Kamal Hassan: ‘പല സെറ്റുകളിൽ നിന്നും എന്നെ പറഞ്ഞയച്ചിട്ടുണ്ട്, ടെക്നീഷ്യനായി ജോലി ചെയ്തിട്ടുണ്ട്’; കമൽ ഹാസൻ
Kamal Haasan: ഇപ്പോഴിതാ തന്റെ ആദ്യകാല സിനിമാജീവിതത്തെ പറ്റിയും മലയാള സിനിമയിൽ ലഭിച്ച അവസരങ്ങളെ കുറിച്ചും തുറന്ന് പറയുകയാണ് താരം. പല സെറ്റുകളിൽ നിന്നും തന്നെ പറഞ്ഞ് വിട്ടിട്ടുണ്ടെന്നും താരം പറയുന്നു. തഗ് ലൈഫ് ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാലതാരമായി സിനിമയിലേക്കെത്തിയ താരമാണ് കമൽ ഹാസൻ. സിനിമയുടെ എല്ലാ മേഖലകളിലും കയ്യൊപ്പ് പതിപ്പിച്ച താരം ഇന്നും ഇന്ത്യൻ സിനിമയുടെ വിസ്മയമാണ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം തഗ് ലൈഫ് ജൂൺ 5ന് തിയറ്ററുകളിലെത്തും. 36 വർഷങ്ങൾക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന ചിത്രമാണ് തഗ് ലൈഫ്.
ഇപ്പോഴിതാ തന്റെ ആദ്യകാല സിനിമാജീവിതത്തെ പറ്റിയും മലയാള സിനിമയിൽ ലഭിച്ച അവസരങ്ങളെ കുറിച്ചും തുറന്ന് പറയുകയാണ് താരം. പല സെറ്റുകളിൽ നിന്നും തന്നെ പറഞ്ഞ് വിട്ടിട്ടുണ്ടെന്നും താരം പറയുന്നു. തഗ് ലൈഫ് ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏഴ് വയസ്സുള്ളപ്പോഴാണ് കേരളത്തിൽ ഞാൻ ആദ്യമായി വരുന്നത്. മലയാള സിനിമയിൽ അഭിനയിക്കാനാണ് വന്നത്. കെ എസ് സേതുമാധവൻ സാറായിരുന്നു ആ പടത്തിന്റെ സംവിധായകൻ. മലയാള സിനിമയെ പറ്റി ഓർക്കുമ്പോൾ ആ കാര്യമാണ് മനസ്സിൽ വരുന്നത്. പിന്നീട് പത്ത് വർഷത്തിന് ശേഷമാണ് വീണ്ടും കേരളത്തിലേക്ക് വരുന്നത്.
മെരിലാന്റ് സ്റ്റുഡിയോയിൽ ടെക്നീഷ്യനായി ജോലി ചെയ്തിട്ടുണ്ട്. ഇടയ്ക്ക് ചില സിനിമകളിൽ ചെറുതായി മുഖം മുഖം കാണിച്ചു. അവസരം ചോദിച്ച് ചെന്നപ്പോൾ പല സിനിമാസെറ്റിൽ നിന്നും പറഞ്ഞ് വിട്ടിട്ടുണ്ട്. തിരിച്ച് വരണമെന്ന് ആഗ്രഹിച്ചത് കൊണ്ടാണ് ഇന്ന് ഇവിടെ നിൽക്കുന്നത്. ഇന്നും അതേ മനസ്സാണ്.