Ilaiyaraaja: സംഗീതപരിപാടികളുടെ പ്രതിഫലവും ഒരുമാസത്തെ ശമ്പളവും സൈനികരുടെ ക്ഷേമത്തിനായി നല്‍കും: ഇളയരാജ

Ilaiyaraaja Donates Salary To Defence Fund: അഭിമാനിയായ ഇന്ത്യക്കാരന്‍ എന്ന നിലയിലും രാജ്യസഭാംഗം എന്ന നിലയിലും തന്റെ ഒരുമാസത്തെ ശമ്പളവും സംഗീത പരിപാടികളില്‍ നിന്ന് ലഭിക്കുന്ന പ്രതിഫലവും സംഭാവന ചെയ്യാനാണ് ഇളയരാജ തീരുമാനിച്ചിരിക്കുന്നത്.

Ilaiyaraaja: സംഗീതപരിപാടികളുടെ പ്രതിഫലവും ഒരുമാസത്തെ ശമ്പളവും സൈനികരുടെ ക്ഷേമത്തിനായി നല്‍കും: ഇളയരാജ

ഇളയരാജ

Published: 

11 May 2025 | 07:55 AM

സൈനികരുടെ ക്ഷേമത്തിനായി ദേശീയ പ്രതിരോധ ഫണ്ടിലേക്ക് തന്റെ വരുമാനം സംഭാവന ചെയ്യുമെന്ന് സംഗീത സംവിധായകന്‍ ഇളയരാജ. തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

അഭിമാനിയായ ഇന്ത്യക്കാരന്‍ എന്ന നിലയിലും രാജ്യസഭാംഗം എന്ന നിലയിലും തന്റെ ഒരുമാസത്തെ ശമ്പളവും സംഗീത പരിപാടികളില്‍ നിന്ന് ലഭിക്കുന്ന പ്രതിഫലവും സംഭാവന ചെയ്യാനാണ് ഇളയരാജ തീരുമാനിച്ചിരിക്കുന്നത്.

ഈ വര്‍ഷം ആദ്യം താന്‍ ചിട്ടപ്പെടുത്തിയ സിംഫണിക്ക് ധീരന്‍ എന്ന് പേര് നല്‍കിയിരുന്നു. വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ ഭീകരര്‍ക്ക് രാജ്യത്തിന്റെ അഭിമാനമായ സൈനികര്‍ തിരിച്ചടി നല്‍കുമെന്ന് അറിയാതെയാണ് താന്‍ ആ പേര് നല്‍കിയതെന്ന് അദ്ദേഹം എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.

ഇളയരാജയുടെ വാക്കുകള്‍ ഇങ്ങനെ

വാലിയന്റ് (ധീരന്‍), ഈ വര്‍ഷം ആദ്യം ഞാനെന്റെ ആദ്യത്തെ സിംഫണി ചിട്ടപ്പെടുത്തുകയും അതിന് ധീരന്‍ എന്ന് പേരിടുകയും ചെയ്തിരുന്നു. എന്നാല്‍ മെയ് മാസത്തില്‍ പഹല്‍ഗാമിലെ നിരപരാധികളായ വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നമ്മുടെ, യഥാര്‍ത്ഥ വീരന്മാരായ സൈനികര്‍ക്ക് അതിര്‍ത്തികളില്‍ ധീരത, സാഹസികത, ധൈര്യം, കൃത്യത, ദൃഢനിശ്ചയം എന്നിവയോടെ പ്രവര്‍ത്തിക്കേണ്ടതായി വരുമെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല.

നമ്മുടെ രാജ്യത്തിന്റെ ധീര ജവാന്മാര്‍ ശത്രുക്കളെ മുട്ടുക്കുത്തിമെന്ന കാര്യത്തില്‍ എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. ജയഭേരിഗൈ കൊട്ടടാ, കൊട്ടടാ, ജയഭേരി കൊട്ടടാ, ഭാരതി.

Also Read: Operation Sindoor: ഇന്ത്യ-പാക് സംഘർഷത്തിനിടെ ‘ഓപ്പറേഷൻ സിന്ദൂർ’ സിനിമയുടെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി; വിമർശിച്ച് ആരാധകർ

അഭിമാനിയായ ഇന്ത്യക്കാരന്‍ എന്ന നിലയിലും ഒരു പാര്‍ലമെന്റ് അംഗം എന്ന നിലയിലും ഭീകരതയെ തുടച്ച് നീക്കുന്നതിനും നമ്മുടെ അതിര്‍ത്തികളെയും ജനങ്ങളെയും സംരക്ഷിക്കുന്നതിനും വേണ്ടി പ്രവൃത്തിക്കുന്ന വീരന്മാരുടെ ധീരമായ പ്രവൃത്തിക്ക് പിന്തുണയായി എന്റെ സംഗീത പരിപാടികളില്‍ നിന്നും പ്രതിഫലവും ഒരു മാസത്തെ ശമ്പളവും ദേശീയ പ്രതിരോധ നിധിയിലേക്ക് സംഭാവനയായി നല്‍കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു.

 

Loading...
Unable to load recommendations.
Follow Us
Related Stories
Shamna Kasim : ആ ഒരൊറ്റ കാരണം കൊണ്ട് വൻ ഹിറ്റുകൾ വരെ ഉപേക്ഷിച്ചു, തുറന്ന് പറഞ്ഞ് ഷംന കാസിം
Bigg Boss Malayalam Season 8 : എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന് മോഹൻലാൽ, റിനി ആൻ ജോർജ്ജ് ​ഹൗസിൽ നിന്ന് പുറത്ത്
Biju Menon-Samyuktha Varma: സംയുക്തയും ബിജു മേനോനും ഒരുമിച്ചുള്ള ഒരു സിനിമ ഇനി എപ്പോൾ? മറുപടി പറഞ്ഞ് ബിജു മേനോൻ!
‘Chooral’ Fame Shameer Khan: “എൻ്റെ ബാപ്പയാണേ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല”; റീൽസിൽ നിന്നും സിനിമയിലേക്കുള്ള യാത്ര വിവരിച്ച് ചൂരലിലെ ഷമീർ ഖാൻ
Bethlehem Kudumba Unit : 300 കോടി നേട്ടം, ചിലവ് കേട്ട് ഞെട്ടരുത്, ബെത്ലഹേം കുടുംബ യൂണിറ്റ് മാജിക്
Big boss Malayalam Season 8:കപ്പ് ചേട്ടൻ തന്നെ തൂക്കും! രാഹുൽ ഈശ്വർ റിനി കോംബോ വർക്ക് ആകില്ല; ഭാര്യ ദീപ
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
സപ്ലിമെൻ്റുകൾ വേണ്ട; ക്രിയാറ്റിൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ!
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്