Bigg Boss Malayalam 7: ‘ബിഗ് ബോസിൽ ഒരു ദിവസം എത്ര രൂപ ലഭിച്ചു’; മറുപടി നൽകി അപ്പാനി ശരത്ത്
Ex-Contestant Appani Sarath: ബിഗ് ബോസ് ഷോ ഇനിയുള്ള കാലം മുഴുവൻ ചുമലിൽ ഏറ്റി നടക്കാൻ താൻ ആഗ്രഹിക്കുന്നില്ല. തന്റെ പ്രൊഫഷൻ ആക്ടിങ്ങാണ്. അതുമായി മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നതെന്നും അപ്പാനി ശരത്ത് പറയുന്നു.

Appani Sarath
ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ ഏറ്റവും നല്ല മത്സരാർത്ഥികളിൽ ഒരാളായിരുന്നു നടൻ അപ്പാനി ശരത്ത്. എന്നാൽ ഷോയുടെ 35-ാം ദിവസം ശരത്ത് ബിബി ഹൗസിൽ നിന്നും എവിക്ടാവുകയായിരുന്നു. നടന്റെ അപ്രതീക്ഷിത എവിക്ഷൻ മറ്റ് മത്സരാർത്ഥികൾക്കും പ്രേക്ഷകർക്കും വിശ്വാസിക്കാനായില്ല. ഇപ്പോഴിതാ ബിഗ് ബോസ് ഷോയെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
റിയാലിറ്റി ബൈ കെ.ബി എന്ന ഓൺലൈൻ ചാനലിനു നൽകിയ അഭിമുഖത്തിലാണ് നടന്റെ തുറന്നുപറച്ചിൽ. താൻ പുറത്താകുമെന്ന് കരുതിയില്ലെന്നാണ് നടൻ പറയുന്നത്. ബിഗ് ബോസ് ഹൗസിൽ എല്ലാവർക്കും പി ആർ ഉണ്ടെന്നും തനിക്ക് പി ആർ ഉണ്ടായിരുന്നില്ലെന്നും ശരത്ത് പറഞ്ഞു. അതിനുള്ള കാരണവും അദ്ദേഹം പറഞ്ഞു. താൻ ജനങ്ങൾക്കിടയിലുള്ള ആളാണ്. സിനിമയിലായതിനാൽ കുറച്ചധികം സുഹൃത്തുക്കളുണ്ട്. അവരുടെ പിന്തുണയുണ്ടാകുമെന്ന വിശ്വാസമുണ്ടായിരുന്നു. അതിനാൽ പി ആർ കൊടുത്തില്ലെന്നാണ് ശരത്ത് പറയുന്നത്.
ബിഗ് ബോസ് ഹൗസിൽ തന്നെ കുറിച്ച് പറഞ്ഞ കഥകൾ തന്റെ ഭാര്യയ്ക്ക് വിഷമമാകുമോ എന്ന ആശങ്കയുണ്ടായിരുന്നുവെന്നും ശരത്ത് പറഞ്ഞു. ബിഗ് ബോസിൽ ഒരു ദിവസം എത്ര രൂപ ലഭിച്ചുവെന്ന ചോദ്യത്തിനും നടൻ മറുപടി നൽകി. ‘ബിഗ് ബോസിൽ നിന്ന് കിട്ടിയ സാലറി പറയാൻ പാടില്ലെന്ന് റൂൾ ഉണ്ട്. അതുകൊണ്ടുതന്നെ താൻ അത് വെളിപ്പെടുത്തുന്നില്ല. എന്നാൽ തനിക്ക് മാന്യമായ പ്രതിഫലം ലഭിച്ചിരുന്നുവെന്നും ചിലർക്ക് വീക്ക്‌ലി പെയ്‌മെന്റായിരുന്നുവെന്നും ചിലർക്ക് ഡെയ്‌ലി പെയ്‌മെന്റായിരുന്നുവെന്നും ശരത്ത് വ്യക്തമാക്കി.
ബിഗ് ബോസ് ഷോ ഇനിയുള്ള കാലം മുഴുവൻ ചുമലിൽ ഏറ്റി നടക്കാൻ താൻ ആഗ്രഹിക്കുന്നില്ല. തന്റെ പ്രൊഫഷൻ ആക്ടിങ്ങാണ്. അതുമായി മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നതെന്നും അപ്പാനി ശരത്ത് പറയുന്നു.