Guinness Pakru: ‘അഡ്മിഷൻ തരാൻ കഴിയില്ലെന്ന് അധ്യാപകൻ പറഞ്ഞു, അമ്മയുടെ കണ്ണ് നിറഞ്ഞു’! അനുഭവം പറഞ്ഞ് ഗിന്നസ് പക്രു
Guinness Pakru: സ്കൂളിൽ പോയി തുടങ്ങിയപ്പോൾ അമ്മയ്ക്ക് ടെൻഷനായിരുന്നുവെന്നും. മുതിർന്ന കുട്ടികൾ തന്നെ തട്ടി താഴെയിടുമോ, അപകടം പറ്റുമോ എന്നൊക്കെയുള്ള പേടിയായിരുന്നുവെന്നും ഗിന്നസ് പക്രു പറഞ്ഞു.

Guinness Pakru
മലയാളികൾക്ക് ഏറെ പ്രിയങ്കരനാണ് നടൻ ഗിന്നസ് പക്രു. ഇപ്പോഴിതാ ഒരിടവേളയ്ക്കു ശേഷം യുട്യൂബ് ചാനലിൽ സജീവമായിരിക്കുകയാണ് താരം. പുതിയ വീഡിയോയിൽ സ്കൂൾ കാലത്തെ അനുഭവം പങ്കുവച്ച് എത്തിയിരിക്കുകയാണ്. തന്റെ യഥാർത്ഥ പേര് അജയ്കുമാർ ആർ എന്നാണെന്നും അച്ഛൻ രാധാകൃഷ്ണപിള്ള. അമ്മ അംബുജാക്ഷിയമ്മ ആണെന്നുമാണ് നടൻ പറയുന്നത്. സാമ്പത്തികമായി വളരെ പിന്നോക്ക നിൽക്കുന്ന കുടുംബമായിരുന്നു തന്റെതെന്നും നടൻ പറയുന്നുണ്ട്.
അച്ഛനും അമ്മയും കോട്ടയത്ത് വെച്ചാണ് കണ്ടുമുട്ടിയതും പ്രണയത്തിലായതെന്നും പത്താം ക്ലാസ് വരെ താൻ ഒരുപാട് വാടക വീടുകളിൽ മാറി മാറി താമസിച്ചിട്ടുണ്ടെന്നും നടൻ പറയുന്നു. താൻ വീട്ടിൽ അടങ്ങി ഇരിക്കാറില്ല. കൂട്ടുകാർക്കൊപ്പം കളിച്ച് നടക്കും. രൂപത്തിൽ ചെറുതായതുകൊണ്ട് തന്നെ റിസ്ക്ക് പിടിച്ച കളികളിൽ ഒന്നും ഏർപ്പെട്ടിരുന്നില്ല. സ്കൂളിൽ ചേർന്നപ്പോഴാണ് ജീവിതത്തിലെ ടേണിങ് പോയിന്റ് ഉണ്ടായത്. ടീച്ചേഴ്സ് എനിക്ക് പ്രത്യേക പരിഗണന തന്നിരുന്നു. സ്കൂളിൽ പോയി തുടങ്ങിയപ്പോൾ അമ്മയ്ക്ക് ടെൻഷനായിരുന്നുവെന്നും. മുതിർന്ന കുട്ടികൾ തന്നെ തട്ടി താഴെയിടുമോ, അപകടം പറ്റുമോ എന്നൊക്കെയുള്ള പേടിയായിരുന്നുവെന്നും ഗിന്നസ് പക്രു പറഞ്ഞു.
Also Read:‘പദയാത്ര’ സെറ്റിൽ മമ്മൂട്ടിക്ക് ആദരം; പൊന്നാടയണിയിച്ച് അടൂര്‍, കേക്ക് മുറിച്ച് ആഘോഷം
അഞ്ചാം ക്ലാസായപ്പോൾ താൻ സിഎംഎസ് ഹൈസ്കൂൾ ചുങ്കത്ത് അഡ്മിഷൻ എടുക്കാനായി പോയെന്നും എന്നാൽ തന്നെ കണ്ടതോടെ പ്രധാന അധ്യാപകൻ അഡ്മിഷൻ തരാൻ കഴിയില്ലെന്ന് പറഞ്ഞുവെന്നും താരം പറയുന്നു. വലിയ കുട്ടികൾ തട്ടിയിട്ട് വല്ലതും പറ്റിപ്പോയാൽ തനിക്ക് ഉത്തരം പറയാൻ പറ്റില്ലെന്നൊണ് ഇതിനു കാരണമായി അധ്യപകൻ പറഞ്ഞത് എന്നാണ് നടൻ പറയുന്നത്.
ഒരുപാട് പടികൾ ഉള്ള സ്കൂളാണ് ഇതെന്നും തനിക്ക് അത് കേട്ട് ഒന്നും തോന്നിയില്ലെന്നും പക്ഷെ അമ്മയുടെ കണ്ണ് നിറഞ്ഞുവെന്നുമാണ് നടൻ പറഞ്ഞു. ഒരു തുള്ളി തന്റെ കയ്യിൽ വീണു. അങ്ങനെ ടൗണിലെ തന്റെ പഠനം അവസാനിച്ചുവെന്നും പിന്നീട് ഗ്രാമത്തിലുള്ള ഒരു സ്കൂളിലാണ് പഠിച്ചത് അനുഭവം പങ്കുവെച്ച് നടൻ പറഞ്ഞു.