Cinematographer Alagappan: ‘മമ്മൂട്ടി ചിത്രത്തിലെ ആ സീൻ ഷൂട്ട് ചെയ്യാൻ എനിക്ക് മടിയായിരുന്നു, അതിനൊരു കാരണമുണ്ട്’; ഛായാഗ്രാഹകൻ അളഗപ്പൻ
Cinematographer Alagappan: അതിൽ മമ്മൂക്ക ചെളിയിൽ കിടക്കുന്ന സീൻ ഉണ്ടായിരുന്നു. അദ്ദേഹത്തെ ചെളിയിൽ കിടത്താൻ തനിക്ക് പ്രയാസം തോന്നിയതായി അളഗപ്പൻ പറയുന്നു. മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Cinematographer Alagappan
മലയാളത്തിലെ മുൻനിര ഛായാഗ്രാഹകന്മാരിൽ ഒരാളായിരുന്നു അളഗപ്പൻ. ഇപ്പോഴിതാ, മമ്മൂട്ടി നായകനായെത്തിയ പ്രജാപതി ചിത്രത്തിന് വേണ്ടി ക്യാമറ ചെയ്തതിന്റെ അനുഭവം പങ്ക് വയ്ക്കുകയാണ് അദ്ദേഹം.
പ്രജാപതി സിനിമയിലെ ഫൈറ്റ് സീക്വൻസ് ചെയ്യാൻ തനിക്ക് മടിയായിരുന്നെന്നും അതിന് കാരണമുണ്ടെന്നും അദ്ദേഹം പറയുന്നു. അതിൽ മമ്മൂക്ക ചെളിയിൽ കിടക്കുന്ന സീൻ ഉണ്ടായിരുന്നു. അദ്ദേഹത്തെ ചെളിയിൽ കിടത്താൻ തനിക്ക് പ്രയാസം തോന്നിയതായി അളഗപ്പൻ പറയുന്നു. മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മമ്മൂക്കയുടെ പ്രജാപതി എന്ന സിനിമയിൽ ഞാൻ ക്യാമറ ചെയ്തിട്ടുണ്ട്. അതിലെ ഫൈറ്റ് സീക്വൻസ് എടുത്തത് എനിക്ക് ഇന്നും ഓർമയുണ്ട്. അതിൽ മമ്മൂക്ക ചെളിയിൽ കിടക്കുന്ന സീൻ ഉണ്ടായിരുന്നു. അത് മമ്മൂക്കയെ കൊണ്ട് ചെയ്യിപ്പിക്കേണ്ടെന്നും ഡ്യൂപ്പിനെ ഉപയോഗിക്കാമെന്നും ഞാൻ പറഞ്ഞു. എന്താ ഞാൻ കിടന്നാൽ പ്രശ്നമുണ്ടോ എന്നാണ് മമ്മൂക്ക എന്നോട് ചോദിച്ചത്.
സത്യത്തിൽ എനിക്ക് അദ്ദേഹത്തെ ചെളിയിൽ കിടത്താൻ പ്രയാസം തോന്നിയത് കൊണ്ടാണ് ഞാൻ ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് പറഞ്ഞത്. അവസാനം നിങ്ങൾ എന്താണ് ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം എന്നോട് ഇങ്ങോട്ട് ചോദിച്ചു. നിലത്ത് കിടക്കുന്നതിന്റെ ക്ലോസപ്പ് ഷോട്ടാണ് വേണ്ടതെന്നും ചെളിയിൽ കിടക്കുന്ന ഷോട്ട് കിട്ടിയാൽ നല്ല ഇംപാക്ട് ഉണ്ടാകുമെന്നും ഞാൻ പറഞ്ഞു. അതിനെന്താ, നമുക്ക് അത് ചെയ്യാമല്ലോ എന്ന് പറഞ്ഞ് മമ്മൂക്ക ചെളിയിൽ കിടന്ന് തന്നു’, അളഗപ്പൻ പറഞ്ഞു.