Bigg Boss Malayalam Season 7: ‘മോളെന്താ എൻജോയ് ചെയ്തോ? ഇവൾ റീയാക്റ്റ് ചെയ്ത രീതിയാണ് പ്രശ്നം’; നൂറയോട് ദേഷ്യപ്പെട്ട് ആദില
Adhila Gets Angry at Noora : ഇവിടെ ആര്യൻ നോക്കിയത് അല്ല തന്റെ പ്രശ്നം എന്നും നൂറ റിയാക്ട് ചെയ്ത വിധമാണ് പ്രശ്നം എന്നും ആദില പറഞ്ഞു.

Adhila Noora
ബിഗ് ബോസ് സീസൺ ഏഴ് ഗ്രാൻഡ് ഫിനാലെയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. വാശിയേറിയ പോരാട്ടത്തിലാണ് ഒൻപത് മത്സരാർത്ഥികളും. ഇതിനിടെയിൽ കഴിഞ്ഞ ഒരാഴ്ച സംഭവബഹുലമായ കാര്യങ്ങളാണ് വീട്ടിനകത്ത് നടന്നത്. ഷാനവാസ് ആശുപത്രിയിലാവുകയും അനുമോളുടെ ബെഡ്ഡിൽ നെവിൻ വെള്ളമൊഴിച്ചതും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. ഇതിന് ഇടയിൽ ആദിലയും നൂറയും തമ്മിലുണ്ടായ വഴക്കാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.
ടിക്കറ്റ് ടു ഫിനാലെ ടാസ്കിനിടെ ആര്യൻ നൂറയെ മോശമായി നോക്കിയെന്ന് ആരോപിച്ചായിരുന്നു ഇരുവരും തമ്മിലുള്ള വഴക്ക്. നൂറയുടെ വയറ് കാണുന്നുണ്ട്, നേവൽ കാണുന്നുണ്ട് എന്ന് നീ തന്നോട് പറഞ്ഞില്ലേ എന്നും താൻ അത് ടാസ്ക്ക് ആയതോട് വിട്ടുവെന്നുമാണ് അനുമോളോട് ആദില പറയുന്നത്. ആര്യൻ നൂറയുടെ വയറ്റിലേക്ക് നോക്കി നിൽക്കുകയായിരുന്നുവെന്നും ആദില പറഞ്ഞു.
Also Read:’ഇയാളുടെ പ്രശ്നം എന്താണ്, അവിടെ നിൽക്കാൻ ബുദ്ധിമുട്ടുണ്ടോ?’ നെവിന് കർശന മുന്നറിയിപ്പുമായി മോഹൻലാൽ
തനിക്ക് അപ്പോൾ അൺ കംഫർട്ട് ആയെന്നും താൻ പെട്ടെന്ന് ഡ്രസ് താഴ്ത്തിയെന്നും നൂറ ചിരിച്ചുകൊണ്ട് പറഞ്ഞു. എന്നാൽ നൂറ ചിരിച്ചത് ആദിലയെ പ്രകോപിപ്പിച്ചു. മോളെന്താ എൻജോയ് ചെയ്തോ എന്നാണ് ആദില ദേഷ്യപ്പെട്ട് ചോദിച്ചത്. അനുമോൾ ചിരിച്ചത് കൊണ്ടാണ് താൻ ചിരിച്ചതെന്നും നൂറ പറയുന്നുണ്ട്. എന്നാൽ ഇതൊന്നും കേൾക്കാൻ ആദില തയ്യാറായിരുന്നില്ല.നീ ആണെങ്കിൽ കരണം അടിച്ചു പൊട്ടിക്കില്ലേ എന്ന് ആദില അനുമോളോട് ചോദിച്ചു. ഇവിടെ ആര്യൻ നോക്കിയത് അല്ല തന്റെ പ്രശ്നം എന്നും നൂറ റിയാക്ട് ചെയ്ത വിധമാണ് പ്രശ്നം എന്നും ആദില പറഞ്ഞു.
ഇന്ന് ആര്യൻ ഡബിൽ മീനിങ് പറഞ്ഞില്ലേ അപ്പോഴാണ് തനിക്ക് ഇക്കാര്യം ഓർമ വന്നതെന്നും ആദിലയോട് പറഞ്ഞതെന്നും നൂറ അനുമോളോട് പറഞ്ഞു. എന്നാൽ ഇത് കേട്ട് ആദില അവിടെ നിന്ന് പോകുകയായിരുന്നു. പിന്നാലെ വളരെ ദേഷ്യത്തിൽ തന്നെയായിരുന്നു നൂറ ആദിലയോട് സംസാരിച്ചത്. അനാവശ്യ കാര്യങ്ങൾ സ്‌പ്രെഡ് ചെയ്യരുത്, താൻ ഒരു ടാസ്ക്കിൽ ആയിരുന്നു. അത് മനസിലാക്കി സംസാരിക്ക് ആദ്യം. എന്ത് കാര്യത്തിലും ഇങ്ങനെ ആണ്. മോശമായി ഇനി ബിഹേവ് ചെയ്താലും തനിക്ക് അറിയാം അത് എങ്ങനെ ചെയ്യണം എന്ന് എന്നും ആദിലയ്ക്ക് മറുപടിയായി നൂറ പറഞ്ഞു.