Indrajith: ‘രാജുവിനെ കണ്ടിട്ട് തന്നെ 6 മാസമായി; ടാലന്റഡായ ഭാര്യയുള്ളതിൽ സന്തോഷം’; ഇന്ദ്രജിത്ത്

Indrajith About Prithviraj: പരസ്പരം കാണുന്നത് വളരെ കുറവാണ്. വർഷത്തിലൊരിക്കൽ ഓണത്തിനോ അമ്മയുടെ പിറന്നാളിനോ ഒക്കെയാണ് തങ്ങൾ കാണുന്നത് എന്നാണ് താരം പറയുന്നത്.

Indrajith: രാജുവിനെ കണ്ടിട്ട് തന്നെ 6 മാസമായി; ടാലന്റഡായ ഭാര്യയുള്ളതിൽ സന്തോഷം; ഇന്ദ്രജിത്ത്

Indrajith

Published: 

23 Nov 2025 | 10:33 AM

മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. ഇരുവരും ഇപ്പോൾ സിനിമകളുടെ തിരക്കുകളിലാണ് . അതുകൊണ്ട് തന്നെ പലപ്പോഴും ഇരുവരെയും ഒരുമിച്ച് കാണുന്നത് അപൂർവ്വമാണ്. പലപ്പോഴും ഇക്കാര്യത്തെ കുറിച്ച് അമ്മ മല്ലിക സുകുമാരൻ തന്നെ പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ പൃഥ്വിരാജിനെക്കുറിച്ച് സംസാരിക്കുകയാണ് ഇന്ദ്രജിത്ത്.

വല്ലപ്പോഴും മാത്രമേ തങ്ങൾ പരസ്പരം കാണാറുള്ളൂ എന്നും ഇപ്പോൾ തന്നെ ആറ് മാസമായി രാജുവിനെ കണ്ടിട്ട് എന്നുമാണ് ഇന്ദ്രജിത്ത് പറയുന്നത്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം. രാജു എറണാകുളത്തുള്ള സമയത്ത് താൻ അവിടെ ഉണ്ടാകില്ല. ഇപ്പോൾ താൻ ഉണ്ട് രാജു ഇല്ല. പരസ്പരം കാണുന്നത് വളരെ കുറവാണ്. വർഷത്തിലൊരിക്കൽ ഓണത്തിനോ അമ്മയുടെ പിറന്നാളിനോ ഒക്കെയാണ് തങ്ങൾ കാണുന്നത് എന്നാണ് താരം പറയുന്നത്.

Also Read:‘അവൾ എനിക്ക് ഒരു സഹോദരിയെപ്പോലെ; പറഞ്ഞുറപ്പിച്ച ബാക്കി പണം കൊടുത്ത് സെറ്റിലാക്കി’

ദിവസവും സംസാരങ്ങൾ ഒന്നുമില്ല. വല്ലപ്പോഴും മീറ്റ് ചെയ്യും. കാണുമ്പോൾ അവസാനം കണ്ടതിൽ നിന്നും വീണ്ടും തുടങ്ങും. സമയം കിട്ടുമ്പോൾ അത് വിനിയോ​ഗിക്കുമെന്നും രാജുവിനൊപ്പമുള്ള സമയം താൻ ആസ്വാ​ദിക്കാറുണ്ടെന്നും താരം പറയുന്നു. യുഎസിൽ എമ്പുരാന്റെ ഷൂട്ടിം​ഗ് ന‌ടന്നപ്പോൾ തങ്ങൾ ഒരുമിച്ചുണ്ടായിരുന്നുവെന്നും ആ മൂന്ന് ദിവസം വളരെ നല്ല സമയമായിരുന്നുവെന്നും ഏറ്റവും കൂടുതൽ ആസ്വദിച്ചിരുന്നുവെന്നും നടൻ പറയുന്നു. സഹോദരനായി രാജുവിനെ കാണാൻ പറ്റി. അതെപ്പോഴും നടക്കാറില്ല. വല്ലപ്പോഴുമാണ് അങ്ങനെയുള്ള ചാൻസ് കിട്ടുന്നതെന്ന് ഇന്ദ്രജിത്ത് പറയുന്നു.

ഭാര്യ പൂർണിമയെ കുറിച്ചും പൂർണിമയുടെ വസ്ത്രസ്ഥാപനത്തിലെ കലക്ഷനുകളെക്കുറിച്ചും ഇന്ദ്രജിത്ത് സംസാരിച്ചു. ടാലന്റഡായ ഭാര്യയുള്ളതിൽ സന്തോഷമുണ്ടെന്നാണ് ഇന്ദ്രജിത്ത് പൂർണിമയെ കുറിച്ച് പറയുന്നത്. ഓണം കലക്ഷനിൽ ഓരോന്നിനും പൂർണിമ ഒരുപാട് പണി എടുത്തിട്ടുണ്ട്. പല ദിവസങ്ങളിലും ഉറങ്ങിയിട്ടില്ല. ഈ പ്രാവശ്യത്തെ ഓണം കലക്ഷൻ ശരിക്കും വർക്കായി. രാജ്യത്ത് പുറത്തൊക്കെ ഒരുപാ‌ട് ഓർഡറുകൾ വന്നു. ഇപ്പോൾ ക്രിസ്മസിന്റെ കലക്ഷൻ ഡിസെെൻ ചെയ്ത് കൊണ്ടിരിക്കുകയാണെന്നും ഇന്ദ്രജിത്ത് പറഞ്ഞു.

തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
ഉണക്കമുന്തിരിയിൽ കറുപ്പോ മഞ്ഞയോ ബെസ്റ്റ് ?
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ