Jagadish: എനിക്ക് കഷ്ടപ്പാടിന്റെ കഥ പറയാനില്ല, അധ്യാപകനെന്ന പരിഗണന സിനിമയിലും ലഭിച്ചു: ജഗദീഷ്‌

Jagadish About His Career: ഹാസ്യ നടനായും സ്വഭാവ നടനായുമെല്ലാം നിരവധി സിനിമകളില്‍ അഭിനയിക്കാന്‍ ജഗദീഷിന് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇറങ്ങുന്ന ഒട്ടുമിക്ക മലയാള ചിത്രങ്ങളിലും ജഗദീഷ് സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു.

Jagadish: എനിക്ക് കഷ്ടപ്പാടിന്റെ കഥ പറയാനില്ല, അധ്യാപകനെന്ന പരിഗണന സിനിമയിലും ലഭിച്ചു: ജഗദീഷ്‌

ജഗദീഷ്

Published: 

17 Apr 2025 18:56 PM

വിവിധ തൊഴില്‍ മേഖലകളില്‍ നിന്ന് സിനിമയിലേക്ക് എത്തിപ്പെട്ട നിരവധി താരങ്ങളുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് ജഗദീഷ്. 1984ല്‍ പുറത്തിറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന സിനിമയിലൂടെയാണ് ജഗദീഷ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. കോളേജ് പ്രൊഫസറായി ജോലി ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ സിനിമാ പ്രവേശം.

ഹാസ്യ നടനായും സ്വഭാവ നടനായുമെല്ലാം നിരവധി സിനിമകളില്‍ അഭിനയിക്കാന്‍ ജഗദീഷിന് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇറങ്ങുന്ന ഒട്ടുമിക്ക മലയാള ചിത്രങ്ങളിലും ജഗദീഷ് സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു.

ഇപ്പോഴിതാ താന്‍ സിനിമാ മേഖലയിലേക്ക് വന്നെത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിനിടെ ആളുകള്‍ കംഫേര്‍ട് സോണ്‍ എന്ന് കരുതുന്ന ഫീല്‍ഡില്‍ നിന്നും സിനിമയിലേക്ക് വരുമ്പോള്‍ എങ്ങനെയാണ് കംഫേര്‍ട് സോണ്‍ ബ്രേക്ക് ചെയ്തതെന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് ജഗദീഷ്.

അധികം കഷ്ടപ്പാടുകള്‍ സഹിച്ച് സിനിമയിലേക്ക് വന്നയാളല്ല താന്‍. ഒരുപാട് നടന്മാര്‍ക്ക് കഷ്ടപ്പാടിന്റെ കഥകള്‍ പറയാനുണ്ടായിരിക്കും. തനിക്ക് അങ്ങനെയൊരു കഥയില്ല പറയാന്‍. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന സിനിമയിലേക്ക് ആദ്യം തന്നെ തനിക്ക് ക്ഷണം ലഭിച്ചു. കോളേജ് ക്യാമ്പസിലെല്ലാം കലാരംഗത്ത് തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ടെന്ന് ജഗദീഷ് പറയുന്നു.

Also Read: Drug Allegation Against Sreenath Bhasi: ‘വലിക്കാന്‍ സാധനം വേണം, എവിടെന്നെങ്കിലും ഒപ്പിച്ചു താ’; പുലർച്ചെ ശ്രീനാഥ് ഭാസി കഞ്ചാവ് ആവശ്യപ്പെട്ടെന്ന് നിർമാതാവ്

അധ്യാപകനെന്ന പരിഗണന തനിക്ക് സിനിമയിലും ലഭിച്ചിട്ടുണ്ട്. സുകുമാരി ചേച്ചി തന്നെ പ്രൊഫസര്‍ എന്നാണ് വിളിച്ചിരുന്നത്. അത് തനിക്ക് ഒരുപാട് സന്തോഷം നല്‍കിയിരുന്ന കാര്യമാണ്. അവയില്‍ ഏതാണ് കൂടുതല്‍ ഇഷ്ടമെന്ന് ചോദിച്ചാല്‍ അധ്യാപക നടന്‍ എന്നായിരിക്കും താന്‍ ഉത്തരം നല്‍കുക എന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.

Related Stories
Actress Assault Case: ‘ആരാണ് ആ മാഡം…? പൾസർ സുനി കൃത്യം നടന്ന സമയത്ത് വിളിച്ച ശ്രീലക്ഷ്മിയെ എന്തുകൊണ്ട് കണ്ടുപിടിച്ചില്ല’
Aju Varghese: അജു വർഗീസ് ഇന്നസെൻ്റും നെടുമുടി വേണുവും ഒഴിച്ചിട്ട ശൂന്യത നികത്തുന്നു; സർവ്വം മായയിൽ അത് കാണാമെന്ന് അഖിൽ സത്യൻ
Actress Assault Case: മഞ്ജുവും അതിജീവിതയും പറയുന്ന ഗൂഢാലോചന അന്വേഷിക്കണ്ടേ? പ്രേംകുമാർ
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
Kalamkaval Box Office: കളങ്കാവൽ 70 കോടിയിലേക്ക്; തീയറ്ററിൽ പിടിക്കാനാളില്ലാതെ കുതിച്ച് സ്റ്റാൻലി ദാസ്
Akhil Viswanath: അപ്രതീക്ഷിതമായി വിടവാങ്ങി അഖില്‍ വിശ്വനാഥ്; നെഞ്ചുലഞ്ഞ് സുഹൃത്തുക്കളും സിനിമാലോകവും
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ