Kamal Haasan-Rajinikanth Movie: ‘പ്രയാസകരമായ തീരുമാനം’; തലൈവർ 173-യിൽനിന്ന് പിന്മാറി സുന്ദർ.സി; പെട്ടെന്ന് ഇതെന്തുപറ്റിയെന്ന് ആരാധകർ
Sundar C Exit Thalaivar 173 : ഒഴിവാക്കാനാകാത്തതും അപ്രതീക്ഷിതവുമായ കാരണങ്ങളാണ് പദ്ധതിയിൽ നിന്ന് പിന്മാറാൻ തന്നെ പ്രേരിപ്പിച്ചതെന്നാണ് അദ്ദേഹം പങ്കുവച്ച വാർത്തക്കുറിപ്പിൽ പറയുന്നത്.

Kamal Haasan Rajinikanth Movie, Sundar C
ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ജനീകാന്ത് കമല്‍ഹാസൻ ചിത്രമാണ് ‘തലൈവർ 173’ . ആദ്യമായി രണ്ട് ഇതിഹാസ താരങ്ങൾ അണിനിരക്കുന്ന ചിത്രം സുന്ദര്‍ സി ആയിരുന്നു സംവിധാനം ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ ഇപ്പോഴിതാ പദ്ധതിയിൽ നിന്ന് പിന്മാറിയിരിക്കുകയാണ് അദ്ദേഹം. ചിത്രത്തില്‍ നിന്നും പിന്മാറുന്നുവെന്ന സുന്ദര്‍ സിയുടെ പ്രസ്താവന നടിയും ഭാര്യയുമായ ഖുശ്ബു സുന്ദര്‍ ആണ് സോഷ്യൽ മീഡിയയിലൂടെ പുറത്തു വിട്ടത്. പിന്നീട് പ്രസ്താവന പിന്‍വലിച്ചുവെങ്കിലും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സിനിമയിലെ ഇതിഹാസ താരങ്ങളുടെ കൂടിച്ചേരലിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുമ്പോഴാണ് ഈ പിന്മാറ്റം. ഒഴിവാക്കാനാകാത്തതും അപ്രതീക്ഷിതവുമായ കാരണങ്ങളാണ് പദ്ധതിയിൽ നിന്ന് പിന്മാറാൻ തന്നെ പ്രേരിപ്പിച്ചതെന്നാണ് അദ്ദേഹം പങ്കുവച്ച വാർത്തക്കുറിപ്പിൽ പറയുന്നത്. ഈ മഹത്തായ പ്രോജക്ടിന് തന്നെ പരിഗണിച്ചതിന് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് രജനികാന്തിനും കമൽ ഹാസനും നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Also Read: ‘അദ്ദേഹത്തിന്റെ ആ വാക്കുകൾ ജീവിതം തന്നെ മാറ്റിമറിച്ചു’; അനുഭവം പങ്കുവച്ച് ഇന്ത്യൻ ഐഡൽ മത്സരാർത്ഥി
രജനികാന്തിനും കമൽഹാസനുമൊപ്പം വളരെ കാലമായുള്ള അടുപ്പമുണ്ട്. അവരെ ആദരവോടെയാണ് എന്നും താൻ നോക്കി കാണുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കുള്ളിൽ തങ്ങൾ പങ്കിട്ട നല്ല നിമിഷങ്ങൾ എന്നും ഓര്‍ത്തിരിക്കുമെന്നും വിലമതിക്കാനാകാത്ത വലിയ പാഠങ്ങള്‍ അവര്‍ പഠിപ്പിച്ചിട്ടുണ്ടെന്നും സുന്ദര്‍ പറയുന്നു. ചിത്രത്തിനായി കാത്തിരുന്നവരെ ഈ വാർത്ത നിരാശരാക്കിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും നിങ്ങളുടെ പിന്തുണയ്ക്കും മനസ്സിലാക്കലിനും നന്ദിയെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.
രാജ് കമല്‍ ഫിലിംസിന്റെ ബാനറില്‍ കമല്‍ഹാസന്‍ നിര്‍മിക്കുന്ന ചിത്രമാണ് തലൈവര്‍ 173. ‘തലൈവർ 173’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം 2027 ലെ പൊങ്കല്‍ റിലീസായാണ് തീയറ്ററുകളിൽ എത്തുന്നത്.. കഴിഞ്ഞ ദിവസമാണ് സിനിമയുടെ അനൗണ്‍സ്‌മെന്റ് വീഡിയോ പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് സുന്ദര്‍ സി പിന്മാറുന്നുവെന്ന വാര്‍ത്ത ചര്‍ച്ചയാകുന്നത്.
Sundar C Thalaivar 173 Exit,