Priyadarshan Movie Song : ഈ പാട്ടിനൊരു ​ജിബ്രിഷ് വേണം, പ്രിയദർശൻ എഴുതി ഹിറ്റാക്കിയ ചന്ദ്രലേഖയിലെ കള്ളവാക്കു ചേർന്ന പാട്ട്

Gibberish lyrics written by director Priyadarshan: അന്തം വിട്ടുനിന്ന ഗിരീഷിനു മുന്നിൽ വച്ച് അപ്പോൾ പ്രിയൻ തയ്യാറാക്കിയ വരികളാണ് കൊന്നരി കൊന്നരി കോനാരി, കത്തിനക്കിനി നാച്ചിരേ....ഇല്ലിനക്കിനി നാച്ചിക്കട്ടോരേ രേ രേ... എന്നത്. ആ പാട്ടിൽ ഉപയോഗിച്ചിരിക്കുന്ന ഈ വായ്ത്താരി ഭാഗം ഇന്നും പലരും കരുതിയിരിക്കുന്നത് ഏതോ ഭാഷയിലെ നാടോടിപ്പാട്ടാണ് എന്നാണ്.

Priyadarshan Movie Song : ഈ പാട്ടിനൊരു ​ജിബ്രിഷ് വേണം, പ്രിയദർശൻ എഴുതി ഹിറ്റാക്കിയ ചന്ദ്രലേഖയിലെ കള്ളവാക്കു ചേർന്ന പാട്ട്

Chandralekha Movie

Published: 

17 Jun 2025 20:02 PM

ഓരോ സിനിമയ്ക്കും പിന്നിൽ ഒരുപാട് കഥകളുണ്ട്. സിനിമ ഗാനങ്ങൾക്ക് പിന്നിലും അങ്ങനെ തന്നെ. സിനിമയിലെ ഗാനങ്ങൾക്ക് സിനിമയേക്കാൾ പ്രാധാന്യം നൽകിയിരുന്നു ഒരു കാലമുണ്ടായിരുന്നു മലയാള സിനിമയ്ക്ക്. ആ കാലത്തിന്റെ നിർമ്മിതികളാണ് തേന്മാവിൻ കൊമ്പത്തും ചന്ദ്രലേഖയും കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്തും എല്ലാം. ചന്ദ്രലേഖയിലെ പാട്ടുകളെല്ലാം ഹിറ്റുകൾ ആയിരുന്നു എന്ന് മാത്രമല്ല ഇന്നും മലയാളികൾ ആവർത്തിച്ചു കേൾക്കുന്നതും കൂടിയാണ്. ഈ പാട്ടുകൾ പിറന്ന വഴിയെ പറ്റി ബേണി ഇഗ്നേഷ്യസിലെ ബേണി ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ വിശദീകരിക്കുന്നുണ്ട്.

 

ഓരോ പാട്ടും ബാലികേറാമല

 

പാട്ടുണ്ടാക്കുന്നതിന്റെ ഭാഗമായി എം ജി ശ്രീകുമാറും ബേണിയും ഇഗ്നേഷ്യസും ഗിരീഷ് പുത്തഞ്ചേരിയും എല്ലാം ഒരിടത്താണ് കഴിഞ്ഞിരുന്നത്. പ്രിയദർശന് വളരെ സിമ്പിൾ ആയ മനോഹരമായ പാട്ടുകളായിരുന്നു വേണ്ടിയിരുന്നത്. വരികൾ തയ്യാറാകുമ്പോൾ ഈണം പോരാ ഈണം നന്നാകുമ്പോൾ അതിനനുസരിച്ചുള്ള വരി കിട്ടുന്നില്ല. ഏറെ ബുദ്ധിമുട്ടി ഒരു വരി തയ്യാറാക്കി പ്രിയനേ കേൾപ്പിച്ചാൽ ആദ്യം അത് അംഗീകരിച്ചാലും പിന്നെ അത് മാറ്റേണ്ടിവരും. ഇങ്ങനെ നീണ്ടു നീണ്ടുപോകുന്ന പാട്ട് ചർച്ചകൾക്കിടയിൽ ഒരു നാടൻ പാട്ടിന്റെ പുസ്തകം നോക്കി വെറുതെ പാടിയതാണ് ഒന്നാം വട്ടം കണ്ടപ്പോൾ എന്ന പാട്ട്.

ഒന്നാംവട്ടം കണ്ടപ്പോൾ എന്ന് പറഞ്ഞപ്പോൾ അതിന്റെ ബാക്കിയായി ഗിരീഷ് പുത്തഞ്ചേരി പൂരിപ്പിച്ചതാണ് പെണ്ണിന് കിണ്ടാണ്ടം എന്നത്. പെട്ടെന്ന് തന്നെ വരികൾ തയ്യാറായി പ്രിയദർശനെ പാടിക്കേപ്പിച്ചപ്പോൾ വളരെ സന്തോഷം. ഈ പാട്ടിന് വേണ്ട സാഹചര്യവും അദ്ദേഹം തയ്യാറാക്കി സിനിമയിൽ ചേർത്തു. എല്ലാം റെഡിയായി കഴിഞ്ഞപ്പോൾ പ്രിയന് ഒരു ആഗ്രഹം ഇതിൽ ഒരു ജിബ്രിഷ് പാർട്ട് കൂടി വേണം. എന്നാൽ ജിബ്രിഷ് വരികൾ എഴുതാൻ എത്ര ശ്രമിച്ചിട്ടും ഗിരീഷ് പുത്തഞ്ചേരിക്ക് കഴിഞ്ഞില്ല. ​

ജിബ്രിഷ് എന്നുവച്ചാൽ അർത്ഥമില്ലാത്ത, ലോകത്ത് എവിടെയും ഇല്ലാത്ത ഭാഷയിലുള്ള കള്ള വാക്കുകൾ. ഒരു ഭാഷയിലും ഇല്ലാത്ത അത്തരം കള്ള വാക്ക് ചേർത്ത് വരികൾ എഴുതുക എങ്ങനെ എന്ന് അന്തം വിട്ടുനിന്ന ഗിരീഷിനു മുന്നിൽ വച്ച് അപ്പോൾ പ്രിയൻ തയ്യാറാക്കിയ വരികളാണ് കൊന്നരി കൊന്നരി കോനാരി, കത്തിനക്കിനി നാച്ചിരേ….ഇല്ലിനക്കിനി നാച്ചിക്കട്ടോരേ രേ രേ… എന്നത്. ആ പാട്ടിൽ ഉപയോഗിച്ചിരിക്കുന്ന ഈ വായ്ത്താരി ഭാഗം ഇന്നും പലരും കരുതിയിരിക്കുന്നത് ഏതോ ഭാഷയിലെ നാടോടിപ്പാട്ടാണ് എന്നാണ്.

 

എന്താണ് ​ജിബ്രിഷ്

 

ജിബ്രിഷ് എന്നാൽ കള്ള വാക്ക് എന്നാണ് അർത്ഥം. ആ വാക്കുകളോ വാക്യങ്ങളോ ഒരു ഭാഷയിലും ഇല്ല. വേണമെങ്കിൽ ഇതിനെ മലയാളത്തിലുള്ള വായ്ത്താരികളായ തെയ് തെയ്യാരോ, തിത്തിത്താരാ തിത്തിത്തൈ തുടങ്ങിയ പദങ്ങളോട് ഉപമിക്കാം.

Related Stories
Drishyam 3: ‘ജോര്‍ജ്ജ്കുട്ടി വര്‍ഷങ്ങളായി എന്നോടൊപ്പം ഉണ്ടായിരുന്നു’; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി മോഹൻലാൽ
Kalamkaval Movie : കേക്ക് കട്ടിങ് ഇല്ലേ മമ്മൂക്ക! കളങ്കാവൽ വിജയാഘോഷം സെൽഫിയിൽ ഒതുക്കി?
Biju Narayanan: ‘ശ്രീക്ക് പകരം ഒരാളെ സങ്കൽപ്പിക്കാൻ പറ്റില്ല; ഇന്നും തിയറ്ററിൽ തൊട്ടടുത്ത സീറ്റ് ബുക്ക് ചെയ്തിടും’: ബിജു നാരായണൻ
Kalamkaval OTT : ഉറപ്പിക്കാവോ?! കളങ്കാവൽ ഒടിടി അവകാശം ഈ പ്ലാറ്റ്ഫോമിന്
Year Ender 2025: ആളും ആരവങ്ങളുമില്ലാത സാമന്ത, സിമ്പിളായി ഗ്രേസും; പകിട്ടു കുറയാതെ ആര്യ; 2025-ൽ നടന്ന താര വിവാഹങ്ങള്‍
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ