Kamal Haasan: നായക്കുട്ടി എന്നേക്കാള്‍ നന്നായി അഭിനയിക്കുന്നുണ്ടെന്ന് പറഞ്ഞു, അതോടെ അസൂയയായി: കമല്‍ ഹാസന്‍

Kamal Haasan About Balu Mahendra: അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ തഗ് ലൈഫിന്റെ പ്രൊമോഷനിടെയാണ് ഇക്കാര്യം പറയുന്നത്. താനും മണിരത്‌നവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞുകൊണ്ടാണ് കമല്‍ ഹാസന്‍ സംസാരിച്ച് തുടങ്ങിയത്.

Kamal Haasan: നായക്കുട്ടി എന്നേക്കാള്‍ നന്നായി അഭിനയിക്കുന്നുണ്ടെന്ന് പറഞ്ഞു, അതോടെ അസൂയയായി: കമല്‍ ഹാസന്‍

കമല്‍ ഹാസന്‍

Published: 

10 May 2025 21:24 PM

ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച നടന്മാരില്‍ ഒരാളാണ് കമല്‍ ഹാസന്‍. സിനിമയുമായി ബന്ധപ്പെട്ട ഒട്ടുമിക്ക മേഖലകളിലും ജോലി ചെയ്ത അദ്ദേഹം ഇപ്പോള്‍ തനിക്ക് ഒരാളോട് അസൂയ തോന്നിയതിനെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ്.

അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ തഗ് ലൈഫിന്റെ പ്രൊമോഷനിടെയാണ് ഇക്കാര്യം പറയുന്നത്. താനും മണിരത്‌നവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞുകൊണ്ടാണ് കമല്‍ ഹാസന്‍ സംസാരിച്ച് തുടങ്ങിയത്.

സിനിമയെ വളരെ സീരിയസായി കണ്ട രണ്ടാളുകളാണ് താനും മണിരത്‌നവുമെന്നാണ് കമല്‍ ഹാസന്‍ പറയുന്നത്. മണിരത്‌നം ജനിക്കുമ്പോള്‍ തന്നെ നരച്ച മുടിയോടെ വന്നയാളല്ല എന്ന് പറഞ്ഞ് കമല്‍ ചിരിച്ചു.

ജീവിതത്തിന്റെ വലിയൊരു ഭാഗം തന്നെ തങ്ങള്‍ സിനിമയ്ക്ക് വേണ്ടിയാണ് മാറ്റിവെച്ചത്. തങ്ങള്‍ ഒരുപോലെയാണ് സിനിമയെ സമീപിച്ചത്. തങ്ങളെ പോലെ തന്നെ എടുത്തുപറയേണ്ട ഒരാളാണ് ബാലു മഹേന്ദ്ര. അയാള്‍ ഓരോ സിനിമയേയും സമീപിക്കുന്ന രീതി കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.

നായക്കുട്ടിയെ വെച്ച് പോലും ബാലു അതിമനോഹരമായി സിനിമയെടുക്കും. മൂന്‍ട്രാം പിറൈയിലെ സുബ്രമണിയെ നിങ്ങള്‍ക്ക് ഓര്‍മയുണ്ടാകും. ബാലു ആക്ഷന്‍ പറയുമ്പോള്‍ ആ നായക്കുട്ടി അഭിനയിക്കും.

Also Read: Binu Pappu: ‘കഴുത്തിന് പിടിച്ച് പൊക്കിക്കോയെന്ന് അവള്‍ പറഞ്ഞു, ഏറ്റവും ടെന്‍ഷനടിച്ചത് അപ്പോഴായിരുന്നു’: ബിനു പപ്പു

തന്നേക്കള്‍ നന്നായി അത് പെര്‍ഫോം ചെയ്യുന്നുണ്ട് എന്ന് വരെ ബാലു പറഞ്ഞിട്ടുണ്ട്. ഷൂട്ട് കഴിഞ്ഞപ്പോള്‍ ബാലു മഹേന്ദ്ര ആ നായക്കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു. അതിനോട് തനിക്ക് അസൂയ ഉണ്ടെന്നാണ് കമല്‍ ഹാസന്‍ പറയുന്നത്.

Related Stories
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
Dileep: ദിലീപ് ശിക്ഷിക്കപ്പെടുമോ? കോടതി വിധി മുൻകൂട്ടി പ്രവചിച്ച് ജ്യോതിഷി
Actress bhanupriya: മകൾ ഒപ്പം ഇല്ല, കാവലായി അമ്മ മാത്രം! മുറിഞ്ഞ ഓർമ്മകളുമായി നടി ഭാനുപ്രിയയുടെ ജീവിതം
Fanatics : ഏഷ്യൻ ടെലിവിഷൻ അവാർഡ്സിൽ ചരിത്രമെഴുതി ‘ഫനാറ്റിക്സ്’; മികച്ച ഡോക്യുമെൻ്ററി പുരസ്‌കാരം
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും