Kantara-2 OTT release: ഈ ആഴ്ച മുതൽ കാന്താര ചാപ്റ്റർ1 ഒടിടിയിൽ കാണാം… എവിടെ… എപ്പോൾ.. എല്ലാം അറിയാം…
Kantara: Chapter 1 OTT Release Date : കന്നഡ സിനിമയുടെ യശസ്സ് ഉയർത്തിപ്പിടിച്ച 'കാന്താര: ചാപ്റ്റർ 1' ഇതിനകം 800 കോടി രൂപയുടെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ മറികടന്നതായാണ് റിപ്പോർട്ടുകൾ.

Kantara 2 Ott Release Date
കൊച്ചി: 2025-ലെ ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിസ്മയങ്ങളിലൊന്നായ ഋഷഭ് ഷെട്ടിയുടെ ‘കാന്താര: എ ലെജൻഡ് – ചാപ്റ്റർ 1 ഒടിടി റിലീസിന് തയ്യാറെടുക്കുന്നു. തിയേറ്ററുകളിൽ റിലീസ് ചെയ്ത് ഏകദേശം ഒരു മാസം പിന്നിടുമ്പോഴാണ് ആരാധകരെ ആവേശത്തിലാക്കി ചിത്രത്തിൻ്റെ ഡിജിറ്റൽ സ്ട്രീമിംഗ് തീയതി നിർമ്മാതാക്കൾ പ്രഖ്യാപിച്ചത്.
ഹോംബാലെ ഫിലിംസ് നിർമ്മിച്ച ഈ ചിത്രം, കന്നഡയ്ക്ക് പുറമെ മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെ ഡബ്ബ് ചെയ്ത പതിപ്പുകളിലും ഒക്ടോബർ 31 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ ലഭ്യമാകും. ‘To Become Legendary’ (ഒരു ഇതിഹാസമാകാൻ) എന്ന ആകാംഷ ജനിപ്പിക്കുന്ന അടിക്കുറിപ്പോടെയാണ് പ്രൈം വീഡിയോ ഇന്ത്യയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ റിലീസ് പോസ്റ്റർ പങ്കുവെച്ചത്.
ALSO READ : Lokah OTT : ലോകഃ ഒടിടിക്കായി നവംബർ വരെ കാത്തിരിക്കേണ്ട; നീലി ഈ മാസം തന്നെ എത്തും
കന്നഡ സിനിമയുടെ യശസ്സ് ഉയർത്തിപ്പിടിച്ച ‘കാന്താര: ചാപ്റ്റർ 1’ ഇതിനകം 800 കോടി രൂപയുടെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ മറികടന്നതായാണ് റിപ്പോർട്ടുകൾ. റിലീസ് ചെയ്ത് ഒരാഴ്ചയ്ക്ക് ശേഷം ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പോലും ചിത്രം മികച്ച കളക്ഷൻ നേടിയിരുന്നു. കേരളത്തിൽ വിതരണത്തിനെത്തിച്ചത് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആയിരുന്നു. 2022 -ൽ പുറത്തിറങ്ങിയ കാന്താര എന്ന ബ്ലോക്ക്ബസ്റ്റർ സിനിമയുടെ പ്രീക്വൽ (പൂർവ്വകഥ) ആണ് ‘കാന്താര: ചാപ്റ്റർ 1’. ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രത്തിൽ അദ്ദേഹം തന്നെയാണ് കേന്ദ്ര കഥാപാത്രമായ ബർമെയായി എത്തിയത്.
തീരദേശ കർണാടകയിലെ തെയ്യത്തിൻ്റെയും ഭൂതകോലത്തിൻ്റെയും ഐതീഹ്യങ്ങളെയും തദ്ദേശീയ വിശ്വാസങ്ങളെയും പശ്ചാത്തലമാക്കിയുള്ള ഈ സിനിമയിൽ രുക്മിണി വസന്ത്, ഗുൽഷൻ ദേവയ്യ, ജയറാം എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.