Samantha Ruth Prabhu: സാമന്തയും രാജ് നിദിമോറുവും പ്രണയത്തിൽ? സംവിധായകന്റെ ഭാര്യയുടെ കുറിപ്പ് ശ്രദ്ധ നേടുന്നു

Raj Nidimoru's Wife Shares a Note: പിക്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ നിന്നുള്ള ഇരുവരുടെയും ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് സാമന്തയും രാജും തമ്മിൽ പ്രണയത്തിലാണെന്ന ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങിയത്.

Samantha Ruth Prabhu: സാമന്തയും രാജ് നിദിമോറുവും പ്രണയത്തിൽ? സംവിധായകന്റെ ഭാര്യയുടെ കുറിപ്പ് ശ്രദ്ധ നേടുന്നു

രാജ് നിദിമോറു, സാമന്ത, ശ്യാമിലി

Published: 

16 May 2025 14:28 PM

കഴിഞ്ഞ ഏതാനും മാസങ്ങളായി തെന്നിന്ത്യൻ നടി സാമന്ത റൂത്ത് പ്രഭുവും സംവിധായകൻ രാജ് നിദിമോറുവും പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. സാമന്ത വേഷമിട്ട സിറ്റാഡിൽ ഹണി ബണ്ണി, ഫാമിലി മാൻ എന്നീ വെബ് സീരീസുകളുടെ സംവിധായകനാണ് രാജ് നിദിമോറു. ഏറെ പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിലൂടെ കടന്നുപോയ സമയത്ത് തനിക്ക് പ്രചോദനമായത് രാജിന്റെ വാക്കുകളാണെന്ന് നേരത്തെ സാമന്ത പറഞ്ഞിരുന്നു. പിക്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ നിന്നുള്ള ഇരുവരുടെയും ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് സാമന്തയും രാജും തമ്മിൽ പ്രണയത്തിലാണെന്ന ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങിയത്.

സാമന്തയുടെ ആദ്യത്തെ നിർമാണ സംരംഭമായ ‘ശുഭം’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായുള്ള പരിപാടികളിലും രാജ് നിദിമോറു പങ്കെടുക്കുകയുണ്ടായി. ഇതിന് പിന്നാലെ രാജിനൊപ്പമുള്ള ചിത്രങ്ങൾ സാമന്ത ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. ഈ ചിത്രം ശ്രദ്ധ നേടുന്നതിനിടെ രാജിന്റെ ഭാര്യയും സഹ സംവിധായകയുമായ ശ്യാമിലി ഡെ ഇൻസ്റ്റാഗ്രാമിൽ ഒരു സ്റ്റോറി പങ്കുവെച്ചു.

“ഇന്ന് എന്നെക്കുറിച്ച് ചിന്തിച്ച, എന്നെ കാണുകയും, എന്നെ കേൾക്കുകയും, എന്നെക്കുറിച്ച് കേൾക്കുകയും, എന്നോട് സംസാരിക്കുകയും, എന്നെ കുറിച്ച് സംസാരിക്കുകയും, എന്നെക്കുറിച്ച് വായിക്കുകയും, എന്നെക്കുറിച്ച് എഴുതുകയും ചെയ്ത എല്ലാവർക്കും ഞാൻ ആശംസകളും സ്നേഹവും നേരുന്നു” എന്നാണ് ശ്യാമിലി കുറിച്ചത്. ആരുടേയും പേര് പരാമർശിച്ചിട്ടില്ലെങ്കിലും രാജിനൊപ്പമുള്ള ചിത്രം സാമന്ത പങ്കുവെച്ച അതേ ദിവസമാണ് ശ്യാമിലിയും സ്റ്റോറി പങ്കുവെച്ചിരിക്കുന്നത്.

ALSO READ: ‘പണിയിലെ രണ്ട് പേരെ നോക്കൂ, അഭിനയിക്കുകയല്ല, ജീവിക്കുകയാണ്’; കമൽഹാസൻ

2015ലാണ് രാജ് നിദിമോറുവും ശ്യാമിലിയും വിവാഹിതരായത്. ഇവർക്ക് ഒരു മകൾ ഉണ്ട്. സൈക്കോളജിയിൽ ബിരുദം നേടിയ ശ്യാമിലി സിനിമ രംഗത്ത് സജീവമാണ്. സംവിധായകരായ രാകേഷ് ഓംപ്രകാശ് മെഹ്‌റ, വിശാൽ ദരദ്വാജ്‌ എന്നിവർക്കൊപ്പം അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. ‘രങ്ക് ദേ ബസന്തി’, ‘ഓംകാര’ തുടങ്ങിയ ചിത്രങ്ങളുടെ അസിസ്റ്റന്റ് ഡയറക്ടറാണ് ശ്യാമിലി.

Related Stories
Year Ender 2025: ആളും ആരവങ്ങളുമില്ലാത സാമന്ത, സിമ്പിളായി ഗ്രേസും; പകിട്ടു കുറയാതെ ആര്യ; 2025-ൽ നടന്ന താര വിവാഹങ്ങള്‍
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
Dileep: ദിലീപ് ശിക്ഷിക്കപ്പെടുമോ? കോടതി വിധി മുൻകൂട്ടി പ്രവചിച്ച് ജ്യോതിഷി
Actress bhanupriya: മകൾ ഒപ്പം ഇല്ല, കാവലായി അമ്മ മാത്രം! മുറിഞ്ഞ ഓർമ്മകളുമായി നടി ഭാനുപ്രിയയുടെ ജീവിതം
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും