Bigg Boss: ബിഗ് ബോസിന് പണി കിട്ടി, രണ്ട് കോടി രൂപ ആവശ്യപ്പെട്ട് ലീഗല്‍ നോട്ടീസ്‌

Bigg Boss 19 lands in legal trouble: ബിഗ് ബോസ് 19 നിയമക്കുരുക്കില്‍. അനുമതിയില്ലാതെ പാട്ട് ഉപയോഗിച്ചതിന് രണ്ട് കോടി രൂപ നഷ്ടപരിഹാരവും, ലൈസന്‍സ് ഫീസും ആവശ്യപ്പെട്ട് ഷോയുടെ നിര്‍മാതാക്കള്‍ക്ക് ലീഗല്‍ നോട്ടീസ് അയച്ചെന്നാണ് റിപ്പോര്‍ട്ട്

Bigg Boss: ബിഗ് ബോസിന് പണി കിട്ടി, രണ്ട് കോടി രൂപ ആവശ്യപ്പെട്ട് ലീഗല്‍ നോട്ടീസ്‌

ബിഗ് ബോസ്‌

Published: 

26 Sep 2025 | 08:30 PM

ല്‍മാന്‍ ഖാന്‍ അവതരിപ്പിക്കുന്ന ഹിന്ദി റിയാലിറ്റി ഷോയായ ബിഗ് ബോസ് 19 നിയമക്കുരുക്കില്‍. അനുമതിയില്ലാതെ പാട്ട് ഉപയോഗിച്ചതിന് രണ്ട് കോടി രൂപ നഷ്ടപരിഹാരവും, ലൈസന്‍സ് ഫീസും ആവശ്യപ്പെട്ട് ഷോയുടെ നിര്‍മാതാക്കള്‍ക്ക് ലീഗല്‍ നോട്ടീസ് അയച്ചെന്നാണ് റിപ്പോര്‍ട്ട്. ജനപ്രിയ ബോളിവുഡ് ഗാനങ്ങൾ അനധികൃതമായി ഉപയോഗിച്ചതിന് ഫോണോഗ്രാഫിക് പെർഫോമൻസ് ലിമിറ്റഡ് (പിപിഎൽ) നോട്ടീസ് നല്‍കുകയായിരുന്നുവെന്ന് ‘മിഡ് ഡേ’ റിപ്പോര്‍ട്ട് ചെയ്തു. അഗ്നിപഥിലെ ‘ചിക്നി ചമേലി’, ഗോരി തേരി പ്യാർ മേനിലെ ‘ധാത് തേരി കി മേൻ’ എന്നീ പാട്ടുകള്‍ 11-ാം എപ്പിസോഡില്‍ ഉപയോഗിച്ചതിനാണ് നോട്ടീസ്.

ഷോ റണ്ണര്‍മാരായ എൻഡെമോൾ ഷൈൻ ഇന്ത്യയ്‌ക്കെതിരെയും, ബനിജയ്‌ക്കെതിരെയുമാണ് നിയമനടപടി ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. അനുമതിയില്ലാതെ ഗാനങ്ങള്‍ ഉപയോഗിച്ചെന്ന് ലീഗല്‍ നോട്ടീസില്‍ പറയുന്നു. റെക്കോർഡിംഗുകൾ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഒരു നോട്ടീസും പിപിഎൽ ബിഗ് ബോസ് 19 നിർമ്മാതാക്കൾക്ക് നൽകിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Also Read: Bigg Boss Malayalam Season 7: ബിഗ് ബോസ് സംവാദത്തിൽ പരസ്പരം ഏറ്റുമുട്ടി ആദിലയും നൂറയും; വിഡിയോ കാണാം

സെപ്റ്റംബർ 19 ന് അഭിഭാഷകനായ ഹിറ്റൻ അജയ് വാസൻ നൽകിയ നോട്ടീസിൽ പ്രൊഡക്ഷൻ ഹൗസിന്റെ ഡയറക്ടർമാരായ തോമസ് ഗൗസെറ്റ്, നിക്കോളാസ് ചസറൈൻ, ദീപക് ധർ എന്നിവരെയാണ് കക്ഷികളാക്കിയിരിക്കുന്നത്. എൻഡെമോൾ ഷൈൻ ഇന്ത്യയും സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ജിയോഹോട്ട്‌സ്റ്റാറും ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. സോണി മ്യൂസിക് ഇന്ത്യയ്ക്കാണ് രണ്ട് പാട്ടുകളുടെയും ലൈസന്‍സുള്ളത്. പബ്ലിക് റൈറ്റ്‌സ് പിപിഎല്‍ കൈകാര്യം ചെയ്യുന്നു.

Related Stories
Durga Krishna: ‘പ്രസവശേഷം ഭർത്താവിനെ നഷ്‌ടപ്പെട്ടതായി തോന്നുന്നു’; വിഷാദാവസ്ഥ തുറന്നുപറഞ്ഞ് നടി ദുർഗ കൃഷ്‌ണ
Amritha Rajan: യഥാർത്ഥ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു ഗാനം, പാട്ടിന്റെ ഓർമ്മകൾ പങ്കുവെച്ച് അമൃതാ രാജൻ
Tovino Thomas-Basil Joseph: ‘ഇതിലും മികച്ച പിറന്നാൾ ആശംസകൾ സ്വപ്നങ്ങളിൽ മാത്രം’; ടൊവിനോയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ബേസിൽ
Pearle Maaney: ‘രണ്ടുകുഞ്ഞുങ്ങളെ പ്രസവിച്ചു, ഒരു കുഞ്ഞിനെ നഷ്ടമായി, എന്നിട്ടും ഞാൻ സ്ട്രോങ്ങ് ആണ്’; പേളി മാണി
Shruti sharanyam: ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് തെറ്റ്, പക്ഷേ അത്ര നിഷ്കളങ്കമല്ല’; ഷിംജിത വിഷയത്തിൽ പ്രതികരണവുമായി ശ്രുതി ശരണ്യം
Thudakkam Movie: ‘മുഖം തിരി‍ഞ്ഞു നിൽക്കുന്നത് മോഹൻലാൽ അല്ലേ?’ കൗതുകമുണർത്തി വിസ്മയ മോഹൻലാൽ ചിത്രം ‘തുടക്കം’ പോസ്റ്റർ
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
അങ്കമാലിയിൽ ഉത്സവത്തിനിടയിൽ ആന ഇടയുന്നു
ഇന്ത്യന്‍ ആര്‍മിയുടെ റൈഫിള്‍ ഘടിപ്പിച്ച റോബോട്ടിനെ കണ്ടിട്ടുണ്ടോ? റിപ്പബ്ലിക് പരേഡിന്റെ റിഹേഴ്‌സലിനിടയിലെ കാഴ്ച
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്