Bigg Boss Malayalam Season 7: പ്ലാച്ചി ഇനി ഹൗസിന് പുറത്ത്; അനുമോളുടെ പാവയെ എടുത്ത് പുറത്തേക്കെറിഞ്ഞ് ഷിയാസ്

Shiyas Kareem Throws Away Plachi: അനുമോളിൻ്റെ പാവ പ്ലാച്ചിയെ പുറത്തേക്കെറിഞ്ഞ് ഷിയാസ് കരീം. വീക്കിലി ടാസ്കിനായി എത്തിയതാണ് ഷിയാസ് കരീം.

Bigg Boss Malayalam Season 7: പ്ലാച്ചി ഇനി ഹൗസിന് പുറത്ത്; അനുമോളുടെ പാവയെ എടുത്ത് പുറത്തേക്കെറിഞ്ഞ് ഷിയാസ്

ഷിയാസ് കരീം, അനുമോൾ

Published: 

16 Sep 2025 17:08 PM

ബിഗ് ബോസ് ഹൗസിൽ വീക്ക്ലി ടാസ്ക് ആരംഭിച്ചിരിക്കുകയാണ്. ഹോട്ടൽ ആണ് പുതിയ വീക്കിലി ടാസ്ക്. ഹൗസ്മേറ്റ്സ് ഹോട്ടൽ ജീവനക്കാരായും മുൻ ബിഗ് ബോസ് മത്സരാർത്ഥികളായ ശോഭ വിശ്വനാഥും ഷിയാസ് കരീമും അതിഥികളായും എത്തുന്നു. അതിഥിയായി എത്തിയ ഷിയാസ് അനുമോളിൻ്റെ പാവ പ്ലാച്ചിയെ പുറത്തേക്കെറിഞ്ഞത് ഹൗസിൽ പ്രശ്നമുണ്ടാക്കി.

Also Read: Bigg Boss Malayalam Season 7: ഡബിൾ മീനിങ് വാക്കുകൾ ഉപയോഗിക്കുന്നതിനാൽ നെവിനെ നോമിനേറ്റ് ചെയ്യുന്നു എന്ന് ഷാനവാസ്; ബിബി ഹൗസിൽ ഓപ്പൺ നോമിനേഷൻ

“നിൻ്റെ പാവ എവിടെ?” എന്ന് ചോദിച്ചാണ് ഷിയാസ് കിടപ്പുമുറിയിലേക്ക് വരുന്നത്. തൻ്റെ കിടക്കയിലുള്ള പാവയെ അനുമോൾ ഷിയാസിന് ചൂണ്ടിക്കാണിച്ച് കൊടുക്കുന്നു. തുടർന്ന് ഷിയാസ് ഇത് എടുത്തുകൊണ്ട് പോകുന്നു. അനുമോൾ പിന്നാലെ പോകുന്നുണ്ടെങ്കിലും പുറത്തെത്തിയ ഷിയാസ് ‘അവളുടെ ഒരു പ്ലാച്ചി’ എന്നുപറഞ്ഞ് പാവയെ പുറത്തേക്ക് വലിച്ചെറിയുന്നു. “സാർ എന്താണ് കാണിക്കുന്നത്?” എന്ന് അനുമോൾ ചോദിക്കുന്നുണ്ടെങ്കിലും ഷിയാസ് അത് മുഖവിലയ്ക്ക് എടുക്കുന്നില്ല. അക്ബറും അനുമോൾക്കൊപ്പം പുറത്തേക്ക് വരുന്നുണ്ട്.

വിഡിയോ കാണാം

പാവയെ വലിച്ചെറിയുന്നത് കണ്ട അനുമോൾ കരയുകയാണ്. ഷിയാസും അക്ബറും ഉൾപ്പെടെ അനുമോളെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. പിന്നീട് കരഞ്ഞുകൊണ്ട് അകത്തേക്ക് ഓടി ശുചിമുറിയിൽ കയറുന്ന അനുമോളെ കാത്ത് പുറത്ത് ഷിയാസ്, ശോഭ വിശ്വനാഥ്, നൂറ, ആര്യൻ, ജിസേൽ തുടങ്ങിയവർ നിൽക്കുന്നു. ബി​ഗ് ബോസ് ആദ്യ സീസണിലെ മത്സരാര്‍ഥി ആയിരുന്നു ഷിയാസ് കരിം. സീസൺ അഞ്ചിലാണ് ശോഭ വിശ്വനാഥ് മത്സരിച്ചത്.

വീക്കെൻഡ് എപ്പിസോഡിൽ രണ്ട് പേർ ഹൗസിൽ നിന്ന് പുറത്തുപോയിരുന്നു. വൈൽഡ് കാർഡുകളായി വന്ന പ്രവീണും മസ്താനിയും ഞായറാഴ്ചയിലെ എപ്പിസോഡിൽ പുറത്തുപോയി. വെറും 15 ദിവസം മാത്രമാണ് ഈ രണ്ട് പേരും ഹൗസിൽ നിന്നത്. വൈൽഡ് കാർഡായി വന്ന ആദ്യ ആഴ്ച നോമിനേഷനിൽ ഇവർ ഉണ്ടായിരുന്നില്ല. നോമിനേഷനിൽ വന്ന ആദ്യ ആഴ്ച തന്നെ പുറത്തുപോവുകയും ചെയ്തു.

 

Related Stories
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
Dileep: ദിലീപ് ശിക്ഷിക്കപ്പെടുമോ? കോടതി വിധി മുൻകൂട്ടി പ്രവചിച്ച് ജ്യോതിഷി
Actress bhanupriya: മകൾ ഒപ്പം ഇല്ല, കാവലായി അമ്മ മാത്രം! മുറിഞ്ഞ ഓർമ്മകളുമായി നടി ഭാനുപ്രിയയുടെ ജീവിതം
Fanatics : ഏഷ്യൻ ടെലിവിഷൻ അവാർഡ്സിൽ ചരിത്രമെഴുതി ‘ഫനാറ്റിക്സ്’; മികച്ച ഡോക്യുമെൻ്ററി പുരസ്‌കാരം
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും