Bigg Boss Malayalam Season 7: അനീഷിന് ദുബായിൽ ആഢംബര വീട്? വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി ബിഗ് ബോസ് താരം
Bigg Boss Malayalam 7 Runner-Up Aneesh About Fake News: ദുബായിൽ ആഢംബര വില്ല ലഭിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത തികച്ചും തെറ്റാണെന്നാണ് അനീഷ് പറയുന്നത്.

Aneesh
ബിഗ് ബോസ് മലയാളം സീസൺ ഏഴിന്റെ വിജയിക്കുള്ള ട്രോഫി നടി അനുമോൾ ഏറ്റുവാങ്ങിയപ്പോൾ ഫസ്റ്റ് റണ്ണറപ്പ് ആയി അനീഷ് തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഫിനാലെയിൽ എത്തുകയും ഫസ്റ്റ് റണ്ണറപ്പ് ആകുകയും ചെയ്ത ആദ്യ ‘കോമണർ’ എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് അനീഷ്.
ഇതിനു പുറമെ ലക്ഷകണക്കിന് ആരാധകരുടെ ഹൃദയം കീഴടക്കിയാണ് അനീഷ് ബിഗ് ബോസിൽ നിന്നും മടങ്ങുന്നത്. ഇതിനു പിന്നാലെ അനീഷിന് ദുബായിൽ ഒരു ആഢംബര വില്ല സമ്മാനമായി ലഭിച്ചുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ദുബായിൽ പ്രോപ്പർട്ടി കൺസൽട്ടന്റായ മുഹമ്മദ് അസ്റുദ്ദീൻ ആണ് ആഢംബര വില്ല സമ്മാനിക്കാൻ ഒരുങ്ങുന്നത് എന്നാണ് പുറത്ത് വന്ന വാർത്ത. എന്നാൽ ഇപ്പോഴിതാ വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് അനീഷ്.
ദുബായിൽ ആഢംബര വില്ല ലഭിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത തികച്ചും തെറ്റാണെന്നാണ് അനീഷ് പറയുന്നത്. തനിക്ക് ദുബായിൽ ആഢംബര വീടോ ഗോൾഡൻ വിസയോ ലഭിച്ചിട്ടില്ലെന്നാണ് അനീഷ് പറയുന്നത്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് അനീഷ് ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്ത് എത്തിയത്.
Also Read:അനീഷിന് ദുബായില്‍ വീടൊരുങ്ങുന്നു, റെന്റിന് കൊടുത്താല്‍ 70 ലക്ഷം വരുമാനം
കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന വാർത്തയാണ് തനിക്ക് ദുബായിൽ ഒരു ആഢംബര വില്ല ലഭിച്ചുവെന്നും ഗോൾഡൻ വീസ കിട്ടിയെന്നും. എന്നാൽ ഇത് യാതൊരു തരത്തിലും വസ്തുതപരമായ കാര്യമല്ലെന്നാണ് അനീഷ് പറയുന്നത്.
സോഷ്യൽ മീഡിയയിൽ പ്രചരിച്ച് കൊണ്ടിരിക്കുന്ന ഒരു കാര്യത്തിന്റെ സത്യാവസ്ഥ നിങ്ങളുമായി പങ്കുവയ്ക്കാനാണ് എത്തിയത് എന്ന് പറഞ്ഞാണ് അനീഷ് വീഡിയോ പങ്കുവച്ചത്. ദുബായിൽ ആഢംബര ഫ്ലാറ്റും ഗോൾഡൻ വിസയൊക്കെ കിട്ടിയില്ലേ എന്ന് പറഞ്ഞ് നിരവധി പേർ മെസേജ് അയക്കുന്നുണ്ടെന്നും എന്നാൽ വസ്തുതാപരമായ കാര്യമല്ല ഇതെന്നാണ് ബിഗ് ബോസ് താരം പറയുന്നത്. ആഢംബര ഫ്ലാറ്റോ ഗോൾഡൻ വിസയോ എനിക്ക് കിട്ടിയിട്ടില്ല. അതൊരു വ്യാജ വാർത്തയാണ് എന്നായിരുന്നു അനീഷ് പറയുന്നത്.
അതേസമയം കുറച്ച് ദിവസം മുൻപാണ് അനീഷിന് പത്ത് വർഷത്തേക്ക് ഫ്രീ ഗോൾഡൻ വിസ ലഭിച്ചുവെന്നും ആഡംബര വീട് കിട്ടിയെന്നും വീട് വാടകയ്ക്ക് കൊടുത്ത് 60 മുതൽ 70 ലക്ഷം രൂപ വരെ സമ്പാദിക്കാമെന്ന തരത്തിലുമായിരുന്നു വീഡിയോ പ്രചരിച്ചത്. ഇക്കാര്യത്തിലാണ് അനീഷ് ഇപ്പോൾ വ്യക്തത വരുത്തിയത്.