Diya Krishna: ദിയയുടെ നിറവയറിൽ തലോടി കുഞ്ഞിനോട് സംസാരിച്ച് കൃഷ്ണകുമാറും അഹാനയും! എന്തൊരു കെയറിംഗാണെന്ന് ആരാധകർ

Sindhu Krishna Shares Heartwarming Moment: ഭക്ഷണം കഴിച്ച ശേഷം വിശ്രമിക്കുന്ന ദിയയുടെ ഇരുവശത്തും ഇരുന്ന് നിറവയറിൽ തലോടുന്ന കൃഷ്ണകുമാറിനെയും അഹാനയെയും വീഡിയോയിൽ കാണാം. കുഞ്ഞിനോട് സംസാരിക്കുന്നതിനിടെയിൽ ഇങ്ങനെ തലോടുന്നത് സൂപ്പർ ഫീലിങ്ങാണെന്നും കൃഷ്ണകുമാർ പറയുന്നുണ്ട്.

Diya Krishna: ദിയയുടെ നിറവയറിൽ തലോടി കുഞ്ഞിനോട് സംസാരിച്ച് കൃഷ്ണകുമാറും അഹാനയും! എന്തൊരു കെയറിംഗാണെന്ന് ആരാധകർ

Krishnakumar

Published: 

20 Jun 2025 08:07 AM

സോഷ്യൽ മീഡിയ പ്രേക്ഷകരുടെ പ്രിയ താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെത്. കൃഷ്ണകുമാറും സിന്ധു കൃഷ്ണയും മക്കളും വ്ലോ​ഗിലൂടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പുതിയൊരു അതിഥിയെ കൂടി വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് കുടുംബം. ദിയ കൃഷ്ണയ്ക്കും ഭർത്താവ് അശ്വിൻ ​ഗണേശിനും ജൂലൈ മാസത്തോടെ കുഞ്ഞ് പിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യത്തെ കൺമണിക്ക് വേണ്ടതെല്ലാം ഒരുക്കുന്ന തിരക്കിലാണ് കുടുംബം.

ഇതിനിടെയിൽ ഇപ്പോഴിതാ ഗർഭകാലത്തെ ദിയ കൃഷ്ണയുടെ പേടികളെക്കുറിച്ച് തുറന്നു പറയുകയാണ് കൃഷ്ണകുമാറും കുടുംബവും. സിന്ധു കൃഷ്ണ യൂട്യൂബിൽ പങ്കുവച്ച ഹോം വ്ലോഗിലൂടെയാണ് വീട്ടിലെ വിശേഷങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഭക്ഷണം കഴിച്ച ശേഷം വിശ്രമിക്കുന്ന ദിയയുടെ ഇരുവശത്തും ഇരുന്ന് നിറവയറിൽ തലോടുന്ന കൃഷ്ണകുമാറിനെയും അഹാനയെയും വീഡിയോയിൽ കാണാം. കുഞ്ഞിനോട് സംസാരിക്കുന്നതിനിടെയിൽ ഇങ്ങനെ തലോടുന്നത് സൂപ്പർ ഫീലിങ്ങാണെന്നും കൃഷ്ണകുമാർ പറയുന്നുണ്ട്.

ഇതിനിടെയിൽ സിന്ധു കൃഷ്ണയുടെ ​ഗർഭകാലവും കൃഷ്ണകുമാർ പറയുന്നുണ്ട്. ഇതിനിടെയിൽ തനിക്ക് അധികം വയറില്ലായിരുന്നുവെന്ന് സിന്ധു കൃഷ്ണ പറയുന്നുണ്ട്. ദിയയുടെ വയറിന്റെ വലിപ്പം ചെറുതാണെന്നും ചില ആം​ഗിളിൽ നിന്ന് നോക്കുമ്പോൾ ഗർഭിണിയാണെന്ന് തോന്നുകയില്ലെന്നും അഹാന പറഞ്ഞു. വയർ കിച്ചുവിന്റെ അത്രയുമേ ഉള്ളൂവെന്ന് സിന്ധുവും തമാശരൂപേണ പറഞ്ഞു.

Also Read:‘രേണു സീറോ! നേരിട്ട് കണ്ടാൽ അടിച്ച് അവളുടെ ചെവിക്കല്ല് പൊട്ടിക്കും’; കൊല്ലം സുധിയുടെ മുൻ ഭാര്യ

ദിയയുടെ ഇൻജക്ഷനോടുള്ള പേടിയെക്കുറിച്ചും സിന്ധു കൃഷ്ണ വ്ലോ​ഗിൽ പറയുന്നുണ്ട്. ഇപ്രാവശ്യം ആശുപത്രിയിൽ പോയപ്പോൾ ഒരു ബ്ലഡ് ടെസ്റ്റ് ഉണ്ടായിരുന്നുവെന്നും അതിനായി ആറ് ടെസ്റ്റ്ട്യൂബിൽ ബ്ലഡ് എടുത്തുവെന്നും സിന്ധു പറയുന്നു. ഓസി ഒരുപാട് കരഞ്ഞുവെന്നും സിന്ധു പറയുന്നുണ്ട്. വീഡിയോ വൈറലായതോടെ നിരവധി പേർ കമന്റുമായി എത്തി. ചേച്ചിയും അച്ഛനും എന്തൊരു കെയറിംഗാണെന്നും ഇതുപോലൊരു കുടുംബത്തിനെ ലഭിക്കാൻ ഭാ​ഗ്യം ചെയ്യണമെന്നും ആരാധകർ പറയുന്നു.

Related Stories
'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ