Amritha Rajan: ‘വലിയ കർക്കശക്കാരനാണെന്ന് എല്ലാവരും പറയും, പക്ഷേ എനിക്ക് അദ്ദേഹത്തെ പേടിയില്ല’; മനസ് തുറന്ന് അമൃത രാജൻ

Indian Idol 16’s Amritha Rajan on her audition experience: ഇന്ത്യൻ ഐഡൽ മത്സരാർത്ഥിയായ അമൃത രാജൻ തന്റെ ശബ്ദം കൊണ്ട് മാത്രമല്ല, കൂൾ‌ ക്യാരക്ടർ കൊണ്ടാണ് പ്രേക്ഷകരുടെ മനസിൽ ഇടംനേടിയത്. ഹിന്ദി റിയാലിന്റി ഷോകളിൽ മുമ്പും മലയാളി സാനിധ്യം ഉണ്ടായിട്ടുണ്ടെങ്കിലും അമൃത എന്ന ​ഗായിക അവരിൽ നിന്ന് വ്യത്യസ്തയാവുകയാണ്.

Amritha Rajan: വലിയ കർക്കശക്കാരനാണെന്ന് എല്ലാവരും പറയും, പക്ഷേ എനിക്ക് അദ്ദേഹത്തെ പേടിയില്ല; മനസ് തുറന്ന് അമൃത രാജൻ

Amritha Rajan

Updated On: 

23 Nov 2025 22:26 PM

ശ്രേയ ഘോഷാൽ , വിശാൽ ദദ്‌ലാനി, ബാദ്ഷാ പോലുള്ള സം​ഗീതലോകത്തെ പ്രതിഭകളെ പോലും അമ്പരപ്പിച്ച പ്രകടനം, പാട്ടിലൂടെ ഭാഷയുടെ അതിർവരമ്പുകളെ തകർത്ത എറണാകുളംകാരിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ താരം. ഇന്ത്യൻ ഐഡൽ മത്സരാർത്ഥിയായ അമൃത രാജൻ തന്റെ ശബ്ദം കൊണ്ട് മാത്രമല്ല, കൂൾ‌ ക്യാരക്ടർ കൊണ്ടാണ് പ്രേക്ഷകരുടെ മനസിൽ ഇടംനേടിയത്.

ഹിന്ദി റിയാലിന്റി ഷോകളിൽ മുമ്പും മലയാളി സാനിധ്യം ഉണ്ടായിട്ടുണ്ടെങ്കിലും അമൃത എന്ന ​ഗായിക അവരിൽ നിന്ന് വ്യത്യസ്തയാവുകയാണ്. പോക്കറ്റിൽ കൈയിട്ട് വളെര കൂളായി റിയാലിന്റി ഷോയുടെ പേടിയൊന്നുമില്ലാതെ ഈ മിടുക്കി പാടുമ്പോൾ കാതിന് മാത്രമല്ല, പ്രേക്ഷകരുടെ ഹൃദയവും കുളിരുകോരും. ഇപ്പോഴിതാ, ഷോയെ കുറിച്ച് അമൃത മനസുതുറക്കുകയാണ്.

‘എന്റെ ഓഡിഷൻ ദിവസം വേദിയിൽ ഞാൻ ശരിക്കും ഞാനായിട്ടാണ് നിന്നത്. അതിനാൽ അവർക്ക് എന്നെ ഇഷ്ടമായി’ എന്ന് അമൃത പറഞ്ഞു. ജഡ്ജിമാരുമായുള്ള ബന്ധത്തെക്കുറിച്ചും അമൃത സംസാരിച്ചു. വിശാൽ ദദ്‌ലാനിയുമായി തനിക്ക് ഒരു പ്രത്യേക ബന്ധം തോന്നുന്നുവെന്നും വെളിപ്പെടുത്തി. ഏത് ജഡ്ജിയുമായി സഹകരിക്കാനാണ് ഇഷ്ടപ്പെടമെന്ന ചോദ്യത്തിന്, ‘സത്യസന്ധമായി പറഞ്ഞാൽ, മൂന്ന് പേരുമായും സഹകരിക്കാൻ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, സംഗീതത്തിന് പുറമേ, എന്റെ വൈബ് വിശാൽ ജിയുമായാണ് കൂടുതൽ യോജിക്കുന്നത്.

ALSO READ: പാട്ടു പാടി, ശ്രേയ ഘോഷാലിന്റെ ഹൃദയം കവർന്ന മലയാളി പെൺകുട്ടി; ആരാണ് അമൃത രാജൻ

എല്ലാവരും പറയും അദ്ദേഹം കർശനക്കാരനാണെന്ന്, പക്ഷേ എനിക്ക് അദ്ദേഹത്തെ പേടി തോന്നുന്നില്ല, ഞാൻ അദ്ദേഹത്തെ സ്നേഹിക്കുന്നു’. അമൃത പറഞ്ഞു. കൂടാതെ ബാദ്ഷാ സാറിൽ നിന്ന് റാപ്പ് പഠിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും അമൃത വെളിപ്പെടുത്തി.

ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സം​ഗീത റിയാലിറ്റി ഷോയുടെ ഭാഗമായ അമൃത എറണാകുളം പെരുമ്പാവൂർ സ്വദേശിയാണ്. ഇൻസ്റ്റാ​ഗ്രാമിൽ 170000ലധികം ഫോളോവേഴ്സാണ് അമൃതയ്ക്കുള്ളത്.  2019 ൽ കളേഴ്സ് ടിവിയിലെ ‘റൈസിംഗ് സ്റ്റാർ സീസൺ 3’- ൽ അമൃത പങ്കെടുത്തിരുന്നു. അഞ്ചു വയസു മുതൽ കർണ്ണാടക സംഗീതം അഭ്യസിക്കുന്ന അമൃത ഗ്രൂവ് എന്ന മ്യൂസിക് ബാൻഡിൻ്റെയും ഭാഗമാണ്.

 

ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
കള്ളവോട്ട് ചെയ്താൽ ജയിലോ പിഴയോ, ശിക്ഷ എങ്ങനെ ?
നോൺവെജ് മാത്രം കഴിച്ചു ജീവിച്ചാൽ സംഭവിക്കുന്നത്?
വിര ശല്യം ബുദ്ധിമുട്ടിക്കുന്നുണ്ടോ? പരിഹാരമുണ്ട്‌
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന
രണ്ടര അടി നീളമുള്ള മീശ
പ്രൊസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു
നായ പേടിപ്പിച്ചാൽ ആന കുലുങ്ങുമോ