Bharatanatyam Movie: റിയൽ ലൈഫിൽ അജയനുമായി യാതൊരു ബന്ധവുമില്ല, അരുൺ ആണ് രണ്ടാളും; റെക്സാ ബ്രദേഴ്സ് സംസാരിക്കുന്നു

Twin Actors in Bharatanatyam movie Jinil Rexa and Jivin Rexa: തിയേറ്ററില്‍ സിനിമ വിജയിക്കാതെ വന്നപ്പോള്‍ വിഷമം തോന്നി. സൈജു ചേട്ടനും എല്ലാവര്‍ക്കും വലിയ വിഷമമായി. സൈജു ചേട്ടന്റെ വിഷമം കണ്ടപ്പോഴാണ് കൂടുതല്‍ സങ്കടമായത്. എന്നാല്‍ ഒടിടിയില്‍ സിനിമ വര്‍ക്ക് ഔട്ടായി. അതോടെ എല്ലാവരും സിനിമ കാണാനും അഭിപ്രായം അറിയിക്കാനും തുടങ്ങി.

Bharatanatyam Movie: റിയൽ ലൈഫിൽ അജയനുമായി യാതൊരു ബന്ധവുമില്ല, അരുൺ ആണ് രണ്ടാളും; റെക്സാ ബ്രദേഴ്സ് സംസാരിക്കുന്നു
Updated On: 

14 Oct 2024 | 03:17 PM

തിയേറ്ററില്‍ വേണ്ടത്ര വിജയം നേടിയില്ലെങ്കിലും ഒടിടിയില്‍ മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ഭരതനാട്യം. ചിത്രത്തിൽ ഒരു പക്ഷെ എല്ലാവരും ശ്രദ്ധിച്ചത് ആ ഇരട്ട സഹോദരങ്ങളെയാവും. അരുണ്‍ ഘോഷായും അജയ് ഘോഷായും മാറിയ ജിവിന്‍ റെക്‌സയും ജിനില്‍ റെക്‌സയും പ്രേക്ഷകരുടെ പ്രിയപ്പെട്ട കോംമ്പോയായി. തങ്ങളെ പ്രേക്ഷകര്‍ ഏറ്റെടുത്തതിൽ വലിയ സന്തോഷമുണ്ടെന്നാണ് ഇരുവര്‍ക്കും പറയാനുള്ളത്. തങ്ങളുടെ സിനിമയിലേയും ജീവിതത്തിലെയും വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ജിനിലും ജിവിനും ടിവി9 മലയാളം ഡയലോഗ് ബോക്‌സിലൂടെ.

ഞങ്ങള്‍ ഫുള്‍ ഹാപ്പിയാണ്

ആദ്യം എല്ലാവരും കരുതിയിരുന്നത് ഒരാള്‍ ഡബിള്‍ റോള്‍ ചെയ്തുവെന്നാണ്. എന്നാല്‍ അങ്ങനെയല്ലെന്ന് മനസിലായപ്പോള്‍ ഒരു അത്ഭുതമായിരുന്നു. ഇപ്പോള്‍ ആളുകളും തിരിച്ചറിയാനും അരുണ്‍ ഘോഷും അജയ് ഘോഷും അല്ലേയെന്ന് ചോദിക്കാനും തുടങ്ങി. ഒരുപാട് ആളുകള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഒക്കെ കണ്ടെത്തി മെസേജ് അയക്കുന്നുണ്ട്. വീട്ടുകാരെല്ലാം വലിയ സന്തോഷത്തിലാണ്. ഇങ്ങനെയൊരു റോളാണ് ഞങ്ങള്‍ ചെയ്യുന്നതെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ഇപ്പോള്‍ ഞങ്ങളും അവരുമെല്ലാം ഫുള്‍ ഹാപ്പിയാണ്. തിയേറ്ററില്‍ സിനിമ വിജയിക്കാതെ വന്നപ്പോള്‍ വിഷമം തോന്നി. സൈജു ചേട്ടനും എല്ലാവര്‍ക്കും വലിയ വിഷമമായി. സൈജു ചേട്ടന്റെ വിഷമം കണ്ടപ്പോഴാണ് കൂടുതല്‍ സങ്കടമായത്. എന്നാല്‍ ഒടിടിയില്‍ സിനിമ വര്‍ക്ക് ഔട്ടായി. അതോടെ എല്ലാവരും സിനിമ കാണാനും അഭിപ്രായം അറിയിക്കാനും തുടങ്ങി.

ഭരതനാട്യം സിനിമയില്‍ നിന്നുള്ള രംഗം (Image Credits: Screengrab)

അരുണും അജയനും സര്‍പ്രൈസ് എന്‍ട്രിയാണ്

ഞങ്ങള്‍ ആദ്യം അഭിനയിച്ച സിനിമ ശലമോന്‍ ആയിരുന്നു. എന്നാല്‍ അത് ഇതുവരെ ഇറങ്ങിയിട്ടില്ല. ആ സിനിമയുടെ സ്‌ക്രിപ്റ്റ് റൈറ്റര്‍ ഭരതനാട്യം സിനിമയുടെ സംവിധായകന്റെ സുഹൃത്താണ്. അങ്ങനെ ശലമോന്റെ ഡബ്ബിങിന്റെ സമയത്താണ് കൃഷ്ണദാസ് ചേട്ടനെ കാണുന്നത്. അപ്പോള്‍ ഭരതനാട്യത്തിന്റെ വര്‍ക്കെല്ലാം നടക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ ചെയ്ത വേഷം വേറെ ഇരട്ടകള്‍ക്ക് നല്‍കിയതാണ്. എന്നാല്‍ അവരില്‍ ഒരാള്‍ ഉഴപ്പിയതോടെ ആ വേഷം ക്യാന്‍സലായി. അങ്ങനെയാണ് ഞങ്ങളിലേക്ക് ഈ സിനിമ എത്തുന്നത്. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് ഈ വേഷം കിട്ടിയത്.

Also Read: Bougainvillea Movie: എൻ്റെ 12 വർഷ്തത്തെ സ്വപ്നം: ബോഗയ്ൻവില്ലയെ പറ്റി ലാജോ ജോസ്

സിനിമയ്ക്ക് പിന്നാലെ പോയിട്ടില്ല

സിനിമയില്‍ അഭിനയിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ട് തന്നെ ഉണ്ടായിരുന്നില്ല. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കിട്ടുന്ന അവസരങ്ങളില്‍ പോകാറുണ്ടായിരുന്നു. അല്ലാതെ സിനിമയ്ക്ക് പിന്നാലെ പോയിട്ടില്ല. സിനിമ എഡിറ്റ് ചെയ്യണമെന്നാണ് ജിവിന് താത്പര്യം എന്നാല്‍ ജിനില്‍ ചെയ്യുന്നത് ഇന്റീരിയര്‍ ഡിസൈനിങും. രണ്ടുപേരും രണ്ട് വഴിക്കായിരുന്നു. എന്നാലും കിട്ടിയ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയിട്ടില്ല. അടപടലം എന്ന വെബ്സീരിസിലാണ് ഞങ്ങള്‍ ആദ്യമായി അഭിനയിക്കുന്നത് അതിന്റെ സ്‌ക്രിപ്റ്റ് റൈറ്റര്‍ നിസാം വഴിയാണ് ഈ അവസരം ലഭിച്ചതും.

സായ് കുമാര്‍, സൈജു കുറുപ്പ് എന്നിവരോടൊപ്പം ജിവിന്‍ റെക്‌സയും ജിനില്‍ റെക്‌സയും (Image Credits: Instagram)

ആശാന്റെ മിടുക്ക്

അഞ്ചോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ രണ്ടാള്‍ക്കും ടെന്‍ഷനുണ്ടായിരുന്നു. എന്നാല്‍ ആ സിനിമയുമായി ബന്ധപ്പെട്ടുണ്ടായിരുന്ന എല്ലാവരും പിന്തുണ നല്‍കി. കൂടാതെ ഒരു ആശാനും ഉണ്ടായിരുന്നു. കാരണം ഞങ്ങള്‍ വളരെ പെട്ടെന്ന് ആയിരുന്നു ഈ സിനിമയിലേക്ക് എത്തിയത്. അതുകൊണ്ട് ആശാനായിരുന്നു എല്ലാം പറഞ്ഞ് തന്നിരുന്നത്. രാകേഷ് എന്നാണ് ആശാന്റെ പേര്, എല്ലാവരുടെയും പിന്തുണയോടെ ഭംഗിയായി ചെയ്യാന്‍ സാധിച്ചു. സിനിമയിലേക്ക് വിളിക്കുന്ന സമയത്ത് തന്നെ മുഴുനീള കഥാപാത്രമായിരിക്കുമെന്ന് അവര്‍ പറഞ്ഞിരുന്നു. ഞങ്ങള്‍ രണ്ടുപേരെയും മാറി മാറി അരുണ്‍, അജയ് കഥാപാത്രങ്ങളെ അവതരിപ്പിച്ച് നോക്കി, ശേഷം അവര്‍ തന്നെയാണ് തീരുമാനിച്ചത് ആര് ഏത് കഥാപാത്രം ചെയ്യണമെന്ന്.

രണ്ടാള്‍ക്കും  അജയനുമായി ബന്ധമില്ല

റിയല്‍ ലൈഫില്‍ അരുണുമായിട്ട് ചെറിയ സാമ്യം ഉണ്ടെങ്കിലും രണ്ടുപേരും അജയ് അല്ല. അജയനുമായി യാതൊരുവിധ ബന്ധവും ഞങ്ങള്‍ക്കില്ല. ആദ്യമായിട്ടാണ് ഇരട്ടകളല്ലാത്തൊരു വേഷം ചെയ്യുന്നത്. കഥ കേട്ടപ്പോള്‍ തന്നെ ഞങ്ങള്‍ക്കും ഇത് വെറൈറ്റിയായിട്ട് തോന്നി. ഞങ്ങള്‍ നേര്‍ക്കുന്നേര്‍ നിന്ന് ഡയലോഗ് പറയുമ്പോള്‍ ആദ്യമൊക്കെ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് നമ്മുടെ വര്‍ക്ക് ഇതാണല്ലോ, അപ്പോള്‍ അതിനോട് പൊരുത്തപ്പെട്ടു. ഇപ്പോള്‍ ബുദ്ധിമുട്ടുകളൊന്നും തന്നെയില്ല. ഭരതനാട്യത്തിലേക്ക് വളരെ പെട്ടെന്നുള്ള എന്‍ട്രിയായതുകൊണ്ട് തന്നെ ദാസേട്ടന്‍ മുഴുവന്‍ സ്‌ക്രിപ്റ്റ് ഞങ്ങള്‍ക്ക് തന്നിരുന്നു. സിനിമയുടെ ഇമോഷന്‍ മനസിലാകുന്നതിന് വേണ്ടിയായിരുന്നു അത്. കഥ മുഴുവന്‍ വായിച്ചപ്പോള്‍ തന്നെ ഒരു ഐഡിയ കിട്ടി.

ഭരതനാട്യം സിനിമ (Image Credits: Social Media)

Also Read: Kannante Radha Serial: രാധ കൃഷ്ണൻ്റെയാണെങ്കിൽ ശബ്ദം സൂര്യയുടേതാണ്; വൈറൽ രാധയെ ഒടുവിൽ കണ്ടു കിട്ടിയപ്പോൾ

തുണച്ചത് ശ്രീജാമ്മയുടെ കരച്ചിലും മ്യൂസിക് തെറാപ്പിയും

കരച്ചില്‍ സീന്‍ എല്ലാം ഭംഗിയായി ചെയ്തതിന് ഏറ്റവും കൂടുതല്‍ നന്ദി പറയേണ്ടത് രാകേഷേട്ടനോടും ശ്രീജാമ്മയോടുമാണ്. അവര് രണ്ടുപേരും നല്ല രീതിയില്‍ സപ്പോര്‍ട്ട് ചെയ്തു, ശ്രീജാമ്മ കരഞ്ഞ് സപ്പോര്‍ട്ട് ചെയ്തു, ആ കരച്ചില് കണ്ടപ്പോള്‍ തന്നെ ഇമോഷന്‍ സെറ്റായി. പിന്നെ രാകേഷേട്ടന്‍ മ്യൂസിക് തെറാപ്പി തന്നിരുന്നു. അതും ഇമോഷന്‍ നല്ല രീതിയില്‍ അവതരിപ്പിക്കാന്‍ സഹായിച്ചു. സീനിയറായിട്ടുള്ള ആളുകളോടൊപ്പം അഭിനയിച്ചത് നല്ലൊരു അനുഭവം തന്നെയാണ് തന്നത്. ഒരുപാട് കാര്യങ്ങളില്‍ അവരും ഞങ്ങളെ സഹായിച്ചിട്ടുണ്ട്. ആദ്യം കണ്ടപ്പോള്‍ ഞങ്ങളെ അങ്ങോട്ടുമിങ്ങോട്ടും മാറി പോയിരുന്നുവെങ്കിലും പിന്നീട് അവര് എല്ലാം മനസിലാക്കി ഞങ്ങളെ തിരിച്ചറിഞ്ഞ് തുടങ്ങി.

സിനിമയില്‍ തന്നെ തുടരണം

അഞ്ചാമത് സിനിമയാണ് ഭരതനാട്യം. ആദ്യമായാണ് ഒരു ക്യാരക്ടര്‍ റോള്‍ കിട്ടുന്നത്. ബാക്കിയെല്ലാം ചെറിയ സീനുകളായിരുന്നു. ഭരതനാട്യം ഇറങ്ങിയതോടെ നല്ല പ്രതികരണമാണ് ആളുകളില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിക്കുന്നത്. അതുകൊണ്ട് സിനിമയില്‍ തന്നെ തുടരണമെന്നാണ് ആഗ്രഹം. അതോടൊപ്പം ഞങ്ങളുടെ ജോലിയും മുന്നോട്ട് കൊണ്ടുപോകണം.

Related Stories
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ