Kannur Squad: ‘കണ്ണൂർ സ്ക്വാഡിൽ ആദ്യം നായകനായി ഉദ്ദേശിച്ചത് സുരാജേട്ടനെ’; റോണി ഡേവിഡ്
Kannur Squad Movie: കണ്ണൂർ സ്ക്വാഡിൽ ആദ്യം നായകനായി തീരുമാനിച്ചത് സുരാജ് വെഞ്ഞാറമൂടിനെ ആയിരുന്നുവെന്നും എന്നാൽ സെക്കൻഡ് ഹാഫിൽ അദ്ദേഹം കൺവിൻസല്ലായിരുന്നെന്നും റോണി ഡേവിഡ് പറഞ്ഞു.

2023ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. നവാഗതനായ റോബി വർഗീസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് നടൻ റോണി ഡേവിസാണ്. കാസർഗോഡ് നടന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്.
പൊലീസ് ഓഫീസറായ മമ്മൂട്ടി എത്തിയ ചിത്രം തിയറ്ററുകളിൽ വൻ വിജയമാണ് നേടിയത്. 86 കോടിയോളമാണ് ചിത്രം നേടിയത്. ഇപ്പോഴിതാ ചിത്രത്തെ പറ്റി സംസാരിക്കുകയാണ് റോണി ഡേവിഡ്. കണ്ണൂർ സ്ക്വാഡിൽ ആദ്യം നായകനായി തീരുമാനിച്ചത് സുരാജ് വെഞ്ഞാറമൂടിനെ ആയിരുന്നുവെന്നും എന്നാൽ സെക്കൻഡ് ഹാഫിൽ അദ്ദേഹം കൺവിൻസല്ലായിരുന്നെന്നും റോണി ഡേവിഡ് പറഞ്ഞു.
‘കണ്ണൂർ സ്ക്വാഡിൽ ആദ്യം നായകനായി ഉദ്ദേശിച്ചത് സുരാജേട്ടനെയായിരുന്നു. ആ സമയത്ത് ഇതിന്റെ സ്ക്രിപ്റ്റ് ഇപ്പോൾ കാണുന്നത് പോലെയല്ലായിരുന്നു. പുള്ളിക്ക് കഥ ഇഷ്ടപ്പെട്ടില്ല. അത് സുരാജേട്ടന്റെ തെറ്റല്ല. മിസ്റ്റേക്ക് ഞങ്ങളുടെ ഭാഗത്തായിരുന്നു. പുള്ളിക്ക് ഫസ്റ്റ് ഹാഫ് ഇഷ്ടപ്പെട്ടു. സെക്കന്റ് ഹാഫ് ഓക്കെയല്ലായിരുന്നു.
ALSO READ: തിയറ്ററുകളിൽ ‘തല’യുടെ വിളയാട്ടം; റീ റിലീസിലും നേട്ടം കൊയത് ഛോട്ടാ മുംബൈ
എടാ ഇത് ഡോക്യുമെന്ററി പോലെയുണ്ടല്ലോ എന്നാണ് പറഞ്ഞത്. ഞങ്ങൾ എഴുതിയത് അതുപോലെയായിരുന്നു. പിന്നീട് ഞങ്ങൾ കഥ റീവർക്ക് ചെയ്തു. ഹെലന്റെ ഡയറക്ടർ മാത്തുക്കുട്ടി സേവ്യറും അതിന്റെ റൈറ്റർ ആൽഫ്രഡ് കുര്യനും കഥ കേട്ടു, ഒരുപാട് നിർദേശങ്ങൾ നൽകി. ഈ സ്ക്വാഡിന്റെ യാത്ര കൂടുതൽ ദുഷ്കരമാക്കുന്നത് അവരുടെ ഐഡിയയായിരുന്നു.
കൂടാതെ കഥയിൽ ഒരുപാട് ഇൻസിഷൻസും അവർ പറഞ്ഞു. ഞാൻ അവതരിപ്പിച്ച ജയൻ എന്ന കഥാപാത്രത്തെ കൈക്കൂലിക്കാരനാക്കിയത്, ആ കഥാപാത്രത്തിന്റെ സാമ്പത്തിക ബാധ്യതകൾ എല്ലാം പിന്നീട് ചേർത്തതാണ്. ആ യാത്രയിലാണ് എന്തുകൊണ്ടാണ് ജയൻ ഇതൊക്കെ ചെയ്യുന്നത് എന്ന് വ്യക്തമാക്കുന്നത്. അങ്ങനെ ഒരുപാട് മാറ്റങ്ങൾ വരുത്തി’ റോവിഡ് ഡേവിസ് പറയുന്നു.