Dhyan Sreenivasan: ‘കേരളത്തില്‍ കാല് കുത്തിയാല്‍ അവന്‍റെ കാല് തല്ലിയൊടിക്കും’; രണ്‍വീര്‍ അല്ലാബാഡിയയ്ക്ക് ധ്യാൻ ശ്രീനിവാസന്റെ മറുപടി

Dhyan Srinivasan Responds to Ranveer Allahabadia and Jaspreet Controversial Comment: ജസ്പ്രീതിന്റെ കേരളത്തെ പറ്റിയുള്ള പരാമർശത്തിൽ പുതുതായി പ്രതികരിച്ചിരിക്കുകയാണ് നടൻ ധ്യാൻ ശ്രീനിവാസൻ. പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി കോളേജിൽ എത്തിയപ്പോൾ ഓൺലൈൻ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ഈ വിഷയത്തിൽ താരം പ്രതികരിച്ചത്.

Dhyan Sreenivasan: കേരളത്തില്‍ കാല് കുത്തിയാല്‍ അവന്‍റെ കാല് തല്ലിയൊടിക്കും; രണ്‍വീര്‍ അല്ലാബാഡിയയ്ക്ക് ധ്യാൻ ശ്രീനിവാസന്റെ മറുപടി

ധ്യാൻ ശ്രീനിവാസൻ, ജപ്രീത് സിങ്, രൺവീർ അല്ലാബാഡിയ

Published: 

15 Feb 2025 | 06:03 PM

കഴിഞ്ഞ ഏതാനും നാളുകളായി രൺവീർ അല്ലാബാഡിയയും ജസ്പ്രീത് സിങ്ങും ഇന്ത്യ ഗോട്ട് ലാറ്റെന്റ് ഷോയുമെല്ലാമാണ് ഇന്ത്യയൊട്ടാകെ ചർച്ചാ വിഷയം. ഷോയ്ക്കിടെ മാതാപിതാക്കളെ കുറിച്ച് അധിക്ഷേപ പരാമർശങ്ങൾ നടത്തിയതിനാണ് രൺവീർ അല്ലാബാഡിയ വിമർശനങ്ങൾ ഏറ്റുവാങ്ങിയത്. എന്നാൽ കേരളത്തെ കുറിച്ച് നടത്തിയ പരാമർശമാണ് ജസ്പ്രീത് സിങിന് വിനയായത്. ഇതിന് പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ജസ്പ്രീതിന്റെ സമൂഹ മാധ്യമങ്ങളിൽ മലയാളികളുടെ സൈബർ അറ്റാക്കായിരുന്നു.

ഇപ്പോഴിതാ ജസ്പ്രീതിന്റെ കേരളത്തെ പറ്റിയുള്ള പരാമർശത്തിൽ പുതുതായി പ്രതികരിച്ചിരിക്കുകയാണ് നടൻ ധ്യാൻ ശ്രീനിവാസൻ. ‘കേരളത്തിൽ കാല് കുത്തിയാൽ അവന്റെ കാല് തല്ലിയൊടിക്കുമെന്ന് പറയാനാ’ണ് ധ്യാൻ ശ്രീനിവാസൻ പറഞ്ഞത്. പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി കോളേജിൽ എത്തിയപ്പോൾ ഓൺലൈൻ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ഈ വിഷയത്തിൽ താരം പ്രതികരിച്ചത്. ജസ്പ്രീതിന്റെ പരാമർശത്തെ കുറിച്ചാണ് അവർ ചോതിച്ചതെങ്കിലും രൺവീർ അല്ലാബാഡിയയുടെ പേര് പറഞ്ഞായിരുന്നു ധ്യാനിന്റെ മറുപടി.

ധ്യാൻ ശ്രീനിവാസന്റെ പ്രതികരണം:

ALSO READ: ‘മകൾ കോടികൾ വാങ്ങിച്ചാണല്ലോ അഭിനയിക്കുന്നത്? ഇന്നുവരെ ഒരു രൂപയെങ്കിലും കുറച്ചോ?’: സുരേഷ് കുമാറിനെതിരെ ജയൻ ചേർത്തല

അതേസമയം, അധിക്ഷേപ പരാമർശങ്ങൾ വിവാദമായതോടെ ഇന്ത്യ ഗോട്ട് ലാറ്റെന്റ് ഷോയുടെ ആ വീഡിയോ യൂട്യൂബ് നീക്കം ചെയ്തിരുന്നു. പിന്നീട് സംഭവത്തിൽ പോലീസ് കേസെടുത്തതിന് പിന്നാലെ മാപ്പ് പറഞ്ഞുകൊണ്ട് യൂട്യൂബർ രൺവീർ അല്ലാബാഡിയ രംഗത്തെത്തിയിരുന്നു. എന്നാൽ വ്യപക പ്രതിഷേധം ഉണ്ടായിട്ടും കേരളത്തിനെതിരെ നടത്തിയ പരാമർശത്തിൽ രൺവീർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതിനിടെ, അശ്ലീല പരാമര്‍ശം നടത്തിയതിന് യൂട്യൂബര്‍ റണ്‍വീര്‍ അല്ലാഹ്ബാദിയ ഉള്‍പ്പെടെ നാല്‍പത് പേര്‍ക്കെതിരെ മുംബൈ പോലീസ് സമൻസ് അയച്ചു. റണ്‍വീര്‍ അല്ലാഹ്ബാദിയ നടത്തിയ അസഭ്യ പരാമര്‍ശവുമായി ബന്ധപ്പെട്ട് ഇന്‍ഫ്‌ളുവന്‍സര്‍മാരായ അപൂര്‍വ മുഖിജ, ആശിഷ് ചഞ്ച്‌ലാനി എന്നിവരടക്കം നാല് പേരെ പോലീസ് ചോദ്യം ചെയ്തു. പരിപാടിയ്ക്കിടെ സ്വതന്ത്രമായി സംസാരിക്കാനാണ് തങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചിരുന്നതെന്നാണ് ആശിഷും അപൂര്‍വയും പോലീസിനോട് പറഞ്ഞത്. അതേസമയം, സൈബര്‍ സെൽ ഇന്ത്യാസ് ഗോട്ട് ലേറ്റന്റിന്റെ ഭാഗമായി പുറത്തുവിട്ട പതിനെട്ട് എപ്പിസോഡുകളും നീക്കം ചെയ്യാൻ നിർമാതാക്കൾക്ക് നിർദേശവും നൽകി.

Related Stories
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ