Bobby Kurian: ‘ആ സംഭവം ബൈജു ചേട്ടനെ വിഷമിപ്പിച്ചു, അതിനുശേഷം ഫ്രീ ആയിട്ട് ഇതുവരെ മിണ്ടിയിട്ടില്ല’

Bobby Kurian reveals the issue with Baiju Santhosh: ചിന്തിക്കാത്ത ഒരു ലോകത്തിലേക്കാണ് വന്നുപെട്ടത്. ജോജു ജോര്‍ജിന് നന്ദി പറയുന്നു. ഇപ്പോള്‍ എല്ലാവരും തിരിച്ചറിയുന്നു. അത് വിശ്വസിക്കാന്‍ പറ്റുന്നില്ല. എങ്ങനെ വിശദീകരിക്കണമെന്ന് അറിയില്ല. ഇത് വേറൊരു മായാലോകമാണ്. ഇത് ചിന്തിച്ചിട്ടുള്ളതോ ആഗ്രഹിച്ചിട്ടുള്ളതോ അല്ലെന്നും താരം

Bobby Kurian: ആ സംഭവം ബൈജു ചേട്ടനെ വിഷമിപ്പിച്ചു, അതിനുശേഷം ഫ്രീ ആയിട്ട് ഇതുവരെ മിണ്ടിയിട്ടില്ല

ബോബി കുര്യനും ബൈജു സന്തോഷും

Published: 

05 Aug 2025 17:13 PM

ഒരു അഭിമുഖത്തില്‍ തനിക്ക് ഏറ്റവും അടുപ്പമുള്ളവരുടെ പേര് പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍, താന്‍ ബൈജുവിന്റെ പേര് പറയാത്തത് അദ്ദേഹത്തെ വേദനിപ്പിച്ചെന്ന് നടന്‍ ബോബി കുര്യന്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബോബിയുടെ വെളിപ്പെടുത്തല്‍. തന്റെ ഏറ്റവും വലിയ സൗഹൃദങ്ങളില്‍ ഒരാളായിരുന്നു ബൈജു. അദ്ദേഹത്തോട് അത്രയും അടുപ്പമായിരുന്നു. തന്റെ കുടുംബത്തോടും മക്കളോടും സംസാരിക്കുന്നയാളായിരുന്നു ബൈജു ചേട്ടന്‍. കഴിഞ്ഞ ഒരു അഭിമുഖത്തില്‍ അദ്ദേഹത്തിന്റെ പേര് പറയാന്‍ വിട്ടുപോയി. അദ്ദേഹത്തെ അത് വേദനിപ്പിച്ചു. സത്യം പറഞ്ഞാല്‍ അതിനുശേഷം ഫ്രീ ആയിട്ട് ഇതുവരെ മിണ്ടിയിട്ടില്ലെന്നും ബോബി കുര്യന്‍ വ്യക്തമാക്കി.

”എനിക്ക് ബൈജു ചേട്ടനെ നഷ്ടപ്പെട്ടതുപോലെയാണ്. കാരണം അദ്ദേഹത്തിന് അതുപോലെ ഹര്‍ട്ടായി. ലാലേട്ടന്റെയും, രഞ്ജിത് സാറിന്റെയും, ജോണി ചേട്ടന്റെയും, വിജയരാഘവന്‍ ചേട്ടന്റെയുമൊക്കെ പേര് ആ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അടുപ്പമുള്ള ആള്‍ക്കാരുടെ പേര് പറഞ്ഞപ്പോള്‍ ബൈജു ചേട്ടന്റെ കാര്യം വിട്ടുപോയി. അതില്‍ ഇപ്പോഴും ദുഃഖമുണ്ട്. കഴിഞ്ഞ ദിവസവും സോറി പറഞ്ഞ് മെസേജ് അയച്ചു”-ബോബി കുര്യന്‍ പറഞ്ഞു.

മരണം വരെ അറിയപ്പെടുന്നത് വാറന്റ് ഡേവി എന്നായിരിക്കും

പണിക്ക് ശേഷം നാല് സിനിമകളോളം ചെയ്തു. പണിയെന്ന ഒറ്റ സിനിമയിലൂടെ ഒരുപാട് പേര് തിരിച്ചറിഞ്ഞു. ചിന്തിക്കാത്ത ഒരു ലോകത്തിലേക്കാണ് വന്നുപെട്ടത്. ജോജു ജോര്‍ജിന് നന്ദി പറയുന്നു. ഇപ്പോള്‍ എല്ലാവരും തിരിച്ചറിയുന്നു. അത് വിശ്വസിക്കാന്‍ പറ്റുന്നില്ല. എങ്ങനെ വിശദീകരിക്കണമെന്ന് അറിയില്ല. ഇത് വേറൊരു മായാലോകമാണ്. ഇത് ചിന്തിച്ചിട്ടുള്ളതോ ആഗ്രഹിച്ചിട്ടുള്ളതോ അല്ല. വേറൊരു വഴിയില്‍ സഞ്ചരിച്ചുകൊണ്ടിരുന്നയാളാണ് താനെന്നും താരം കൂട്ടിച്ചേര്‍ത്തു.

Also Read: Adoor Gopalakrishnan: ‘പുഷ്പവതി ആരെന്നറിയില്ല; ആ സ്ത്രീ പ്രതിഷേധിച്ചത് ആളാവാൻ’: അടൂരിനെ പിന്തുണച്ച് ശ്രീകുമാരൻ തമ്പി

ജോജു നിര്‍ബന്ധിപ്പിച്ച് അഭിനയിപ്പിച്ച സിനിമയാണ് പണി. കീരിക്കാടന്‍ ജോസ്, സ്ഫടികം ജോര്‍ജ് എന്നൊക്കെ പറയുന്നതുപോലെ മരണം വരെ താന്‍ അറിയപ്പെടുന്നത് വാറന്റ് ഡേവി എന്നായിരിക്കും. അതില്‍ സംശയമില്ല. പോകുന്ന വഴികളിലെല്ലാം ഡേവിയെന്ന പേരാണ് കേള്‍ക്കുന്നത്. അങ്ങനെയാണ് ഇപ്പോള്‍ അറിയപ്പെടുന്നതെന്നും ബോബി കുര്യന്‍ പറഞ്ഞു.

Related Stories
Biju Narayanan: ‘ശ്രീക്ക് പകരം ഒരാളെ സങ്കൽപ്പിക്കാൻ പറ്റില്ല; ഇന്നും തിയറ്ററിൽ തൊട്ടടുത്ത സീറ്റ് ബുക്ക് ചെയ്തിടും’: ബിജു നാരായണൻ
Kalamkaval OTT : ഉറപ്പിക്കാവോ?! കളങ്കാവൽ ഒടിടി അവകാശം ഈ പ്ലാറ്റ്ഫോമിന്
Year Ender 2025: ആളും ആരവങ്ങളുമില്ലാത സാമന്ത, സിമ്പിളായി ഗ്രേസും; പകിട്ടു കുറയാതെ ആര്യ; 2025-ൽ നടന്ന താര വിവാഹങ്ങള്‍
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്