Idukki Gold: ‘ഇടുക്കി ഗോൾഡിന് വേണ്ടി പ്ലാസ്റ്റിക് കഞ്ചാവ് തോട്ടം ഉണ്ടാക്കി’; അതിന് മാത്രം ചിലവായത് ലക്ഷങ്ങളെന്ന് ദിലീഷ് കരുണാകരൻ

Plastic Marijuana Farm For Idukki Gold Movie: ഇടുക്കി ഗോൾഡ് എന്ന സിനിമയ്ക്ക് വേണ്ടി പ്ലാസ്റ്റിക് കഞ്ചാവ് തോട്ടം ഉണ്ടാക്കിയെന്ന് ദിലീഷ് കരുണാകരൻ. 25 ലക്ഷം രൂപയാണ് അതിനായി ചിലവായതെന്നും അദ്ദേഹം പറഞ്ഞു.

Idukki Gold: ഇടുക്കി ഗോൾഡിന് വേണ്ടി പ്ലാസ്റ്റിക് കഞ്ചാവ് തോട്ടം ഉണ്ടാക്കി; അതിന് മാത്രം ചിലവായത് ലക്ഷങ്ങളെന്ന് ദിലീഷ് കരുണാകരൻ

ഇടുക്കി ഗോൾഡ്, ദിലീഷ് നായർ

Published: 

19 May 2025 11:15 AM

ഇടുക്കി ഗോൾഡ് എന്ന സിനിമയ്ക്ക് വേണ്ടി കഞ്ചാവ് തോട്ടം ഉണ്ടാക്കിയെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ ദിലീഷ് കരുണാകരൻ. പ്ലാസ്റ്റിക് കൊണ്ടുള്ള ചെടികളായിരുന്നു അതെന്നും 25 ലക്ഷം രൂപ മുടക്കിയാണ് നിർമ്മാതാവ് ആ ചെടികൾ ഇവിടെ എത്തിച്ചതെന്നും ദിലീഷ് പറഞ്ഞു. ക്ലബ് എഫ്എമിന് നൽകിയ അഭിമുഖത്തിലായിരുന്നു ദിലീഷ് കരുണാകരൻ്റെ വെളിപ്പെടുത്തൽ.

“സന്തോഷ് എച്ചിക്കാനത്തിൻ്റെ ഒരു ചെറുകഥയായിരുന്നു ഇടുക്കി ഗോൾഡ്. അതിൽ നിന്ന് ഒരു ത്രെഡ് മാത്രമേ എടുത്തുള്ളൂ. വിജയരാഘവനാണ് കഥ വായിച്ചുനോക്കാൻ പറഞ്ഞത്. അധ്യായങ്ങളായിട്ട് എഴുതിക്കാണിക്കാൻ കാരണം ക്വൻ്റിൻ ടറൻ്റീനോ ആണ്. അദ്ദേഹത്തിൻ്റെ സിനിമകൾ കണ്ട് ഇൻസ്പയർ ആയിട്ടാണ്. കഞ്ചാവിൻ്റെ ചെടിയാണ്, ക്ലൈമാക്സിൽ കാണിച്ചത്. അത് പക്ഷേ പ്ലാസ്റ്റിക് ചെടികളായിരുന്നു. അന്ന് പ്രൊഡ്യൂസർ ഒരു 25 ലക്ഷം രൂപ മുടക്കിയെന്ന് തോന്നുന്നു, ചെടികൾ ഇവിടെ എത്തിക്കാൻ. അത് തോട്ടത്തിൽ മുഴുവൻ നട്ട് വച്ചു. അങ്ങനെ കഞ്ചാവ് തോട്ടമുണ്ടാക്കി. സിനിമ ലഹരിയെ പ്രമോട്ട് ചെയ്യുന്നു എന്നൊക്കെ ആരോപണങ്ങൾ വരാം. ഇടുക്കിയിലെ മാങ്ങാപ്പഴം തിന്നാൻ വേണ്ടി ആരും അവിടേക്ക് പോവില്ലല്ലോ. ഒരു എക്സ് ഫാക്ടർ വേണ്ടേ. കഞ്ചാവ് എന്ന് പറഞ്ഞാലല്ലേ സിനിമയ്ക്ക് രസമുള്ളൂ.”- ദിലീഷ് കരുണാകരൻ പറഞ്ഞു.

2013ൽ ആഷിഖ് അബു സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സിനിമയാണ് ഇടുക്കി ഗോൾഡ്. ശ്യാം പുഷ്കരനും ദിലീഷ് കരുണാകരനും ചേർന്നായിരുന്നു തിരക്കഥ. എം രഞ്ജിത് നിർമ്മിച്ച സിനിമയിൽ മണിയൻപിള്ള രാജു, പ്രതാപ് പോത്തൻ, ബാബു ആൻ്റണി, വിജയരാഘവൻ, രവീന്ദ്രൻ തുടങ്ങിയവർ അഭിനയിച്ചു. ഷൈജു ഖാലിദാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തത്. വി സാജൻ എഡിറ്റിങ് നിർവഹിച്ചപ്പോൾ ബിജിബാൽ ആണ് സിനിമയുടെ സംഗീതസംവിധാനം നിർവഹിച്ചത്.

Also Read: Mohanlal: അദ്ദേഹം എന്റെ ആ ചെറിയ കാര്യം പോലും ശ്രദ്ധിച്ചു, എക്‌സ്പീരിയന്‍സ് ആണ് അങ്ങനെ പറയിപ്പിക്കുന്നത്: വിന്ദുജ മേനോന്‍

ദിലീഷ് നായർ എന്ന പേരിൽ ദിലീഷ് കരുണാകരൻ സിനിമാ കരിയർ ആരംഭിച്ചത്. 2011ൽ ആഷിഖ് അബുവിൻ്റെ സാൾട്ട് ആൻഡ് പെപ്പർ എന്ന സിനിമയ്ക്ക് ശ്യാം പുഷ്കരനൊപ്പം തിരക്കഥയൊരുക്കി കരിയർ ആരംഭിച്ച അദ്ദേഹം 2014ൽ ടമാർ പടാർ എന്ന സിനിമയിലൂടെ സംവിധായകനായി. പിന്നീട് റൈഫിൾ ക്ലബ് വരെ അഞ്ച് സിനിമകൾക്ക് തിരക്കഥയൊരുക്കിയ അദ്ദേഹം കഴിഞ്ഞ ആഴ്ച റിലീസായ ലൗലി എന്ന സിനിമയും സംവിധാനം ചെയ്തു.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ