Apsara Rathnakaran: ‘എപ്പോളും ഇന്‍ഡിപെന്‍ഡന്റ് ആയിരിക്കണം, എല്ലാവരും എപ്പോഴും നമ്മുടെ കൂടെയുണ്ടാകുമോ? ജീവിതത്തിലെടുത്ത തീരുമാനങ്ങള്‍ തെറ്റിപ്പോയി’

Apsara Rathnakaran About Her Life: ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള കാര്യങ്ങളെ കുറിച്ച് അപ്‌സര പറയുന്ന കാര്യങ്ങളാണ് ചര്‍ച്ചയാകുന്നത്. ജീവിതത്തിലെടുത്ത പല തീരുമാനങ്ങളും തെറ്റിപ്പോയിരുന്നു എന്നാണ് അപ്‌സര പറയുന്നത്. ദി കംപ്ലീറ്റ് മലയാളിക്ക് നല്‍കിയ അഭിമുഖത്തിലാണ് അപ്‌സരയുടെ പ്രതികരണം.

Apsara Rathnakaran: എപ്പോളും ഇന്‍ഡിപെന്‍ഡന്റ് ആയിരിക്കണം, എല്ലാവരും എപ്പോഴും നമ്മുടെ കൂടെയുണ്ടാകുമോ? ജീവിതത്തിലെടുത്ത തീരുമാനങ്ങള്‍ തെറ്റിപ്പോയി

അപ്‌സര രത്‌നാകരന്‍

Updated On: 

13 Mar 2025 16:26 PM

മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അപ്‌സര രത്‌നാകരന്‍. സാന്ത്വനം എന്ന സീരിയലില്‍ അപ്‌സര ചെയ്ത ജയന്തി എന്ന കഥാപാത്രമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. സീരിയലില്‍ മാത്രമല്ല താരത്തിന് മിന്നും പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചത്. ബിഗ് ബോസ് മലയാളം സീസണ്‍ 6ന്റെ മത്സരാര്‍ത്ഥിയായും അപ്‌സര നിറഞ്ഞാടി.

ഷോയില്‍ നിന്ന് അപ്രതീക്ഷിതമായിട്ട് ആയിരുന്നു അപ്‌സരയ്ക്ക് വിടപറയേണ്ടി വന്നത്. അപ്‌സരയുടെ പുറത്തേക്കുള്ള യാത്രയ്ക്ക് ഭര്‍ത്താവും നടനും സംവിധായകനുമായ ആല്‍ബിയുടെ പങ്കും ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ ഇരുവരും തമ്മില്‍ വേര്‍പിരിയാന്‍ പോകുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നുവെങ്കിലും ഇന്നും അക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള കാര്യങ്ങളെ കുറിച്ച് അപ്‌സര പറയുന്ന കാര്യങ്ങളാണ് ചര്‍ച്ചയാകുന്നത്. ജീവിതത്തിലെടുത്ത പല തീരുമാനങ്ങളും തെറ്റിപ്പോയിരുന്നു എന്നാണ് അപ്‌സര പറയുന്നത്. ദി കംപ്ലീറ്റ് മലയാളിക്ക് നല്‍കിയ അഭിമുഖത്തിലാണ് അപ്‌സരയുടെ പ്രതികരണം.

അപ്‌സരയുടെ ജീവിതത്തില്‍ രണ്ട് വിവാഹം കഴിച്ചു, രണ്ടുപേരും രണ്ട് സൈഡിലാണ് നില്‍ക്കുന്നത് എന്ന അവതാരകന്റെ സ്റ്റേറ്റ്‌മെന്റിന് ആറ് പറഞ്ഞു ഇപ്പോള്‍ എന്റെ അടുത്ത് ഇല്ലന്നല്ലേ ഒള്ളൂ എന്നാണ് അപ്‌സര മറുപടി നല്‍കിയത്.

”ഞാന്‍ പോകുന്നിടത്തെല്ലാം വീട്ടുകാരെയും കൊണ്ടുപോകാന്‍ പറ്റുമോ? കൂടെയില്ല എന്നൊരു തോന്നല്‍ ഒന്നും എനിക്കില്ല. നമ്മള്‍ എപ്പോളും ഇന്‍ഡിപെന്‍ഡന്റ് ആയിരിക്കണം. എല്ലാവരും എപ്പോഴും നമ്മുടെ കൂടെയുണ്ടാകുമോ. ഞാന്‍ എല്ലാവരെയും വളരെയധികം ആശ്രയിച്ച് കഴിഞ്ഞിരുന്ന ഒരാളായിരുന്നു. ഇപ്പോഴും എനിക്ക് ഒറ്റയ്ക്ക് ട്രെയിനില്‍ യാത്ര ചെയ്യാന്‍ അറിയില്ല. അതിന് എന്നെ എല്ലാവരും കളിയാക്കും. ട്രെയിനില്‍ യാത്ര ചെയ്യുന്നത് എനിക്ക് ഭയങ്കര പേടിയാണ്. ട്രെയിനുമായി ബന്ധപ്പെട്ട ഒന്നും തന്നെ എനിക്കറിയില്ല.

ഒറ്റയ്ക്ക് ഒരു സ്ഥലത്ത് പോവുക എന്ന് പറഞ്ഞാല്‍ എനിക്ക് പേടിയാണ്. ആരുമില്ലെങ്കില്‍ നമ്മളിതെല്ലാം ചെയ്യില്ലേ. ഇരുട്ട് എനിക്ക് പേടിയാണ് എന്ന് കരുതി ഒറ്റക്കാകുമ്പോള്‍ കറന്റ് പോയാല്‍ ഉടന്‍ ആത്മഹത്യ ചെയ്യുമോ ഇല്ലല്ലോ. ഭയമാണ് എന്നാല്‍ പേടിപ്പെടുത്തുന്ന സാഹചര്യം വന്നാല്‍ അതിജീവിക്കും.

Also Read: Apsara Ratnakaran: നല്ലതെന്ന് കരുതി നമ്മള്‍ കൂടെക്കൂട്ടുന്നത് പലതും വേദനിപ്പിച്ചേക്കാം: അപ്‌സര

ഇരുട്ട്, മനുഷ്യന്മാര്‍ എന്നിവയെ എല്ലാം എനിക്ക് പേടിയാണ്. ഒരാളോട് സംസാരിച്ച് കഴിഞ്ഞാല്‍ ഞാന്‍ അവരെ നന്നായി വിശ്വസിക്കും. സംസാരിച്ച് തുടങ്ങിയാല്‍ അവരാണ് ഏറ്റവും ബെസ്റ്റ് എന്ന് ചിന്തിക്കും. പണി കിട്ടുമ്പോഴാണ് അത്ര പാവമല്ല എന്ന് മനസിലാക്കുന്നത്.

എന്റെ കാഴ്ചപ്പാടുകളെല്ലാം ശരിയൊന്നുമല്ല. പാളിപ്പോയ ഒരുപാട് കാര്യങ്ങളുണ്ട്. വേദനിപ്പിച്ച ജഡ്ജ്‌മെന്റുകളായിരുന്നു എന്റെ ജീവിതത്തില്‍ കൂടുതലും,” അപ്‌സര പറയുന്നു.

Related Stories
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
Dileep: ദിലീപ് ശിക്ഷിക്കപ്പെടുമോ? കോടതി വിധി മുൻകൂട്ടി പ്രവചിച്ച് ജ്യോതിഷി
Actress bhanupriya: മകൾ ഒപ്പം ഇല്ല, കാവലായി അമ്മ മാത്രം! മുറിഞ്ഞ ഓർമ്മകളുമായി നടി ഭാനുപ്രിയയുടെ ജീവിതം
Fanatics : ഏഷ്യൻ ടെലിവിഷൻ അവാർഡ്സിൽ ചരിത്രമെഴുതി ‘ഫനാറ്റിക്സ്’; മികച്ച ഡോക്യുമെൻ്ററി പുരസ്‌കാരം
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും