൻ മാരി സെൽവരാജ് ഒരുക്കുന്ന ചിത്രത്തിൻ്റെ അണിയറയിലാണ് അനുപമയും ധ്രുവും. ഇതിനിടിയിലാണ് ഇരുവരെയും ചേർത്തുകൊണ്ടുള്ള വാർത്തകൾ ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കുന്നത്.

ബ്ലുമൂൺ എന്ന സ്പോട്ടിഫൈ ലിസ്റ്റിൻ്റെ സ്ക്രീൻഷോട്ടാണ് അനുപമയുടെയും ധ്രുവിൻ്റെയും ചുമ്പന ചിത്രങ്ങൾ പേരിൽ വൈറലായിരിക്കുന്നത്. അനുപമയുടെയും ധ്രുവിൻ്റെയും രൂപ സാദൃശ്യമുള്ള ചിത്രങ്ങളാണ് സമൂഹമാധ്യങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്. അതേസമയം ബൈസൺ സിനിമയ്ക്കുള്ളിൽ ദൃശ്യമാകാമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഈ വിഷയത്തിൽ ഇതുവരെ ഇരു താരങ്ങളോ, സിനിമയുടെ അണിയറപ്രവർത്തകരോ പ്രതികരിക്കാൻ തയ്യാറായിട്ടില്ലയെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ALSO READ : Usha Uthup: ‘ഒന്നര കോടി രൂപയുടെ കാഞ്ചിപുരം സാരി’? പത്മഭൂഷൺ പുരസ്കാരം സ്വീകരിക്കാൻ പോയപ്പോഴാണ് അത് ധരിച്ചതെന്ന് ഉഷ ഉതുപ്പ്

സോഷ്യൽ മീഡയയിൽ ചർച്ചയാകുന്ന ആ ചിത്രം

 

മാരി സെൽവരാജ് ഒരുക്കുന്ന സ്പോർട്സ് ഡ്രാമ ചിത്രമാണ് ബൈസൺ. നീലം സ്റ്റുഡിയോസിൻ്റെയും അപ്ലോസ് എൻ്റടെയ്മെൻ്റിൻ്റെ ബാനറിൽ സമീർ നായർ, ദീപക് സെയ്ഗാൾ, പാ രഞ്ജിത്ത്, അദിഥി ആനന്ദ് എന്നിവർ ചേർന്നാണ് ബൈസൺ നിർമിക്കുന്നത്. ധ്രുവിനും അനുപമയ്ക്കും പുറമെ മലയാളി താരങ്ങളായ ലാൽ, രജിഷ വിജയൻ, പശുപതി, ഹരി കൃഷ്ണൻ, അഴകം പെരുമാൾ, അരുവി മദാനന്ദ്, കലൈയരസൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ ഫെബ്രുവരിയിലായിരുന്നു ബൈസണിൻ്റെ ചിത്രീകരണം പൂർത്തിയായത്.

Related Stories
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
ഉണക്കമുന്തിരിയിൽ കറുപ്പോ മഞ്ഞയോ ബെസ്റ്റ് ?
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ