Bigg Boss Fame Jinto Theft Case: ബിഗ് ബോസ് താരം ജിന്റോയ്ക്കെതിരെ കേസ്; ബോഡി ബിൽഡിങ് സെന്ററിൽ മോഷണം നടത്തി

BBigg Boss Malayalam Winner Jinto Accused in Theft Case: ബോഡി ബിൽഡിങ് സെന്ററിൽ മോഷണം നടത്തിയെന്ന പരാതിയിൽ പാലാരിവട്ടം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. 10000 രൂപയും വിലപ്പെട്ട രേഖകളും മോഷണം പോയെന്നാണ് പരാതി.

Bigg Boss Fame Jinto Theft Case: ബിഗ് ബോസ് താരം ജിന്റോയ്ക്കെതിരെ കേസ്; ബോഡി ബിൽഡിങ് സെന്ററിൽ മോഷണം നടത്തി

ജിന്റോ

Updated On: 

19 Aug 2025 | 11:55 AM

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 വിജയി ജിന്‍റോയ്ക്കെതിരെ മോഷണത്തിന് കേസെടുത്തു. ബോഡി ബിൽഡിങ് സെന്ററിൽ മോഷണം നടത്തിയെന്ന പരാതിയിൽ പാലാരിവട്ടം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. 10000 രൂപയും വിലപ്പെട്ട രേഖകളും മോഷണം പോയെന്നാണ് പരാതി.

ജിന്റോ ജിമ്മിൽ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതമാണ് യുവതി പരാതി നൽകിയിരിക്കുന്നത്. ജിന്‍റോ തന്നെ ലീസിന് നൽകിയിരിക്കുന്ന ജിമ്മിൽ നിന്നുമാണ് പണവും രേഖകളും മോഷ്ടിച്ചത്. ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോ​ഗിച്ച് അദ്ദേഹം അകത്തുകയറുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം.

ALSO READ: വേടനെതിരേയുള്ള രേഖകള്‍ ഹാജരാക്കണം; പരാതിക്കാരിയോട് ഹൈക്കോടതി

നേരത്തെ, ഇതേ യുവതി തന്നെ ജിന്റോയ്‌ക്കെതിരെ പീഡന പരാതിയും നൽകിയിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജിന്റോയെ പോലീസ് അറസ്റ്റും ചെയ്തിരുന്നു. എന്നാൽ, പിന്നീട് താരം ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു. അടുത്തിടെ, ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ടും പോലീസ് ജിന്റോയെ ചോദ്യം ചെയ്തിരുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
Big Boss Malayalam Season 8: ആ ആഗ്രഹം എന്തായിരിക്കും? വലിയ ലീഡറായി തിരിച്ചു വരുന്നത് കാണണം; രാഹുലിനോട് മനസ്സ് തുറന്ന് റിനി ആൻ ജോർജ്
Pradhama Drishtya Kuttakkar Review : ത്രില്ലടിപ്പിച്ചോ പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ? പോലീസായി പാർവതിയും മാത്യുവും എത്തിയ സിനിമയുടെ ആദ്യ പ്രതികരണങ്ങൾ
കേരളം കീഴടക്കി ‘ബെത്ലഹേം കുടുംബ യൂണിറ്റ്’; വാഴ 2-നെ മറികടന്ന് ബോക്സ് ഓഫീസിലെ പുതിയ ഇൻഡസ്ട്രി ഹിറ്റ്!
“കൊച്ചേ കേരളത്തിൽ നിന്നോണ്ട് എന്തിനാ ഇങ്ങനെ ഇംഗ്ലീഷിൽ കടുവറുക്കുന്നേ” അവതാരകയോട് ഉർവശിയുടെ ചോദ്യം!
Allu Arjun Fans: ഫാൻസ് ഇങ്ങനെയാവണം, ചെയ്യുന്നതൊക്കെയും മികച്ച കാര്യങ്ങൾ
Padayaatra Movie : ഫൂട്ടേജ് ഡിലീറ്റായി പോയി എന്ന പറഞ്ഞവർ ഇത് കാണുന്നുണ്ടോ! മമ്മൂട്ടി-അടൂർ ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേറ്റ്
മുഖക്കുരു മാറാൻ ഈ ഇല അരച്ച് തേച്ചാൽ മതി
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്