Hema Committee Report : സ്ത്രീത്വത്തെ അപമാനിച്ചെന്ന് നടിയുടെ പരാതി; ബീന ആൻ്റണി, സ്വാസിക, മനോജ് എന്നിവർക്കെതിരെ കേസ്

Case Against Beena Antony Manoj And Swasika : നടിമാരായ ബീന ആൻ്റണി, സ്വാസിക, ബീന ആൻ്റണിയുടെ ഭർത്താവും നടനുമായ മനോജ് എന്നിവർക്കെതിരെ കേസ്. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

Hema Committee Report : സ്ത്രീത്വത്തെ അപമാനിച്ചെന്ന് നടിയുടെ പരാതി; ബീന ആൻ്റണി, സ്വാസിക, മനോജ് എന്നിവർക്കെതിരെ കേസ്

ബീന ആൻ്റണി, മനോജ് കുമാർ, സ്വാസിക (Image Courtesy - Beena Antony, Manoj Kumar, Swasika Facebook)

Published: 

12 Oct 2024 | 09:40 AM

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ നടിമാരായ ബീന ആൻ്റണി, സ്വാസിക, ബീന ആൻ്റണിയുടെ ഭർത്താവും നടനുമായ മനോജ് കുമാർ എന്നിവർക്കെതിരെ കേസ്. നെടുമ്പാശേരി പോലീസ് ആണ് ഇവർക്കെതിരെ കേസെടുത്തത്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് കേസ്. യൂട്യൂബിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് പരാതി. പ്രമുഖ നടന്മാർക്കെതിരെ പരാതി ഉന്നയിച്ച നടിയാണ് ഇവർക്കെതിരെ പരാതിനൽകിയത്.

ബീന ആൻ്റണിയാണ് ഒന്നാം പ്രതി. മനോജ് രണ്ടാം പ്രതിയും സ്വാസിക മൂന്നാം പ്രതിയുമാണ്. പ്രമുഖ നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ചതിൻ്റെ വൈരാഗ്യത്തിൽ യൂട്യൂബിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു എന്ന് നടി പരാതിയിൽ പറയുന്നു. കഴിഞ്ഞയാഴ്ചയാണ് പരാതിനൽകിയത്.

Also Read : Aaradhya Devi: ‘കാലം മാറുന്നതിന് അനുസരിച്ച് വീക്ഷണങ്ങളും മാറും’; ഗ്ലാമറസ് റോളുകളെ കുറിച്ചുള്ള കാഴ്ചപ്പാട് വ്യക്തമാക്കി നടി ആരാധ്യ ദേവി

നേരത്തെ, ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രമുഖ നടന്മാർക്കെതിരെ ലൈംഗികാരോപണമുന്നയിച്ച നടിയാണ് പരാതിനൽകിയത്. ഇടവേള ബാബു, ജയസൂര്യ, മണിയൻപിള്ള രാജു, ജാഫർ ഇടുക്കി എന്നീ നടന്മാർക്കെതിരെയും നടനും സംവിധായകനുമായ ബാലചന്ദ്ര മേനോനെതിരെയും ഇവർ ലൈംഗികാരോപണമുയർത്തിയിരുന്നു. പിന്നാലെ, യൂട്യൂബ് ചാനലിലൂടെ അപമാനിച്ചെന്നും ഫോണിൽ വിളിച്ച് ബ്ലാക്ക്മെയിൽ ചെയ്തെന്നും ആരോപിച്ച് ബാലചന്ദ്ര മേനോൻ പോലീസിൽ പരാതിനൽകിയിരുന്നു. പരാതിയിൽ പോലീസ് കേസെടുക്കുകയും ചെയ്തു.

സിനിമയിൽ സിനിമയിൽ അവസരം നൽകാമെന്നും വിവാഹം കഴിക്കാമെന്നും വാഗ്ദാനം നൽകി സഹസംവിധായികയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സംവിധായകനും കൂട്ടാളിക്കുമെതിരെ കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തിരുന്നു. സംവിധായകൻ സുരേഷ് തിരുവല്ലയ്ക്കും കൂട്ടാളി വിജിത്ത് വിജയകുമാറിനുമെതിരെ കൊച്ചി മരട് പോലീസാണ് കേസെടുത്തത്. ആലപ്പുഴ മാവേലിക്കര സ്വദേശിനി നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും.

സിനിമയിൽ അവസരം ലഭിക്കണമെങ്കിൽ അഡ്ജസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് സുരേഷ് തിരുവല്ല പരാതിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചത്. സുഹൃത്ത് വിജിത്ത് പരാതിക്കാരിയെ രണ്ട് തവണ ബലാത്സംഗത്തിനിരയാക്കിയെന്നും പരാതിയിലുണ്ട്. സിനിമാ മേഖലയിലെ സെക്സ് റാക്കറ്റുമായി ഇയാൾക്ക് ബന്ധമുണ്ടെന്നാണ് പോലീസിൻ്റെ സംശയം.

ഇതിനിടെ വനിതാ നിർമാതാവിൻ്റെ പരാതിയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ്റെ ഒൻപത് ഭാരവാഹികൾക്കെതിരെ പോലീസ് കേസെടുത്തു. പ്രമുഖ നിർമാതാക്കളായ ആൻ്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ഉൾപ്പെടെ 9 പേർക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. അസോസിയേഷൻ യോഗത്തിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നും സ്ത്രീത്വത്തെ അപമാനിച്ചു എന്നും പരാതിയിൽ വനിതാ നിർമാതാവിൻ്റെ പരാതിയിൽ പറയുന്നു.

Follow Us
Related Stories
Renu Sudhi: കീമോ തെറാപ്പി തുടങ്ങുകയാണ് മുടിയൊക്കെ പോകും; അതാ പിന്നെ പറഞ്ഞത്; രേണു സുധി
Renu Sudhi: ക്യാൻസർ മൂന്നാമത്തെ സ്റ്റേജിലെങ്കിൽ ഇങ്ങനെ നിൽക്കാനും സംസാരിക്കാനും കഴിയില്ല! രേണുവിനോട്‌ ഇനിയും ഇത് വേണോ?
AMMA Controversy: ‘അമ്മ’യിൽ ചിലർ ശരിയല്ലെന്ന് അൻസിബ; സൈബർ ആക്രമണത്തിന് കേസ് നൽകി ലക്ഷ്മി പ്രിയ
AMMA Controversy: ‘അമ്മ’ ജനറൽബോഡിക്ക് 21 ദിവസം മാത്രം; വാർഷിക റിപ്പോർട്ട് കൈമാറാതെ നേതൃത്വം
Tovino Thomas and Balan Movie : നിങ്ങള്‍ ഇതുവരെ കാണാത്ത ടോവിനോ ആയിരിക്കും ബാലനില്‍ ; സംവിധായകന്‍ ചിദംബരത്തിന്റെ ഉറപ്പ്
Ansiba Hassan – AMMA Controversy: അൻസിബ തന്നെ മതം മാറ്റാൻ ശ്രമിച്ചിട്ടില്ലെന്ന് പ്രൊഡക്ഷൻ കൺട്രോളറുടെ മകൻ്റെ മൊഴി, കേസിൽ മൊഴി നൽകി നീന കുറുപ്പും
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
ഒറ്റ നര പോലും ഇല്ലാതെ മുടി കറുപ്പിക്കാൻ ഇതാ ഒറ്റമൂലി
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്