RJ Bincy: ‘എനിക്ക് എന്താ പ്രേമിക്കാൻ വേറെ ആൺപിള്ളേരെ കിട്ടില്ലേ? അപ്പനെ പറഞ്ഞാൽ ഏത് മക്കൾക്കും പൊള്ളും’; ആർജെ ബിൻസി

Bigg Boss Malayalam Season 7: തങ്ങൾ ജസ്റ്റ് ഫ്രണ്ട്സ് മാത്രമാണെന്ന് അപ്പോഴെ താൻ വ്യക്തമായി പറഞ്ഞിരുന്നുവെന്നും ഇതെല്ലാം പറയുന്ന അനുവിന് ആദ്യം ആര്യനോട് ക്രഷുണ്ടായിരുന്നുവെന്നും ബിൻസി പറഞ്ഞു.

RJ Bincy: എനിക്ക് എന്താ പ്രേമിക്കാൻ വേറെ ആൺപിള്ളേരെ കിട്ടില്ലേ? അപ്പനെ പറഞ്ഞാൽ ഏത് മക്കൾക്കും പൊള്ളും; ആർജെ ബിൻസി

R J Bincy

Published: 

15 Nov 2025 09:19 AM

ബി​ഗ് ബോസ് മലയാളം സീസൺ ഏഴ് അവസാനിച്ചിട്ട് ഒരാഴ്ച പിന്നിടുമ്പോഴും സോഷ്യൽ മീഡിയ നിറയെ ബിബി തരം​ഗമാണ് കാണുന്നത്. ബി​ഗ് ബോസ് ഹൗസിൽ എത്തിയ മത്സരാർത്ഥികളുടെ തുറന്നു പറച്ചിലാണ് ഇതിൽ പ്രധാനം. ഇപ്പോഴിതാ ഹൗസിൽ നിന്ന് രണ്ടാം ആഴ്ചയിലെ എവിക്ഷനിലൂടെ പുറത്തായ ആർജെ ബിൻസിയുടെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ബിൻസി റീ എൻട്രി അനുഭവങ്ങൾ പങ്കുവച്ചത്.

റീ എൻട്രി ബിൻസിക്ക് നെ​ഗറ്റീവായി മാറുന്ന കാഴ്ചയാണ് കണ്ടത്. മസ്താനിയും അനുവുമായും നടന്ന വഴക്കുകളാണ് റീ എൻട്രിക്കു ശേഷം ബിൻസി നെ​ഗറ്റീവാകാൻ പ്രധാന കാരണമായത്. റീ എൻട്രിക്ക് മസ്താനി കയറി വന്നത് കരഞ്ഞുകൊണ്ടാണ് എന്നാണ് ബിൻസി പറയുന്നത്. എല്ലാവരും ആശ്വസിപ്പിക്കുന്നുണ്ടായിരുന്നുവെന്നും തന്നോട് മിണ്ടാൻ വന്നിരുന്നില്ലെന്നും ബിൻസി പറഞ്ഞു.

എന്നാൽ പിറ്റേ ദിവസം ഭക്ഷണം കഴിക്കുന്നതിനിടെയിലാണ് മസ്താനി വന്ന് എന്താണ് പ്രശ്നം എന്ന് ചോ​ദിച്ചത്. താൻ സംസാരിക്കുന്നതിൽ നിന്ന് ഒഴിഞ്ഞുമാറിയിരുന്നു. മറ്റുള്ളവരോട് കരഞ്ഞ് സംസാരിച്ച മസ്താനിയേയല്ല താൻ അവിടെ കണ്ടതെന്നും സ്വിച്ചിട്ടതുപോലെ മാറിയെന്നും ബിൻസി പറഞ്ഞു. ചാച്ചന്റെ ഓട്ടോയിലല്ലേ പോയതെന്ന ഡയലോ​ഗ് വിത്ത് ആക്ഷനോടെയാണ് മസ്താനി പറഞ്ഞത്. ആദ്യം പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതിയെന്നും എന്നാൽ അത് കഴിഞ്ഞാണ് താൻ പ്രതികരിച്ചതെന്നുമാണ് ബിൻസി പറയുന്നത്.

Also Read:‘ഡീയസ് ഈറേ’ മൂന്നാം ആഴ്ചയിലേക്ക്; കുതിപ്പ് 100 കോടിയിലേക്കോ ? ഇതുവരെ എത്ര നേടി

അപ്പനെ പറഞ്ഞാൽ ഏത് മക്കൾക്കും പൊള്ളും. ചാച്ചൻ ഓട്ടോ ഒടിക്കാൻ തുടങ്ങിയിട്ട് 29 വർഷമായി. നല്ല രീതിയിലാണ് തന്നെയും തന്റെ കുടുംബത്തേയും നോക്കുന്ന അദ്ദേഹത്തെ പറഞ്ഞാൽ പൊള്ളില്ലേ എന്നാണ് ബിൻസി ചോദിക്കുന്നത്.ഇതിനു മുൻപും മസ്താനി തന്റെ ചാച്ചനെ പറഞ്ഞി‌ട്ടുണ്ട്. ഫാമിലിയെ പറയുന്നത് മസ്താനിക്ക് ഉള്ളതാണ്. മസ്താനിക്ക് പുറത്ത് പിആർ ഉണ്ടായിരുന്നതുകൊണ്ട് പോസിറ്റീവായി ഇട്ട് മസ്താനിയെ എയറിൽ നിന്ന് ഇറക്കാൻ ഉപയോ​ഗിച്ചുവെന്നും ബിൻസി പറയുന്നു. അപ്പാനിയുമായി അധികം കൂട്ടുവേണ്ടെന്ന് തന്നോട് ആദ്യം പറഞ്ഞത് അനുവാണെന്നും തനിക്ക് എന്തിനാണ് അപ്പാനിയെ എന്ന് താൻ ചോ​ദിച്ചുവെന്നുമാണ് ബിൻസി പറയുന്നത്. തനിക്ക് പ്രേമിക്കാൻ എന്താ വേറെ ആൺപിള്ളേരെ കിട്ടില്ലേ? തങ്ങൾ ജസ്റ്റ് ഫ്രണ്ട്സ് മാത്രമാണെന്ന് അപ്പോഴെ താൻ വ്യക്തമായി പറഞ്ഞിരുന്നു. ഇതെല്ലാം പറയുന്ന അനുവിന് ആദ്യം ആര്യനോട് ക്രഷുണ്ടായിരുന്നുവെന്നും ബിൻസി പറഞ്ഞു.

Related Stories
Kalamkaval Review: ഈ വില്ലനെ ഭയക്കണം! സയനൈഡ് മോഹൻ തീയേറ്ററിലെത്തി
Kalamkaval: കളങ്കാവല്‍ നാളെ തിയേറ്ററുകളിലേക്ക്; പ്രതികരണങ്ങൾ കേൾക്കാനായി കാത്തിരിക്കുന്നുവെന്ന് മമ്മൂട്ടി
Pattuvarthanam: എന്തുകൊണ്ട് മാസങ്ങളായി വിഡിയോ അപ്ലോഡ് ചെയ്തില്ല?; ഗുരുതര രോഗാവസ്ഥ വെളിപ്പെടുത്തി ദിവാകൃഷ്ണ
Actress Tejalakshmi: ദയവായി ഡിലീറ്റ് ചെയ്യൂ… ഇത് ഒട്ടും പ്രതീക്ഷിച്ചില്ല; കുഞ്ഞാറ്റയ്ക്ക് വിമർശനം
Mammootty: ‘സാറേ… ഒരുകാല് മുറിച്ചുമാറ്റി; പേടിക്കേണ്ട, പരിഹാരം ചെയ്യാം’; സന്ധ്യക്ക് കൃതൃമക്കാൽ നൽകുമെന്ന് ഉറപ്പ് നൽകി മമ്മൂട്ടി
Actress bhanupriya: സ്വന്തം പേര് പോലും ഓർമ്മയില്ല! പ്രിയതമന്റെ മരണം ഓർമ്മകൾ കാർന്നു തിന്നുന്ന അവസ്ഥയിലാക്കിയ മമ്മൂട്ടി ചിത്രത്തിലെ നായിക
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും