Highest paid singer: ഒരു പാട്ടിന് പ്രതിഫലം കോടികൾ … ഇവർ ഇന്ത്യയിലെ പൊന്നിൻ വിലയുള്ള ഗായകർ
Highest-paid singers in India: മുഴുവൻ സമയ ഗായകരിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് ശ്രേയ ഘോഷാലാണ് എന്ന കണക്കും ഇതിനൊപ്പം പുറത്തു വരുന്നുണ്ട്.

ശ്രേയാ ഘോഷാൽ, എ ആർ റഹ്മാൻ (Image - facebook)
ന്യൂഡൽഹി: ഒരു കാലത്ത് പാട്ടുകാർക്ക് മോശം കാലമായിരുന്നു. കൃത്യമായ പ്രതിഫലമില്ലാതെ പാട്ടു പാടിയിരുന്ന കാലത്തു നിന്ന് ഇപ്പോൾ കോടികൾ പ്രതിഫലം. ലക്ഷങ്ങൾ മുതൽ കോടികൾ വരെ പ്രതിഫലം വാങ്ങുന്ന നിരവധി പാട്ടുകാരാണ് ഇപ്പോഴുള്ളത്. ഇതിൽ പ്രതിഫലത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ മുഴുവൻ സമയ ഗായകരേക്കാൾ മുന്നിലാണ് ഒരു സംഗീത സംവിധായകനെന്നാണ് കണക്കുകൾ.
എആർ റഹ്മാനാണ് പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്നത് എന്നാണ് വിവരം. അതും സംഗീത സംവിധാനത്തിനല്ല പാട്ടു പാടുന്നതിനാണ് ഈ പ്രതിഫലം എന്നത് പ്രത്യേകം ശ്രദ്ധിക്കണം. മുഖ്യധാരാ ഗായകരായ ശ്രേയ ഘോഷാൽ, അർജിത് സിങ്, സുനിധി ചൗഹാൻ, സോനു നിഗം തുടങ്ങിയവരെയൊക്കെ നിൽക്കുമ്പോഴാണ് എ ആർ റഹ്മാൻ ഈ തുക കൈപ്പറ്റുന്നത്.
സംഗീത സംവിധായകനായ റഹ്മാൻ മറ്റൊരു സംഗീത സംവിധായകനൊരുക്കിയ പാട്ട് പാടാൻ 3 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്നു എന്നാണ് വിവരം. എന്നാൽ സ്വന്തമായി ചിട്ടപ്പെടുത്തിയ ഗാനം പാടുന്നതിന് റഹ്മാൻ എത്ര രൂപ കൈപ്പറ്റുന്നുവെന്ന കണക്ക് വ്യക്തമല്ല. മറ്റു സംഗീത സംവിധായകരുടെ പാട്ടുകൾ വളരെ അപൂർവമായി മാത്രമേ റഹ്മാൻ ആലപിക്കാറുള്ളു എന്നതാണ് സത്യം. സ്വന്തം പ്രൊജക്ടുകളിലാണ് അദ്ദേഹത്തിന്റെ കൂടുതൽ ശ്രദ്ധ.
ALSO READ – ദിവ്യ ഉണ്ണിയെ നായികയാക്കിയത് മമ്മൂട്ടിക്ക് ഇഷ്ടപ്പെട്ടില്ല, അദ്ദേഹത്തിന്റെ മനസില്‍ ആ തമിഴ് നടി ആയിരുന്നു: ലാല്‍ ജോസ്
മുഴുവൻ സമയ ഗായകരിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് ശ്രേയ ഘോഷാലാണ് എന്ന കണക്കും ഇതിനൊപ്പം പുറത്തു വരുന്നുണ്ട്. 25 ലക്ഷം രൂപ വരെയാണ് ഒരു പാട്ടിന് ശ്രേയയുടെ പ്രതിഫലമായി വാങ്ങുന്നത്. 18 മുതൽ 20 ലക്ഷം വരെ വാങ്ങുന്ന സുനിധി ചൗഹാനാണ് മൂന്നാം സ്ഥാനത്തുള്ളത്. അർജിത് സിങ്ങും ഏതാണ്ട് ഇതേ തുകയാണ് കൈപ്പറ്റുന്നത്. 15 മുതൽ 18 ലക്ഷം വരെയാണ് സോനു നിഗം വാങ്ങുന്നത്.
രാജ്യത്തെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ സംഗീത സംവിധായകനാണ് എആർ റഹ്മാൻ എന്ന കണക്കും ഇതിനു മുമ്പ് പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഈ കണക്ക് വരുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതസംവിധായകരിൽ ഒന്നാം സ്ഥാനത്ത്. 8 കോടിയാണ് ഒരു ചിത്രത്തിനു വേണ്ടി റഹ്മാൻ വാങ്ങുന്നത്. അനിരുദ്ധിന്റെ പ്രതിഫലം 10 കോടിയാണ് എന്നാണ് കണക്ക്.