Guruvayoor Ambalanadayil Box Office: ആദ്യ ദിനം എത്ര നേട്ടം, ഗുരുവായൂർ അമ്പല നടയിൽ മറ്റൊരു ഹിറ്റോ?

Guruvayoor Ambalanadayil Kerala Box Office Collection: ഗംഭീര ഓപ്പണിംഗ്‌ കളക്ഷനാണിത്. കേരളത്തിൽ ഏറ്റവും അധികം കളക്ഷൻ എത്തിയ ജില്ലകൾ കൊച്ചിയും , കോഴിക്കോടുമാണ്

Guruvayoor Ambalanadayil Box Office: ആദ്യ ദിനം എത്ര നേട്ടം, ഗുരുവായൂർ അമ്പല നടയിൽ മറ്റൊരു ഹിറ്റോ?

Guruvayur-Ambala-Nadayil

Published: 

17 May 2024 | 11:40 AM

കൊച്ചി: പൃഥിരാജ്- ബേസിൽ ജോസഫ് ടീമിൻറെ ഗുരുവായൂർ അമ്പല നടയിൽ തീയ്യേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ട്രെയിലർ മുതൽക്കെ തന്നെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകരും ചിത്രത്തിനെ ഉറ്റു നോക്കുന്നത്. ഇത്രയും ഹൈപ്പുമായെത്തിയ ചിത്രം തീയ്യേറ്ററുകളിൽ വിജയം നേടിയോ?  ആദ്യ ദിന കളക്ഷൻ പരിശോധിക്കുകയാണ് ഇവിടെ.

ബോക്സോഫീസ് കളക്ഷൻ ട്രാക്കറായ സാക്നിക്ക് ഡോട്ട് കോം പങ്കുവെക്കുന്ന വിവരങ്ങൾ പ്രകാരം 3.50 കോടിയാണ് ചിത്രം ആദ്യ ദിനം നേടിയത്.  ഗംഭീര ഓപ്പണിംഗ്‌ കളക്ഷനാണിത്. കേരളത്തിൽ ഏറ്റവും അധികം കളക്ഷൻ എത്തിയ ജില്ലകൾ കൊച്ചിയും , കോഴിക്കോടുമാണ്.  നിലവിൽ രണ്ടാം ദിവസത്തിനുള്ള ബുക്കിംഗും ചിത്രത്തിന് ആരംഭിച്ചിട്ടുണ്ട്.

ALSO READ: കണ്ടവർ പറയുന്നു കലക്കൻ കല്യാണമെന്ന് : മികച്ച പ്രേക്ഷക പ്രശംസ നേടി ​ഗുരുവായൂർ അമ്പല നടയിൽ

ജയ ജയ ജയ ജയഹേയിലൂടെ മലയാളത്തിലേക്ക് കാൽവെയ്പ്പ് നടത്തിയ വിപിൻദാസ് തന്നെയാണ് ചിത്രത്തിൻറെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് തീയ്യേറ്ററിൽ നിന്നും ചിത്രത്തിന് ലഭിക്കുന്നത്. ബേസിൽ ജോസഫ്, നിഖില വിമൽ, അനശ്വര രാജൻ തുടങ്ങിയ താരനിരകൾ പൃഥിരാജിനൊപ്പം ചേരുമ്പോൾ അടുത്ത 100 കോടി ലൈനപ്പ് കൂടി എത്തുകയാണെന്ന് പ്രേക്ഷകരും പറയുന്നു.

ടിക്കറ്റ് ബുക്കിംഗ് ആപ്പായ ബുക്ക് മൈ ഷോ പങ്ക് വെക്കുന്ന വിവരങ്ങൾ പ്രകാരം ഒന്നര ലക്ഷത്തോളം ടിക്കറ്റുകളാണ് ചിത്രത്തിന് ആദ്യ ദിനം വിറ്റഴിഞ്ഞത്. 3.7 കോടിയായിരുന്നു ചിത്രത്തിൻറെ ആദ്യ ദിന കളക്ഷൻ പ്രതീക്ഷിക്കുന്നത്. അതു കൊണ്ട് തന്നെ വളരെ വേഗം ഇതിലേക്ക് എത്തുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. മലൈക്കോട്ടൈ വാലിബൻ, ആടുജീവിതം എന്നീ ചിത്രങ്ങൾക്ക് ശേഷം മലയാളത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ഓപ്പണിംഗ്‌ കൂടിയാണ് ഗുരുവായൂർ അമ്പല നടയുടെ കളക്ഷൻ.

ഗുരുവായൂരല്ല

ചിത്രം ഷൂട്ട് ചെയ്തത് പൂർണമായും ഗുരുവായൂരല്ല ഇതിനായി ഗുരുവായൂർ ക്ഷേത്രം സെറ്റിട്ട് കൊച്ചിയിലാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയതെന്ന് നേരത്തെ അഭിമുഖത്തിൽ പൃഥിരാജ് വെളിപ്പെടുത്തിയിരുന്നു. 2 മണിക്കൂർ 40 മിനിട്ട് ദൈർഘ്യമുള്ള ചിത്രത്തിന് ചിലവായത് ഏകദേശം 90 കോടിയാണെന്നാണ് സോഴ്സുകളെ ഉദ്ദരിച്ച് ജാഗ്രൺ റിപ്പോർട്ട് ചെയ്യുന്നത്.

തമിഴ് നടൻ യോഗി ബാബുവിൻറെ മലയാളത്തിലെ ആദ്യ ചിത്രം കൂടിയാണിത്. 2023-ൽ ഷൂട്ടിംഗ് ആരംഭിച്ച ചിത്രത്തിന് ഇടയിൽ വെച്ച് ഷൂട്ടിംഗ് പതിയെ ആക്കേണ്ടി വന്നിരുന്നു. ചിത്രത്തിൻറെ മൂന്നാം ഷെഡ്യൂളിലാണ് പൃഥിരാജ് സെറ്റിലെത്തുന്നത്. ചിത്രത്തിൻറെ തിരക്കഥാകൃത്ത് ദീപു പ്രദീപ് പൃഥ്വിരാജിനോട് നേരത്തെ കഥ പറഞ്ഞിരുന്നു . ഇത് മറ്റൊരു സംവിധായകൻ ഏറ്റെടുക്കേണ്ടതായിരുന്നെങ്കിലും ഇതുണ്ടായില്ല.

അങ്കിത് മേനോൻ ആണ് ചിത്രത്തിനായി സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. സരേഗമയാണ് ഓഡിയോ അവകാശം സ്വന്തമാക്കിയത് . പൃഥ്വിരാജ് പ്രൊഡക്ഷൻസും ഇ4 എൻ്റർടെയ്ൻമെൻ്റുംസംയുക്തമായാണ് ഗുരുവായൂർ അമ്പലനടയിൽ നിർമ്മിച്ചത്

 

Related Stories
ലത മങ്കേഷ്‌കർ പാട്ട് നിർത്തണമെന്ന് പറഞ്ഞു, അദ്ദേഹം 80-ാം വയസ്സിലും പാടുന്നു; യേശുദാസിനെതിരെ ശാന്തിവിള ദിനേശ്
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്