Hridayapoorvam: ‘ഹൃദയപൂർവം’ എഴുതിയത് മോഹൻലാലിൻ്റെ കയ്യക്ഷരത്തിൽ; രഹസ്യം പങ്കുവച്ച് അനൂപ് സത്യൻ

Hridayapoorvam Title And Mohanlal Handwriting: സത്യൻ അന്തിക്കാടിൻ്റെ ഏറ്റവും പുതിയ സിനിമയായ ഹൃദയപൂർവമിൻ്റെ ടൈറ്റിൽ മോഹൻലാലിൻ്റെ കയ്യക്ഷരം. മോഹൻലാൽ നായകനായൊരുങ്ങുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നതോടെയാണ് ഇക്കാര്യം വ്യക്തമായത്.

Hridayapoorvam: ഹൃദയപൂർവം എഴുതിയത് മോഹൻലാലിൻ്റെ കയ്യക്ഷരത്തിൽ; രഹസ്യം പങ്കുവച്ച് അനൂപ് സത്യൻ

ഹൃദയപൂർവം, മോഹൻലാൽ

Published: 

22 May 2025 09:40 AM

സത്യൻ അന്തിക്കാടിൻ്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാവുന്ന ഏറ്റവും പുതിയ സിനിമയാണ് ഹൃദയപൂർവം. മാളവിക മോഹൻ, സംഗീത് പ്രതാപ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പങ്കുവച്ചിരുന്നു.

ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ‘ഹൃദയപൂർവം’ എന്ന ടൈറ്റിലിൻ്റെ ഫോണ്ട് ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്. ഇത് മോഹൻലാലിൻ്റെ കയ്യക്ഷരമാണെന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. പോസ്റ്റർ പുറത്തുവരുന്നതിന് തലേദിവസം സത്യൻ അന്തിക്കാടിൻ്റെ മകനും സംവിധായകനുമായ അനൂപ് സത്യൻ മോഹൻലാലിൻ്റെ ഒരു ഓട്ടോഗ്രാഫ് പങ്കുവച്ചിരുന്നു. ‘ഹൃദയപൂർവം മോഹൻലാൽ’ എന്നായിരുന്നു ഓട്ടോഗ്രാഫ്. ഇതിലെ ‘ഹൃദയപൂർവം’ എന്ന രീതിയിൽ തന്നെയാണ് ചിത്രത്തിൻ്റെ ടൈറ്റിൽ ഡിസൈൻ.

മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന 20ആമത്തെ ചിത്രമാണ് ഹൃദയപൂർവം. ലാലു അലക്സ്, സംഗീത സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നു. സത്യൻ അന്തിക്കാടിൻ്റെ മകനായ അഖിൽ സത്യൻ്റെ കഥയിൽ നവാ​ഗതനായ ടിപി സോനു ആണ് തിരക്കഥ ഒരുക്കുന്നത്. അനൂപ് സിനിമയുടെ സത്യൻ സംവിധാന സഹായിയാണ്. അനു മൂത്തേടത്ത് ക്യാമറ കൈകാര്യം ചെയ്യുന്നു. കെ രാജഗോപാലാണ് എഡിറ്റ്.

Also Read: Bahadoor Death Anniversary: കണ്ണീരിനിടയിലും പൊട്ടിച്ചിരിപ്പിച്ച മഹാനടന് അക്ഷരങ്ങളാൽ സ്മാരകം, ‘ബഹദൂർ’ എന്ന പേരിൽ പുതിയ ലിപി

മലയാളത്തിലെ ഹിറ്റ് കോംബോ ആണ് സത്യൻ അന്തിക്കാട് – മോഹൻലാൽ. 1984ൽ പുറത്തിറങ്ങിയ കളിയിൽ അല്പം കാര്യം എന്ന സിനിമയിലൂടെ ഒന്നിച്ച ഇരുവരും പിന്നീട് നിരവധി സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമായി. പിന്നീട് ടിപി ബാലഗോപാലൻ എംഎ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, സന്മനസ്സുള്ളവർക്ക് സമാധാനം, നാടോടിക്കാറ്റ്, പട്ടണപ്രവേശം തുടങ്ങി നിരവധി സിനിമകളിൽ ഇവർ ഒരുമിച്ചു. തിരക്കഥാകൃത്തായി ശ്രീനിവാസൻ ഈ സിനിമകളിലൊക്കെ പ്രധാന പങ്കായിരുന്നു. 2015ൽ പുറത്തിറങ്ങിയ എന്നും എപ്പോഴും എന്ന സിനിമയിലാണ് ഇരുവരും അവസാനമായി ഒരുമിച്ചത്. 2022ൽ മകൾ എന്ന സിനിമയാണ് സത്യൻ അന്തിക്കാട് അവസാനം സംവിധാനം ചെയ്തത്.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ