Bigg Boss Malayalam Season 7: ഡിബേറ്റ് ടാസ്കിൽ ഏറ്റുമുട്ടി ഹൗസ്മേറ്റ്സ്; അനുമോളും റെന ഫാത്തിമയും തമ്മിൽ പൊരിഞ്ഞ പോര്
Debate Task In Bigg Boss 7: ബിഗ് ബോസ് മലയാളം സീസണിൽ ഡിബേറ്റ് ടാസ്ക്. ഡിബേറ്റ് ടാസ്കിൽ അനുമോളും റെന ഫാത്തിമയും തമ്മിൽ ഏറ്റുമുട്ടി.

ബിഗ് ബോസ്
ബിഗ് ബോസ് മലയാളത്തിലെ എല്ലാ സീസണുകളിലുമുള്ള ഒരു ടാസ്കാണ് ഡിബേറ്റ് ടാസ്ക്. പരസ്പരം സംവാദം നടത്തി വിജയിക്കുക എന്ന ടാസ്കിൽ പലതവണയും അതിരൂക്ഷമായ ഏറ്റുമുട്ടലുകൾ ഉണ്ടായിട്ടുണ്ട്. ഇത്തവണത്തെ സീസണിലും ഈ ടാസ്ക് നടന്നു. പതിവുപോലെ ഈ സീസണിലെ ടാസ്കിലും മത്സരാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. ഇതിൻ്റെ പ്രൊമോ ഏഷ്യാനെറ്റ് തങ്ങളുടെ യൂട്യൂബ് ചാനലിൽ പങ്കുവച്ചു.
‘കാന്താരിമുളക്’ എന്നായിരുന്നു ടാസ്കിൻ്റെ പേര്. കലാഭവൻ സരിഗ, നൂറ, ശൈത്യ, അനുമോൾ, റെന ഫാത്തിമ, നിവിൻ, അക്ബർ ഖാൻ, ഒനീൽ സാബു തുടങ്ങിയവർ ഈ ടാസ്കിൽ പങ്കെടുത്തു. സരിഗ ശാരികയുടെ ഹോട്ട് സീറ്റ് അഭിമുഖം എടുത്തുപറഞ്ഞാണ് സംസാരിച്ചത്. നോമിനേഷനിൽ വന്നപ്പോൾ കരഞ്ഞുകൊണ്ട് നിന്നത് താനല്ലെന്നാണ് നിവിൻ്റെ വാദം. അഭിലാഷിൻ്റെ ഗ്രൂപ്പ് കളി ആരോപണങ്ങളോട്, ‘ഒറ്റയ്ക്ക് നടന്നാൽ വേഗം നടക്കാമെന്നേയുള്ളൂ, അധികദൂരം നടക്കാനാവില്ല’ എന്ന് അക്ബർ വാദിക്കുന്നു. “പ്രായവും ജീവിതാനുഭവവും തനിയ്ക്കുണ്ട്” എന്ന അനുമോളിൻ്റെ വാദത്തെ “പ്രായവും ജീവിതാനുഭവവും തമ്മിൽ ഒരു ബന്ധവുമില്ല” എന്ന് വാദിച്ചാണ് റെന ഖണ്ഡിക്കുന്നത്.
വൈറൽ വിഡിയോ
ടാസ്കിന് പിന്നാലെ മത്സരാർത്ഥികൾ തമ്മിൽ ആര് പണിപ്പുരയിലേക്ക് പോകണം എന്നതിനെച്ചൊല്ലി തർക്കമാണ്. ഒനീലും റെനയും ശബ്ദമുയർത്തി സംസാരിക്കുമ്പോൾ മറ്റുള്ളവരും ബഹളത്തിൽ ഇടപെടുന്നുണ്ട്.
ശൈത്യ ജീവിതകഥ പറയുന്നതിനിടെ ആര്യൻ ചിരിച്ചത് വലിയ വഴക്കിന് വഴിതെളിച്ചു. ചിരിച്ച ആര്യനെതിരെ അഭിഷേക് ശബ്ദമുയർത്തുകയും അത് വലിയ വഴക്കിലേക്ക് നീങ്ങുകയുമായിരുന്നു. ആര്യൻ ചിരിക്കുന്നത് കണ്ട് റെന ഫാത്തിമ തിരികെനോക്കി ചിരിക്കുകയാണ്. താൻ കരഞ്ഞില്ലെന്ന് ആര്യനും റെനയും വാദിച്ചെങ്കിലും അഭിഷേക് സമ്മതിച്ചില്ല. ഇതിനിടെ ആര്യൻ ചെരിപ്പ് ഊരി അഭിഷേകിനെ എറിയുന്നതും അഭിഷേകിൻ്റെ ദേഹത്ത് ചെരുപ്പ് ഉരസുന്നതും പ്രൊമോ വിഡിയോയിലുണ്ട്.