Bigg Boss Malayalam Season 7: ബി​ഗ് ബോസ് സീസൺ 7ൽ ആര് കപ്പടിക്കും; പ്രവചിച്ച് ആദില

Adhila Responds on Who Will Win BB7: ബി​ഗ് ബോസ് വിന്നര്‍ ആരായിരിക്കും എന്നാണ് കരുതുന്നത് എന്നായിരുന്നു ആദിലയോടുള്ള ചോദ്യം. ഇതിന് വ്യക്തമായി ആദില മറുപടി നല്‍കുകയും ചെയ്‍തു.

Bigg Boss Malayalam Season 7: ബി​ഗ് ബോസ് സീസൺ 7ൽ ആര് കപ്പടിക്കും; പ്രവചിച്ച് ആദില

Adhila

Published: 

07 Nov 2025 09:10 AM

ബി​ഗ് ബോസ് സീസൺ ഏഴ് അവസാനിക്കാൻ രണ്ട് ദിവസം മാത്രം ബാക്കിയിരിക്കെ കഴിഞ്ഞ ദിവസം വീട്ടിൽ നിന്ന് ഒരു മത്സരാർത്ഥി കൂടി പുറത്തേക്ക് പോയിരിക്കുകയാണ്. ആദിലയാണ് മിഡ് വീക്ക് എവിക്ഷനിലൂടെ പുറത്തായിരിക്കുന്നത്. 97 ദിവസത്തെ ബി​ഗ് ബോസ് യാത്രയ്ക്കൊടുവിലാണ് ആദില എവിക്ടായത്.

ഇത്തവത്തെ എവിക്ഷന് ഏഴ് മത്സരാർത്ഥികളും നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. പിന്നാലെ എല്ലാവരും ​ഗാർഡൻ ഏരിയയിൽ ബോംബിന്‍റെ മാതൃകയിലുള്ള ഏഴ് പ്രോപ്പര്‍ട്ടികൾക്ക് മുൻപിലായി നിന്നു. പിന്നാലെ ഓരോരുത്തരോടും മുൻപിലുള്ള ബോംബിന്‍റെ വയര്‍ കട്ട് ചെയ്യാന്‍ ബിഗ് ബോസ് നിര്‍ദ്ദേശിച്ചു. ഇതില്‍ നിന്നും പച്ച പുക വരുന്നവര്‍ സേഫും റെഡ് പുക വരുന്നവര്‍ എവിക്ട് ആകുമെന്നും ബിഗ് ബോസ് പറഞ്ഞു. ഇതോടെ ആദില എവിക്ട് ആകുകയും ആയിരുന്നു.

Also Read: 97 ദിവസത്തെ ബി​ഗ് ബോസ് യാത്ര; ഒടുവിലിതാ ആ മത്സരാര്‍ത്ഥിയും പുറത്ത്

പുറത്തെത്തിയ ആദില പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ബിഗ് ബോസ് പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. ബി​ഗ് ബോസ് വിന്നര്‍ ആരായിരിക്കും എന്നാണ് കരുതുന്നത് എന്നായിരുന്നു ആദിലയോടുള്ള ചോദ്യം. ഇതിന് വ്യക്തമായി ആദില മറുപടി നല്‍കുകയും ചെയ്‍തു. ഇത്തവണ വിജയിക്കുന്നത് അനുമോൾ ആയിരിക്കുമന്നാണ് ആദില പറയുന്നത്. രണ്ടാം സ്ഥാനം ഷാനവാസിന് ലഭിക്കുമെന്നും മൂന്നാം സ്ഥാനം അനീഷിന് ലഭിക്കുമെന്നാണ് ആദില പറയുന്നത്. നാലാം സ്ഥാനത്ത് നൂറയും അഞ്ചാം സ്ഥാനത്ത് നെവിനെയുമാണ് ആദില പറയുന്നത്.

അതേസമയം, ഇനി ആറ് പേരാണ് ഷോയില്‍ അവസാനിക്കുന്നത്. നൂറ, ഷാനവാസ്, അക്ബര്‍, അനുമോള്‍, അനീഷ് എന്നിവരാണ് അവര്‍. ഇതില്‍ നിന്നും ഒരാള്‍ കൂടെ പുറത്തേക്ക് പോകും. ശേഷമാകും ടോപ് 5 ആരൊക്കെ എത്തും എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകർ.

ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
കള്ളവോട്ട് ചെയ്താൽ ജയിലോ പിഴയോ, ശിക്ഷ എങ്ങനെ ?
നോൺവെജ് മാത്രം കഴിച്ചു ജീവിച്ചാൽ സംഭവിക്കുന്നത്?
വിര ശല്യം ബുദ്ധിമുട്ടിക്കുന്നുണ്ടോ? പരിഹാരമുണ്ട്‌
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന
രണ്ടര അടി നീളമുള്ള മീശ
പ്രൊസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു
നായ പേടിപ്പിച്ചാൽ ആന കുലുങ്ങുമോ