AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Padakkalam: അവിടെ ആ ഡയലോഗ് ഞാന്‍ കയ്യീന്ന് ഇട്ടതാണ്, ഡയറക്ടറോട് പോലും ചോദിച്ചിരുന്നില്ല: ഷറഫുദീന്‍

Sharaf U Dheen About Padakkalam: ചതുരംഗം എന്ന കളിയെ ആസ്പദമാക്കി ഒരുക്കിയ സിനിമ ഒടിടി റിലീസിന് ശേഷമാണ് വലിയ ജനശ്രദ്ധ പിടിച്ചുപറ്റിയത്. സിനിമയില്‍ ഷറഫുദീന്‍ കാഴ്ചവെച്ച പ്രകടനം ഏറെ പ്രശംസകള്‍ക്കാണ് ഇപ്പോള്‍ അര്‍ഹമായി കൊണ്ടിരിക്കുന്നത്.

Padakkalam: അവിടെ ആ ഡയലോഗ് ഞാന്‍ കയ്യീന്ന് ഇട്ടതാണ്, ഡയറക്ടറോട് പോലും ചോദിച്ചിരുന്നില്ല: ഷറഫുദീന്‍
പടക്കളം പോസ്റ്റര്‍, ഷറഫുദീന്‍ Image Credit source: Facebook
shiji-mk
Shiji M K | Published: 13 Jun 2025 11:01 AM

തിയേറ്ററില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്ത് ഒടുക്കം ഒടിടിയില്‍ എത്തിയിരിക്കുകയാണ് പടക്കളം. ഷറഫുദീന്‍, സുരാജ് വെഞ്ഞാറമൂട്, സന്ദീപ് പ്രദീപ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. മനു സ്വരാജ് ആണ് പടക്കളത്തിന്റെ സംവിധായകന്‍.

ചതുരംഗം എന്ന കളിയെ ആസ്പദമാക്കി ഒരുക്കിയ സിനിമ ഒടിടി റിലീസിന് ശേഷമാണ് വലിയ ജനശ്രദ്ധ പിടിച്ചുപറ്റിയത്. സിനിമയില്‍ ഷറഫുദീന്‍ കാഴ്ചവെച്ച പ്രകടനം ഏറെ പ്രശംസകള്‍ക്കാണ് ഇപ്പോള്‍ അര്‍ഹമായി കൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ സിനിമയില്‍ സ്‌ക്രിപ്റ്റില്‍ ഇല്ലാത്ത ഒരു ഡയലോഗ് താന്‍ ഉപയോഗിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് ഷറഫുദീന്‍. കാര്‍ത്തിക് സൂര്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്. സിനിമയുടെ നിര്‍മാതാവായ വിജയ് ബാബുവും അഭിമുഖത്തില്‍ ഷറഫുദീന്റെ അഭിനയത്തെ കുറിച്ച് സംസാരിക്കുന്നുണ്ട്.

സ്‌പോട്ട് ഇംപ്രവൈസേഷന്റെ കിങ് ആണ് ഷറഫുദീന്‍ എന്നാണ് വിജയ് ബാബു പറയുന്നത്. ഒരുപാട് പേരുടെ കൂടെ വര്‍ക്ക് ചെയ്തിട്ടുണ്ട്. ചില ആക്ടേഴ്‌സ് സ്‌പോട്ടില്‍ കറക്ട് വാക്ക് ഉപയോഗിക്കും. ആ വാക്കുകള്‍ മതി ആളുകളില്‍ ചിരി പടര്‍ത്താന്‍ എന്നാണ് വിജയ് പറയുന്നത്.

പടക്കളത്തില്‍ ഒരിടത്ത് എടാ കാട്ടുകിളി എന്ന് വിളിക്കുന്നുണ്ട്. അവിടെ താന്‍ തന്നെ ചിരിച്ചുപോയി. സിനിമയില്‍ ഒരുപാട് സ്ഥലത്ത് കളി എന്ന വാക്ക് ഉപയോഗിക്കുന്നുണ്ട് എന്നാല്‍ ഒരു സ്ഥലത്ത് അത് ഉപയോഗിച്ചപ്പോള്‍ ആളുകള്‍ നന്നായി ചിരിച്ചു എന്ന് വിജയ് ബാബു പറയുമ്പോള്‍ അത് താന്‍ കയ്യീന്ന് ഇട്ടതാണെന്ന് പറയുകയാണ് ഷറഫുദീന്‍.

Also Read: Anoop Menon: ‘പത്മശ്രീ നേടിയ ആ നടി ട്രെയിനിലെ ബാത്റൂമിന്റെ സൈഡിൽ കിടക്കുന്ന കാഴ്ച കാണേണ്ടി വന്നു’; അനൂപ് മേനോൻ

താന്‍ ഡയലോഗ് ഡയറക്ടറോട് ചോദിക്കാതെ ചെയ്തതാണ്. അടിച്ചാല്‍ ഒരെണ്ണം റെക്കോഡില്‍ ആകുമല്ലോ എന്നോര്‍ത്ത് അങ്ങടിച്ചു. ആള്‍ക്കാര്‍ ചിരിക്കാതിരുന്നാല്‍ നമ്മള്‍ പേടിക്കണം. പടക്കളത്തിന്റെ സ്‌ക്രിപ്റ്റില്‍ ചില സിറ്റുവേഷനുണ്ട്. ആ സമയത്ത് കോമഡി ഇങ്ങനെ വന്ന് കഴിഞ്ഞാല്‍ കറക്ടാണെന്ന് തോന്നിയിരുന്നു. അത് അതുപോലെ പ്ലേസ് ചെയ്യാന്‍ സാധിച്ചുവെന്നും ഷറഫുദീന്‍ പറഞ്ഞു.