Sijo John: ‘നോറ എന്റെ സുഹൃത്ത്, ദിയ കൃഷ്ണയുടെ ഉപദേശവും ഊച്ചാളിത്തരവും ഒരുമിച്ച്’; പ്രതികരിച്ച് സിജോ

Bigg boss fame Sijo John Against Diya Krishna: റിസപ്ഷൻ ആഘോഷത്തിനിടെ സിജോയുടെ മുഖത്ത് നോറ കേക്ക് വാരിത്തേക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് സമൂഹ മാധ്യമങ്ങളിൽ വിമർശനങ്ങൾ നിറഞ്ഞാടിയത്. അതിനിടെ നോറയുടെ ഈ പ്രവർത്തിയെ വിമർശിച്ചുകൊണ്ട് ദിയ കൃഷ്ണ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. ഇവർ ആരാണെന്ന് അറിയില്ല, എന്നാൽ വിവാഹദിവസം തന്റെ ഭർത്താവിന്റെ മുഖത്താണ് ഇത്തരത്തിൽ കേക്ക് വാരിത്തേക്കുന്നതെങ്കിൽ അയാൾ പിന്നീട് ഒരു ദിവസം കൂടി കേക്ക് കഴിക്കാൻ ഉണ്ടാവില്ല, എന്നായിരുന്നു ദിയ ആ പോസ്റ്റഇൽ കുറിച്ചത്.

Sijo John: നോറ എന്റെ സുഹൃത്ത്, ദിയ കൃഷ്ണയുടെ ഉപദേശവും ഊച്ചാളിത്തരവും ഒരുമിച്ച്; പ്രതികരിച്ച് സിജോ

Published: 

07 Jan 2025 19:34 PM

ബി​ഗ് ബോസ് താരം സിജോ ജോണിന്റെ (Sijo John) വിവാഹ വിശേഷങ്ങളായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. വിവാഹവും വിവാഹ റിസപ്ഷനുമൊക്കെ ​ഗംഭീരമായാണ് സിജോയും സുഹൃത്തുകളും ആഘോഷിച്ചത്. ഇതിൻ്റെ വീഡിയോയും ഫോട്ടോയും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു. വിവാഹത്തിനും റിസപ്ഷനും ബി​ഗ് ബോസ് താരങ്ങളും സിജോയുടെ അടുത്ത സുഹൃത്തുക്കളും എത്തിയിരുന്നു. ബി​ഗ് ബോസിലെ സുഹൃത്തുക്കളായ സായിയും അഭിഷേകും, ജാസ്മിനും ​ഗബ്രിയും, നോറയും ഉൾപ്പെടെയുള്ളവർ സിജോയുടെ വിവാഹത്തിൽ പങ്കെടുത്തിരുന്നു.

വിവാഹ ആഘോഷത്തിനിടെ ചില താമാശനിറഞ്ഞ നിമിഷങ്ങളുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ ഇതിന് പിന്നാലെ ബി​ഗ് ബോസ് താരമായ നോറക്കെതിരെ സമൂഹ മാധ്യമങ്ങളിൽ നിന്ന് കടുത്ത വിമർശനമാണ് ഉയർന്നത്. റിസപ്ഷൻ ആഘോഷത്തിനിടെ സിജോയുടെ മുഖത്ത് നോറ കേക്ക് വാരിത്തേക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് സമൂഹ മാധ്യമങ്ങളിൽ വിമർശനങ്ങൾ നിറഞ്ഞാടിയത്. അതിനിടെ നോറയുടെ ഈ പ്രവർത്തിയെ വിമർശിച്ചുകൊണ്ട് ദിയ കൃഷ്ണ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. ഇവർ ആരാണെന്ന് അറിയില്ല, എന്നാൽ വിവാഹദിവസം തന്റെ ഭർത്താവിന്റെ മുഖത്താണ് ഇത്തരത്തിൽ കേക്ക് വാരിത്തേക്കുന്നതെങ്കിൽ അയാൾ പിന്നീട് ഒരു ദിവസം കൂടി കേക്ക് കഴിക്കാൻ ഉണ്ടാവില്ല, എന്നായിരുന്നു ദിയ ആ പോസ്റ്റഇൽ കുറിച്ചത്.

” ശരിക്കും ഇവർ ആരാണെന്ന് എനിക്കറിയില്ല. പക്ഷേ, നമ്മുടെ ഏറ്റവും നല്ലൊരു ദിവസത്തിൽ ആരെങ്കിലും എന്റെ ഭർത്താവിനോട് ആണ് ഇങ്ങനെ ചെയ്യുന്നതിരുന്നതെങ്കിൽ അവൻ അല്ലെങ്കിൽ അവൾ പിന്നീട് ഒരു ദിവസം കൂടി കേക്ക് കഴിക്കാൻ ഉണ്ടാവില്ല ” എന്നാണ് ദിയ പറഞ്ഞത്. നോറ ചെയ്ത പ്രവൃത്തി ശരിയായില്ലെന്ന് വിമർശിച്ചുകൊണ്ട് നിരവധിപോർ സോഷ്യൽ മീഡിയയിൽ അഭിപ്രായം പങ്കുവച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ ദിയാ കൃഷ്ണയ്ക്ക് മറുപടിയുമായി തൻ്റെ യൂട്യൂബിലൂടെ എത്തിയിരിക്കുകയാണ് സിജോ. സിജോയോടൊപ്പം ഭാ​ര്യയെയും വീഡിയോയിൽ കാണാം.

സിജോയുടെ വാക്കുകൾ

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ എൻ്റെ കല്ല്യാണ വീഡിയോയാണ് വൈറൽ. എൻ്റെ സു​ഹൃത്തായ നോറ തൻ്റെ ട്രെസ്സിലും മുഖത്തും കേക്കേ തേക്കുന്നതാണ് ആ വീഡിയോ. നോറയ്ക്ക് ഫണ്ണായിട്ടുള്ള ഒരു കാര്യമാണ് അവൾ അവിടെ ചെയ്തത്. അതാണ് ഇവിടുത്തെ ചർച്ചാവിഷയം. നമുക്കിടയിൽ ഒതുങ്ങിനിന്ന ഒരു സംഭവം അത് ആളുകൾ കാണുകയും അവർ അവരുടെ അഭിപ്രായം പറയുകയും ചെയ്തു. തീർച്ചയായും ആ അഭിപ്രായത്തെ മാനിക്കുന്നു. എന്നാൽ അതിനിടയിലേക്ക് വിളിക്കാതെ ഒരതിഥി കയറിവന്നു. പക്ഷേ ആ വ്യക്തിക്ക് നമ്മൾ ആരാണെന്ന് അറിയില്ല. എന്നാൽ അവരെ നമുക്കറിയാം. ദിയാ കൃഷ്ണയാണത്.

ആദ്യം അവർ ഒരു കമൻ്റ് പറഞ്ഞപ്പോൾ ഞാൻ അത് കാര്യമാക്കിയില്ല. എന്നാൽ അവർ അത് നല്ല രീതിയിൽ പറഞ്ഞതല്ലെന്ന് പിന്നീടെനിക്ക് മനസ്സിലായി. പെട്ടെന്ന് വൈറലാവാൻ നമ്മൾ ഒരു വിഷയം ആയതാണ്. ഇരട്ടത്താപ്പ് എന്ന് പറയാം. ഞാൻ നോറയുടെ ബർത്ത്ഡേ പരിപാടിയിൽ ഇതേ കാര്യം ചെയ്തിരുന്നു. അതിന് പകരമായി തമാശക്കാണ് അവളും ചെയ്തത്. പരിപാടിക്ക് വന്നപ്പോഴെ നോറ എന്നോട് ഇക്കാര്യം പറഞ്ഞതുമാണ്. പരിപാടി എല്ലാം കഴിഞ്ഞതിന് ശേഷമേ ഞാൻ ചെയ്യൂ എന്നും അവൾ പറഞ്ഞിരുന്നു.

അത് നോറ ചെയ്തതിൻ്റെ ഉദ്ദേശം എനിക്ക് നന്നായിട്ട് അറിയാം. അത് ഞങ്ങൾക്കിടയിലെ തമാശയാണ്. ദിയയുടെ ഭർത്താവിനോട് ഇങ്ങനെ ചെയ്താൽ ദിയ എന്ത് ചെയ്യും. കൊല്ലുവോ കൊല്ലാൻ പറ്റുവോ… മാസ് അടിക്കാം ഒരുപാട് വലിയ മാസ് അടിക്കരുത്. പറ്റുന്നതെ പറയാവൂ. അഭിപ്രായം പറയുമ്പോൾ കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ പറയരുത്. ദിയ കൃഷ്ണയുടെ ഉപദേശവും ഊച്ചാളിത്തരവും ഒരുമിച്ച് വേണ്ട.

 

Related Stories
Kalamkaval Review: ഈ വില്ലനെ ഭയക്കണം! സയനൈഡ് മോഹൻ തീയേറ്ററിലെത്തി
Kalamkaval: കളങ്കാവല്‍ നാളെ തിയേറ്ററുകളിലേക്ക്; പ്രതികരണങ്ങൾ കേൾക്കാനായി കാത്തിരിക്കുന്നുവെന്ന് മമ്മൂട്ടി
Pattuvarthanam: എന്തുകൊണ്ട് മാസങ്ങളായി വിഡിയോ അപ്ലോഡ് ചെയ്തില്ല?; ഗുരുതര രോഗാവസ്ഥ വെളിപ്പെടുത്തി ദിവാകൃഷ്ണ
Actress Tejalakshmi: ദയവായി ഡിലീറ്റ് ചെയ്യൂ… ഇത് ഒട്ടും പ്രതീക്ഷിച്ചില്ല; കുഞ്ഞാറ്റയ്ക്ക് വിമർശനം
Mammootty: ‘സാറേ… ഒരുകാല് മുറിച്ചുമാറ്റി; പേടിക്കേണ്ട, പരിഹാരം ചെയ്യാം’; സന്ധ്യക്ക് കൃതൃമക്കാൽ നൽകുമെന്ന് ഉറപ്പ് നൽകി മമ്മൂട്ടി
Actress bhanupriya: സ്വന്തം പേര് പോലും ഓർമ്മയില്ല! പ്രിയതമന്റെ മരണം ഓർമ്മകൾ കാർന്നു തിന്നുന്ന അവസ്ഥയിലാക്കിയ മമ്മൂട്ടി ചിത്രത്തിലെ നായിക
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും