Bigg Boss Season 7: ‘നമുക്ക് വിവാഹം ചെയ്താലോ…’; പ്രൊപ്പോസ് ചെയ്ത് അനീഷ്; ഞെട്ടിത്തരിച്ച് അനുമോൾ!
Aneesh 'Proposes' to Anumol: പിന്നാലെ എന്നാൽ നമ്മുക്ക് വിവാഹം കഴിച്ചാലോ എന്നാണ് അനീഷ് ചോദിക്കുന്നത്. ഇത് കേട്ട അനുമോൾ ഞെട്ടിത്തരിക്കുന്നതാണ് പിന്നീട് കാണുന്നത്.

Anumol, Aneesh
ബിഗ് ബോസ് മലയാളം സീസൺ ഏഴ് അവസാനിക്കാൻ ഇനി ഒൻപത് ദിവസം മാത്രം ബാക്കിയിരിക്കെ സംഘര്‍ഷഭരിതവും ട്വിസ്റ്റുകളും നിറഞ്ഞ ഏപ്പിസോഡുകളാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. ടോപ്പ് ഫൈവിൽ എത്തുന്ന മത്സരാർത്ഥികൾ ആരൊക്കെ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. എന്നാൽ ഇതിനിടെയിൽ പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നത് അനുമോൾ-അനീഷ് കോംമ്പോയാണ്.
കഴിഞ്ഞ കുറച്ച് നാളുകളായി ഹൗസിൽ ഒറ്റപ്പെട്ട് നിൽക്കുന്ന അനുമോളോട് അനീഷ് ആണ് കൂടുതൽ സംസാരിക്കുന്നത്. കഴിഞ്ഞ വീക്കൻഡ് ഏപ്പിസോഡിൽ മോഹൻലാൽ അനീഷിനോട് അനുമോളുടെ കാര്യം ചോദിച്ചിരുന്നു. ഇതിനു ശേഷം ഇരുവരും തമ്മിലുള്ള രസകരമായ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു . മറ്റ് മത്സരാർത്ഥികൾ അനുമോൾക്കെതിരെ തിരിഞ്ഞപ്പോഴും ഒപ്പം നിൽക്കുകയാണ് അനീഷ് ചെയ്തത്.
ഇപ്പോഴിതാ ബിഗ് ബോസ് പങ്കുവച്ച പുതിയ പ്രെമോ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അനുമോളോട് അനീഷ് വിവാഹ അഭ്യർത്ഥന നടത്തുന്നതാണ് പ്രെമോയിൽ കാണാൻ പറ്റുന്നത്. ഷോ അവസാനിക്കാൻ 9 ദിവസം ബാക്കി നിൽക്കെയാണ് അനീഷ് അനുമോളെ പ്രൊപ്പോസ് ചെയ്തിരിക്കുന്നത്. ബിഗ് ബോസ് വീട്ടിനു പുറത്ത് ഇരിക്കുന്ന അനുമോളെയും അനീഷിനെയുമാണ് പ്രെമോയിൽ കാണുന്നത്. ഇതിനിടെയിൽ തന്നെ കുറിച്ച് അനുമോളുടെ അഭിപ്രായം എന്താണെന്നാണ് അനീഷ് ചോദിക്കുന്നത്. ഇത് കേട്ട അനുമോൾ ആദ്യം വന്ന സമയത്ത് തനിക്ക് താത്പര്യം ഉണ്ടായിരുന്നില്ലെന്നും പിന്നെ ആർക്കും ഇഷ്ടപ്പെടുന്ന ഒരാളായി എന്നാണ് അനുമോൾ പറയുന്നത്.
Also Read:ബിബി ഹൗസിന് പുറത്ത് ലക്ഷക്കണക്കിന് രൂപ; പുറത്തേക്കോടി അനുമോളും ആദിലയും അക്ബറും
പിന്നാലെ എന്നാൽ നമ്മുക്ക് വിവാഹം കഴിച്ചാലോ എന്നാണ് അനീഷ് ചോദിക്കുന്നത്. ഇത് കേട്ട അനുമോൾ ഞെട്ടിത്തരിക്കുന്നതാണ് പിന്നീട് കാണുന്നത്. പ്രെമോ വൈറലായതോടെ അനീഷ് അനുമോളെ പ്രൊപ്പോസ് ചെയ്തത് വേണ്ടായിരുന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്. ഇതിനിടെയിൽ ഇരുവരുടെയും ഗെയിം സ്ട്രാറ്റജിയാകും എന്നാണ് പ്രേക്ഷകർ പറയുന്നത്.