Actor Ajith’s tattoo: ഇത്ര വലിയ രഹസ്യമാണോ തല ഒളിപ്പിച്ചു കൊണ്ട് നടന്നത്… നടൻ അജിത്തിന്റെ നെഞ്ചിലെ ടാറ്റു ഏറെ സവിശേഷതയുള്ളത്

Actor Ajith Kumar’s Special Chest Tattoo: ക്ഷേത്രദർശനത്തിന് ശേഷം പുറത്തുവന്ന ചിത്രങ്ങളിലൂടെയാണ് അജിത്തിൻ്റെ നെഞ്ചിൽ ടാറ്റൂ ചെയ്തിരിക്കുന്ന ഒരു ദൈവത്തിൻ്റെ രൂപം ആരാധകർ ശ്രദ്ധിക്കുന്നത്. സൂക്ഷ്മമായി പരിശോധിച്ച ആരാധകർക്ക് മുന്നിൽ ആ രഹസ്യം വെളിപ്പെട്ടു.

Actor Ajiths tattoo: ഇത്ര വലിയ രഹസ്യമാണോ തല ഒളിപ്പിച്ചു കൊണ്ട് നടന്നത്... നടൻ അജിത്തിന്റെ നെഞ്ചിലെ ടാറ്റു ഏറെ സവിശേഷതയുള്ളത്

Ajith Kumar tattoo details

Updated On: 

28 Oct 2025 16:09 PM

ചെന്നൈ: തമിഴ് സിനിമയിൽ തൻ്റേതായ ഒരു വലിയ ആരാധകവൃന്ദത്തെ സൃഷ്ടിച്ച താരമാണ് അജിത് കുമാർ. ആരാധക സംഘടനകൾ പിരിച്ചുവിട്ടെങ്കിലും അദ്ദേഹത്തിൻ്റെ താരമൂല്യത്തിന് ഒട്ടും കുറവ് വന്നിട്ടില്ല. കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയത്തിന് ശേഷം താരം അടുത്ത ചിത്രത്തിനായി ഒരുങ്ങുന്നതിനിടെ, അദ്ദേഹത്തിൻ്റെ വ്യക്തിജീവിതത്തിലെ ഒരു ‘രഹസ്യം’ ആരാധകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്. 2025 നടൻ അജിത്തിന് മിന്നും വിജയത്തിൻ്റെ വർഷമായിരുന്നു.

ഫെബ്രുവരിയിൽ പുറത്തിറങ്ങിയ ‘വിടാമുയർച്ചി’ എന്ന ചിത്രം പരാജയമായിരുന്നെങ്കിലും, ഏപ്രിലിൽ റിലീസ് ചെയ്ത ‘ഗുഡ് ബാഡ് അഗ്ലി’ വൻ ഹിറ്റായി. ബോക്സ് ഓഫീസിൽ 240 കോടിയിലധികം രൂപ കളക്ഷൻ നേടിയ ഈ ചിത്രം, അജിത്തിൻ്റെ കരിയറിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡ് സ്വന്തമാക്കി.

ഈ വിജയത്തിന് ശേഷം കാർ റേസിംഗുമായി തിരക്കിലായിരുന്ന താരം, ഇപ്പോൾ തൻ്റെ 64-ാമത് ചിത്രത്തിനായുള്ള (AK 64) ഒരുക്കത്തിലാണ്. അധിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം റോമിയോ പിക്‌ചേഴ്‌സിൻ്റെ ബാനറിൽ രാഹുലാണ് നിർമ്മിക്കുന്നത്. ചിത്രത്തിൻ്റെ ഷൂട്ടിംഗ് നവംബർ മുതൽ ആരംഭിക്കാനാണ് പദ്ധതി.

 

ടാറ്റൂ രഹസ്യം

AK 64-ൻ്റെ ചിത്രീകരണം ആരംഭിക്കുന്നതിന് മുന്നോടിയായി നടൻ അജിത്ത്, ഭാര്യ ശാലിനി, മകൻ ആദ്വിക് എന്നിവർക്കൊപ്പം കേരളത്തിലെ പാലക്കാടുള്ള ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി. അജിത്തിൻ്റെ പിതാവ് പാലക്കാട് സ്വദേശിയായതിനാൽ ഊട്ടുകുളങ്ങര ഭഗവതിയെ കുടുംബത്തിൻ്റെ കുലദേവതയായാണ് കണക്കാക്കുന്നത്. ക്ഷേത്രദർശനത്തിന് ശേഷം പുറത്തുവന്ന ചിത്രങ്ങളിലൂടെയാണ് അജിത്തിൻ്റെ നെഞ്ചിൽ ടാറ്റൂ ചെയ്തിരിക്കുന്ന ഒരു ദൈവത്തിൻ്റെ രൂപം ആരാധകർ ശ്രദ്ധിക്കുന്നത്. സൂക്ഷ്മമായി പരിശോധിച്ച ആരാധകർക്ക് മുന്നിൽ ആ രഹസ്യം വെളിപ്പെട്ടു.

ക്ഷേത്ര ദർശന ചിത്രങ്ങളിൽ കണ്ടത് അദ്ദേഹത്തിൻ്റെ കുലദേവതയായ ഊട്ടുകുളങ്ങര ഭഗവതിയുടെ രൂപം തന്നെയാണ്. വർഷങ്ങളായി താരം പൊതുവേദികളിൽ മറച്ചുപിടിച്ച ഈ വ്യക്തിപരമായ വിശ്വാസ ചിഹ്നം ആരാധകരിൽ കൗതുകമുണർത്തി. “ഇത്ര വലിയ രഹസ്യമാണോ തല ഒളിപ്പിച്ചു കൊണ്ട് നടന്നത്?” എന്നാണ് ആരാധകർ സന്തോഷത്തോടെ ചോദിക്കുന്നത്.

ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
കള്ളവോട്ട് ചെയ്താൽ ജയിലോ പിഴയോ, ശിക്ഷ എങ്ങനെ ?
നോൺവെജ് മാത്രം കഴിച്ചു ജീവിച്ചാൽ സംഭവിക്കുന്നത്?
വിര ശല്യം ബുദ്ധിമുട്ടിക്കുന്നുണ്ടോ? പരിഹാരമുണ്ട്‌
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന
രണ്ടര അടി നീളമുള്ള മീശ
പ്രൊസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു
നായ പേടിപ്പിച്ചാൽ ആന കുലുങ്ങുമോ