ഏറെ വൈകാരിക ബന്ധമുള്ള വീട്, എന്നിട്ടും വിറ്റു! 508 കോടി രൂപയ്ക്ക് വസതി വിറ്റ് ഇഷ അംബാനി; വാങ്ങിയത് പ്രശസ്‌ത നടി!

Isha Ambani sold her Mansion:2022 ല്‍ ഇഷ ഗര്‍ഭിണിയായിരുന്നപ്പോള്‍ ഇവിടെയാണ് താമസിച്ചിരുന്നത്. അതിനാല്‍ തന്നെ ഇഷയ്ക്കും ആനന്ദിനും ഏറെ വൈകാരിക ബന്ധമുള്ള വീട് കൂടിയാണ് ഇത്.

ഏറെ വൈകാരിക ബന്ധമുള്ള വീട്, എന്നിട്ടും വിറ്റു! 508 കോടി രൂപയ്ക്ക് വസതി വിറ്റ് ഇഷ അംബാനി; വാങ്ങിയത് പ്രശസ്‌ത നടി!

Isha Ambani

Published: 

07 Apr 2025 | 04:49 PM

മുംബൈ: ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്നമായ കുടുംബങ്ങളില്‍ ഒന്നാണ് അംബാനി കുടുംബം. മുകേഷ് അംബാനിക്ക് പുറമെ ഭാര്യ നിത അംബാനി, മക്കളായ ഇഷ അംബാനി, അനന്ത് അംബാനി, ആകാശ് അംബാനി ഇവരുടെ പങ്കാളികളും ഏവർക്കും ഏറെ സുപരിചിതമാണ്. ഇവരുടെ വാർത്തകൾ ഏറെ താൽപര്യത്തോടെയാണ് ആളുകൾ നോക്കികാണാറുള്ളത്. കഴിഞ്ഞവർഷം ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹ ആഘോഷങ്ങള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

ഇതിനു പുറമെ ഇവർ ഉപയോ​ഗിക്കുന്ന വസ്തുക്കളുടെ വിലയും മറ്റും വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വാർത്തയാണ് പ്രചരിക്കുന്നത്. മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടെയും ഏക മകളായ ഇഷ അംബാനിയുമായി ബന്ധപ്പെട്ട വാർത്തകയാണ് പുറത്ത് വരുന്നത്. ഇഷ അംബാനി യുഎസിലെ തന്റെ അത്യാഡംബര വസതി വിറ്റതിന്റെ വാർത്തയാണ് അത്.

Also Read:മരുമക്കൾക്ക് നിത അംബാനി നൽകിയ സമ്മാനം കണ്ടോ? വില കേട്ടാല്‍ ഞെട്ടിപോകും….!

ഇഷ, ഭര്‍ത്താവ് ആനന്ദ് പിരമലിനൊപ്പം ലോസ് ഏഞ്ചല്‍സിലെ ബെവര്‍ലി ഹില്‍സില്‍ 38,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള അത്യാഡബര വസതി സ്വന്തമാക്കിയിരുന്നു. അത്യാഡംബര സൗകര്യങ്ങൾ നിറഞ്ഞ ഈ വീട് ഒരു കൊട്ടരസമാനമായ കെട്ടിടമാണ്. ഈ വസതിയിൽ 12 കിടപ്പുമുറികള്‍, 24 കുളിമുറികള്‍, ഒരു സ്പാ, സലൂണ്‍, ജിം, ഇന്‍ഡോര്‍ പിക്കിള്‍ബോള്‍ കോര്‍ട്ട്, 12 കാറുകള്‍ക്ക് ഒരേ സമയം പാര്‍ക്ക് ചെയ്യാവുന്ന പാര്‍ക്കിംഗ് ഗ്രൗണ്ട്, ഒരു ഇന്‍ഫിനിറ്റി പൂള്‍ എന്നിവയെല്ലാം ഉണ്ടായിരുന്നു. 2022 ല്‍ ഇഷ ഗര്‍ഭിണിയായിരുന്നപ്പോള്‍ ഇവിടെയാണ് താമസിച്ചിരുന്നത്. അതിനാല്‍ തന്നെ ഇഷയ്ക്കും ആനന്ദിനും ഏറെ വൈകാരിക ബന്ധമുള്ള വീട് കൂടിയാണ് ഇത്.

ഇതിനു പുറമെ ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ച ഇന്ത്യന്‍ ചിത്രമായ ഛെല്ലോ ഷോയുടെ സ്വകാര്യ സിനിമാ പ്രദര്‍ശനം നടന്നതും ഇവിടെ വച്ചായിരുന്നു. എന്നാൽ 2023-ൽ ഈ വസതി വിറ്റു. 508 കോടി രൂപയ്ക്കാണ് വിറ്റത്. ഈ വസതി സ്വന്തമാക്കിയത് ഹോളിവുഡ് ദമ്പതികളായ ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്‌ലെക്കും ആണ്.

Related Stories
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ