AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Unni Mukundan : ‘ആരോടെങ്കിലും വിവാഹ​ അഭ്യർത്ഥന നടത്തിയിട്ടുണ്ടെങ്കിൽ അത് ഉണ്ണി പറഞ്ഞിട്ട് തന്നെയാണ്; ടൊവിനോ എന്നേയും വിളിച്ചിരുന്നു’; വിപിൻ കുമാർ

Unni Mukundan Vs Vipin Kumar Controversy:ശാരീരികമായി ഉപദ്രവിച്ചുവെന്ന കാരണത്താലാണ് താൻ പരാതി നൽകാൻ തന്നെ പ്രേരിപ്പിച്ചതെന്നും ആരോടെങ്കിലും വിവാഹ​ അഭ്യർത്ഥന നടത്തിയിട്ടുണ്ടെങ്കിൽ അത് ഉണ്ണി പറഞ്ഞിട്ട് തന്നെയാണ് എന്നും വിപിൻ കുമാർ പറയുന്നു.

Unni Mukundan : ‘ആരോടെങ്കിലും വിവാഹ​ അഭ്യർത്ഥന നടത്തിയിട്ടുണ്ടെങ്കിൽ അത് ഉണ്ണി പറഞ്ഞിട്ട് തന്നെയാണ്; ടൊവിനോ എന്നേയും വിളിച്ചിരുന്നു’; വിപിൻ കുമാർ
Vipin Kumar
sarika-kp
Sarika KP | Published: 31 May 2025 11:08 AM

ടൊവിനോ തോമസ് നായകനായി എത്തിയ നരിവേട്ട എന്ന ചിത്രത്തെ പ്രശംസിച്ച് പോസ്റ്റിട്ടതിന്റെ പേരിൽ നടൻ ഉണ്ണി മുകുന്ദൻ തന്നെ മർദ്ദിച്ചുവെന്ന് ആരോപിച്ച് മുൻ മാനേജർ വിപിൻ കുമാർ രം​ഗത്ത് എത്തിയത് വലിയ വാർത്തയായിരുന്നു. എന്നാൽ വിപിൻ പറയുന്നത് പോലെ ഒന്നും സംഭവിച്ചിട്ടില്ലെന്നും തന്നെ തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാ​ഗമായി കെട്ടി ചമച്ച കഥയാണെന്നുമാണ് സംഭവത്തിൽ പ്രതികരിച്ച് ഉണ്ണി മുകുന്ദൻ പറഞ്ഞത്.

മർദ്ദിച്ചെന്ന പരാതിയിൽ നടൻ ഉണ്ണി മുകുന്ദനെതിരെ പരാതി വിപിൻ നൽകിയിരുന്നു. എന്നാൽ ഇതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപെട്ട് ഡിജിപിക്കും എഡിജിപിക്കും ഉണ്ണി മുകുന്ദനും പരാതി നൽകിയിരുന്നു. എന്നാൽ ഇപ്പോഴിതാ വിവാദ സംഭവത്തിൽ കൂടുതൽ വിശദീകരണം നൽകിയിരിക്കുകയാണ് വിപിൻ കുമാർ. ദി ക്യുവിന് നൽകിയ അഭിമുഖത്തിലായിരുന്നു വിപിന്റെ പ്രതികരണം. ശാരീരികമായി ഉപദ്രവിച്ചുവെന്ന കാരണത്താലാണ് താൻ പരാതി നൽകാൻ തന്നെ പ്രേരിപ്പിച്ചതെന്നും ആരോടെങ്കിലും വിവാഹ​ അഭ്യർത്ഥന നടത്തിയിട്ടുണ്ടെങ്കിൽ അത് ഉണ്ണി പറഞ്ഞിട്ട് തന്നെയാണ് എന്നും വിപിൻ കുമാർ പറയുന്നു.

Also Read:നരിവേട്ട കണ്ടെന്ന് നടൻ, ഇഷ്ടമായെന്ന് പറഞ്ഞാൽ ആളെ വിട്ട് തല്ലിക്കുമെന്ന് ധ്യാൻ; ആളെ പിടികിട്ടിയെന്ന് സോഷ്യൽ മീഡിയ

ആറ് വർഷമായി താൻ ഉണ്ണി മുകുന്ദന്റെ പ്രൊഫഷണൽ മാനേജരായും സുഹൃത്തായും സഹോദരനായും പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ സ്വഭാവ വൈരുധ്യം മനസ്സിലായിട്ടുണ്ടെന്നും വിപിൻ പറയുന്നു. എന്നാൽ നല്ല സുഹൃത്തെന്ന രീതിയിൽ ഇത് പറഞ്ഞ് മനസിലാക്കാൻ താൻ ശ്രമിച്ചിട്ടുണ്ട്. മാർക്കോയ്ക്കുശേഷം വലി സിനിമകൾ ഉണ്ണിക്ക് വന്നില്ലെന്നും വിപിൻ പറയുന്നു.

ചില സിനിമകൾ ഉണ്ണിക്ക് നഷ്ടമായെന്നും ഇതോടെ ഫ്രസ്ട്രേറ്റഡായെന്നും വിപിൻ പറഞ്ഞു. ഇതിലുള്ള ദേഷ്യമൊക്കെ അദ്ദേഹം തന്നോടാണ് തീർക്കുന്നത്. കൂടെയുണ്ടായിരുന്നവർ ആരും ഇപ്പോൾ ഉണ്ണിക്ക് ഒപ്പമില്ല. ഉണ്ണിയുമായി വളരെ അധികം അഡ്ജസ്റ്റ് ചെയ്യാൻ നോക്കി. എന്നാൽ തന്നെ ഒരു പഞ്ചിങ് ബാ​ഗായി ഉണ്ണി ഉപയോ​ഗിച്ചുവെന്നാണ് വിപിൻ ആരോപിക്കുന്നത്. ഉണ്ണി മുകുന്ദന്റെ വീഴ്ച കൊണ്ടാണ് ​ഗോകുലം മൂവീസ് നടന്റെ ഒരു പ്രോജക്ടിൽ നിന്നും പിന്മാറിയത്. അന്നും താൻ ഉപദേശിച്ചിരുന്നുവെന്നാണ് വിപിൻ പറയുന്നത്.

ടൊവിനോയുമായി വലിയ സൗഹൃദം പുലർത്തുന്ന ഒരാളാണ് താൻ. ടൊവിനോയും ഉണ്ണിയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാക്കി കഴിഞ്ഞാൽ തനിക്ക് എന്ത് നേട്ടം ലഭിക്കുമെന്നാണ് വിപിൻ ചോദിക്കുന്നത്. ഈ ഇഷ്യുവിനുശേഷം ടൊവിനോ തന്നെ വിളിച്ചിരുന്നു. എല്ലാവരുമായും സൗഹൃദം നിലനിർത്തുന്നയാളാണ് ടൊവിനോ തോമസ്.

ടൊവിനോയുമായുള്ള ചാറ്റിന്റെ സ്ക്രീൻഷോട്ട് സ്റ്റോറിയാക്കിയതിലൂടെ എന്താണ് സമർത്ഥിക്കാൻ ശ്രമിക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. നടന്റെ സമ്മതം ഇല്ലാതെ താൻ ആരോടും വിവാഹ അഭ്യർത്ഥന നടത്തിയിട്ടില്ലെന്നും. ആരോടെങ്കിലും ചോദിച്ചിട്ടുണ്ടെങ്കിൽ അത് ഉണ്ണി പറഞ്ഞിട്ട് തന്നെയാണെന്നും വിപിൻ കുമാർ പറഞ്ഞു.