Detective Ujjwalan OTT : ബോംബാകാതെ പോയ ധ്യാൻ ശ്രീനിവാസൻ ചിത്രം; ഡിറ്റെക്ടീവ് ഉജ്ജ്വലൻ ഉടൻ ഒടിടിയിലേക്ക്
Detective Ujjwalan OTT Release Date & Platform : വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിൻ്റെ ഭാഗമായിട്ടാണ് ഡിറ്റെക്ടീവ് ഉജ്ജ്വലൻ ഒരുക്കിട്ടുള്ളത്. ജൂലൈയിൽ ഡിറ്റെക്ടീവ് ഉജ്ജ്വലൻ ഒടിടിയിൽ എത്തിയേക്കും

Detective Ujjwalan Ott
അടുത്തിടെ ധ്യാൻ ശ്രീനിവാസൻ പ്രേക്ഷക പ്രശംസ നേടിയെടുത്ത ചിത്രമാണ് ഡിറ്റെക്ടീവ് ഉജ്ജ്വലൻ. ഹിറ്റ് സിനിമകൾ സ്ഥിരമായി പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുള്ള വീക്കൻഡ് ബ്ലോക്ക്ബസ്റ്റേഴ്സാണ് ഡിറ്റെക്ടീവ് ഉജ്ജ്വലൻ നിർമിച്ചിട്ടുള്ളത്. മികച്ച അഭിപ്രായം നേടിയെടുത്തെങ്കിലും ഒരു വമ്പൻ കളക്ഷൻ ധ്യാൻ ശ്രീനിവാസൻ ചിത്രത്തിന് ബോക്സ്ഓഫീസിൽ നിന്നും നേടിയെടുക്കാൻ സാധിച്ചില്ല. മെയ് 23ന് തിയറ്ററുകളിൽ എത്തി ഒരു മാസം പിന്നുടുമ്പോൾ ഡിറ്റെക്ടീവ് ഉജ്ജ്വലൻ ഇനി ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്.
ഡിറ്റെക്ടീവ് ഉജ്ജ്വലൻ ഒടിടി
റിപ്പോർട്ടുകൾ പ്രകാരം ആമസോൺ പ്രൈം വീഡിയോ ആണ് ഡിറ്റെക്ടീവ് ഉജ്ജ്വലൻ്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ജൂലൈ മാസത്തിൽ ഒടിടിയിൽ എത്തിയേക്കും. അതേസമയം ചിത്രത്തിൻ്റെ ഒടിടി റിലീസ് സംബന്ധിച്ച് സിനിമയുടെ അണിയറപ്രവർത്തകരോ സ്ട്രീമിങ് പ്ലാറ്റ്ഫോമോ ഔദ്യോഗിക അറിയിച്ചിട്ടില്ല.
ALSO READ : Lovely OTT : അറിഞ്ഞോ? മാത്യു തോമസിൻ്റെ ലൗലിയും ഒടിടിയിൽ എത്തി; എവിടെ കാണാം?
വീക്കൻഡ് സിനിമാറ്റിക് യൂണിവേഴ്സ് ഭാഗമായിട്ടാണ് ഡിറ്റെക്ടീവ് ഉജ്ജ്വലൻ നിർമിച്ചിട്ടുള്ളത്. ബോക്സ്ഓഫീസിലും പ്രകടനത്തിലും വിമർശനം നേരിടുന്ന ധ്യാൻ ശ്രീനിവാസൻ അടത്തിടെ മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രമാണ് ഡിറ്റെക്ടീവ് ഉജ്ജ്വലൻ. നവാഗതരായ ഇന്ദ്രീനിൽ ഗോപീകൃഷ്ണനും രാഹുൽ ജിയും ചേർന്നാണ് ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ധ്യാൻ ശ്രീനിവാസന് പുറമെ സിജു വിൽസൺ, റോണി ഡേവിഡ്, കോട്ടയം നസീർ, സീമ ജി നായർ, അമീൻ, നിഹാൽ നിസാം, നിബ്രാസ് നൗഷാദ്, ഷാഹുബാസ്, കലാഭവൻ നവാസ്, നിർമൽ പാലാഴി തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്ടിട്ടുള്ളത്.
പ്രേം അക്കാട്ടും ശ്രയാൻ്റിയും ചേർന്നാണ് ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്തിട്ടുള്ളത്. ചമൻ ചാക്കോയാണ് എഡിറ്റർ. റിസീയാണ് ചിത്രത്തിന് സംഗീതം നൽകിട്ടുള്ളത്.