Bigg Boss Malayalam Season 7: ‘ആ തീരുമാനം ഒട്ടും ശരിയല്ല’; ബിഗ് ബോസിൻ്റെ നിലപാടിനെതിരെ ഒറ്റക്കെട്ടായി മത്സരാർത്ഥികൾ
Housemates Against Bigg Boss: ബിഗ് ബോസിനെതിരെ മത്സരാർത്ഥികൾ. ബിഗ് ബോസിൻ്റെ നിലപാടിനെതിരെ ഒറ്റക്കെട്ടായാണ് മത്സരാർത്ഥികൾ രംഗത്തുവന്നത്.

ബിഗ് ബോസ്
ബിഗ് ബോസിൻ്റെ തീരുമാനത്തിൽ അതൃപ്തി അറിയിച്ച് മത്സരാർത്ഥികൾ. ബിഗ് ബോസിനെതിരെ ഒറ്റക്കെട്ടായാണ് മത്സരാർത്ഥികൾ രംഗത്തുവന്നിരിക്കുന്നത്. ഇതിൻ്റെ പ്രൊമോ വിഡിയോ ഏഷ്യാനെറ്റ് തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടു. ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
മണി ബോക്സ് ചലഞ്ചുകളിലൂടെ ലഭിക്കുന്ന പണം ബിഗ് ബോസ് വിജയി ആകുന്ന മത്സരാർത്ഥിയുടെ സമ്മാനത്തുകയിൽ നിന്ന് കുറയ്ക്കുമെന്ന നിലപാടിനെയാണ് മത്സരാർത്ഥികൾ എതിർക്കുന്നത്. ഇത് തെറ്റാണെന്ന് സാബുമാൻ പറയുന്നു. പിആർ കൊടുത്തവർക്ക് സമ്മാനത്തുകയിൽ നിന്ന് കുറച്ച് പണം കുറയും. അപ്പോൾ പിആർ സെറ്റിൽ ചെയ്യാൻ ബുദ്ധിമുട്ടാവുമെന്ന് അക്ബർ നിരീക്ഷിക്കുന്നു. പെട്ടി എടുത്ത് വീട്ടിൽ പോകാമെന്നാണ് താൻ കരുതിയതെന്ന് ആദിലയുടെ കുറ്റസമ്മതം. കുറയുമ്പോൾ വിന്നറിന് പണികിട്ടുമല്ലോ എന്ന് വിചാരിക്കുമെന്നും ആദില പറയുന്നു.
ഇതിന് വിപരീതമായ ഒരു നിലപാടുള്ളത് അനുമോൾക്കാണ്. കുറച്ചുകുറച്ച് പണം കിട്ടിയത് ഒരു ഭാഗ്യമാണെന്നാണ് തനിക്ക് തോന്നുന്നത് എന്ന് അനുമോൾ പറയുമ്പോൾ ‘എനിക്ക് കിട്ടിയില്ല’ എന്ന് നെവിൻ പറയുന്നു. ‘അത് നിൻ്റെ കയ്യിലിരുപ്പ് കൊണ്ടായിരിക്കും’ എന്നാണ് അനുമോൾ ഇതിന് മറുപടി നൽകുന്നത്.
ബിബി ഹൗസിൽ ഇനി അവശേഷിക്കുന്നത് എട്ട് പേരാണ്. അനുമോൾ, ആദില, നൂറ, ഷാനവാസ്, സാബുമാൻ, നെവിൻ, അക്ബർ, അനീഷ് എന്നിവരാണ് ഇപ്പോൾ മത്സരരംഗത്തുള്ളത്. ഇതിൽ ടിക്കറ്റ് ടു ഫിനാലെ വിജയിച്ച നൂറ ഫൈനൽ ഫൈവിലെത്തിയിട്ടുണ്ട്. ബാക്കി ഏഴ് പേരിൽ നിന്ന് മൂന്ന് പേർ ഫൈനൽ ഫൈവിലേക്ക് മുന്നേറും.
കഴിഞ്ഞ ആഴ്ച നടന്ന എവിക്ഷനിൽ ആര്യനാണ് പുറത്തായത്. കപ്പടിക്കാൻ പോലും സാധ്യത കല്പിച്ചിരുന്ന മത്സരാർത്ഥിയാണ് ആര്യൻ. ആര്യൻ പുറത്തായതിൽ മോഹൻലാലിനും പ്രേക്ഷകർക്കും അടക്കം ഞെട്ടലുണ്ടാക്കിയിരുന്നു.