L2 Empuraan: ‘ഒരു പുറംതിരിഞ്ഞുള്ള പിക് ഇടോ ഒരു കാര്യം നോക്കാന്‍ ആയിരുന്നു’; റിക് യൂനിന്റെ ഫോട്ടോയ്ക്ക് താഴെയും എമ്പുരാനിലെ താരത്തെ അന്വേഷിച്ച് മലയാളികള്‍

Malayali's Comments Under Rick Yune's Social Media Post About Empuraan Surprise Character: റിലീസ് അറിയിച്ചുകൊണ്ട് പുറത്തുവിട്ട പോസ്റ്ററില്‍ വെള്ള ഷര്‍ട്ടില്‍ ചുവന്ന നിറത്തിലുള്ള ഡ്രാഗണ്‍ ആയിരുന്നുവെങ്കില്‍ ട്രെയ്‌ലറില്‍ അത് കറുത്ത നിറത്തിലുള്ള ഷര്‍ട്ടില്‍ ചുവന്ന ഡ്രാഗണായിരുന്നു. എന്തായാലും ഇത്രയും ഹൈപ്പ് കൊടുത്ത് നിസാരനായ ഒരാളെ പൃഥ്വിരാജ് എമ്പുരാനില്‍ കൊണ്ടുവരില്ലെന്ന കാര്യം ആരാധകര്‍ക്ക് ഉറപ്പാണ്.

L2 Empuraan: ഒരു പുറംതിരിഞ്ഞുള്ള പിക് ഇടോ ഒരു കാര്യം നോക്കാന്‍ ആയിരുന്നു; റിക് യൂനിന്റെ ഫോട്ടോയ്ക്ക് താഴെയും എമ്പുരാനിലെ താരത്തെ അന്വേഷിച്ച് മലയാളികള്‍

റിക് യൂന്‍, എമ്പുരാന്‍ പോസ്റ്റര്‍

Updated On: 

25 Mar 2025 | 06:29 PM

മലയാളികളിപ്പോള്‍ എമ്പുരാന്‍ ലോകത്താണ്. ആരാണ് ആ ഡ്രാഗണ്‍ ചിത്രം പതിപ്പിച്ച ഷര്‍ട്ടുമിട്ട് പുറംതിരിഞ്ഞ് നില്‍ക്കുന്നതെന്നാണ് മലയാളികള്‍ക്ക് അറിയേണ്ടത്. എമ്പുരാന്റെ റിലീസ് അനൗണ്‍സ് ചെയ്തുകൊണ്ട് പുറത്തിറക്കിയ പോസ്റ്റര്‍ മുതല്‍ ട്രെയ്‌ലറില്‍ വരെ പ്രത്യക്ഷപ്പെട്ട ആ സര്‍പ്രൈസ് താരമാരാണെന്ന ചര്‍ച്ചകളാണ് സൈബറിടത്ത് ഇപ്പോള്‍ നടക്കുന്നത്.

റിലീസ് അറിയിച്ചുകൊണ്ട് പുറത്തുവിട്ട പോസ്റ്ററില്‍ വെള്ള ഷര്‍ട്ടില്‍ ചുവന്ന നിറത്തിലുള്ള ഡ്രാഗണ്‍ ആയിരുന്നുവെങ്കില്‍ ട്രെയ്‌ലറില്‍ അത് കറുത്ത നിറത്തിലുള്ള ഷര്‍ട്ടില്‍ ചുവന്ന ഡ്രാഗണായിരുന്നു. എന്തായാലും ഇത്രയും ഹൈപ്പ് കൊടുത്ത് നിസാരനായ ഒരാളെ പൃഥ്വിരാജ് എമ്പുരാനില്‍ കൊണ്ടുവരില്ലെന്ന കാര്യം ആരാധകര്‍ക്ക് ഉറപ്പാണ്.

ആ കഥാപാത്രം ആരാണെന്നതുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. മമ്മൂട്ടിയാണോ ഫഹദ് ഫാസില്‍ ആണോ അതെന്ന് ആരാധകര്‍ ചോദിച്ചപ്പോള്‍ അവര്‍ ഈ സിനിമയുടെ ഭാഗമല്ലെന്നായിരുന്നു പൃഥ്വിരാജ് നല്‍കിയ മറുപടി.

ഇതോടെ സംശയം ബോളിവുഡ് താരം ആമിര്‍ ഖാനിലേക്ക് നീണ്ടു. അതിനുള്ള പ്രധാന കാരണം ചിത്രത്തിലുള്ളയാള്‍ക്ക് ആമിര്‍ ഖാന്റെ അതേ ചെവിയാണെന്നുള്ളതാണ്. ഇരുവരുടെയും ചെവി ഒരുപോലെയിരിക്കുന്നു. ആമിര്‍ ഖാന്‍ എത്തിയാല്‍ ചിത്രം 10,000 കോടി കടക്കും എന്നൊക്കെയാണ് ചിലര്‍ പറയുന്നത്.

എന്നാല്‍ സംശയം ആമിര്‍ ഖാനില്‍ മാത്രം നില്‍ക്കുന്നില്ല. ഹോളിവുഡ് താരം റിക് യൂന്‍ ആണ് സംശയ നിഴലില്‍ നില്‍ക്കുന്ന മറ്റൊരാള്‍. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്, നിന്‍ജാ അസ്സാസിന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് റിക് യൂന്‍. എമ്പുരാനില്‍ മിഷേല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആന്‍ഡ്രിയ തിവദാറും റിക് യൂനും ഒരേ കാസ്റ്റിങ് ഏജന്‍സിയുടെ താരങ്ങളാണ്. ഇരുവരും ഇന്ത്യന്‍ സിനിമയുടെ ഭാഗമാകുന്നു എന്ന് ചൂണ്ടിക്കാട്ടി ഇന്റര്‍നാഷണല്‍ ആര്‍ട്ടിസ്റ്റ് മാനേജ്‌മെന്റ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടതും സംശയത്തിന് ആക്കം കൂട്ടുന്നു.

സംശയം ഇങ്ങനെ ഉള്ളില്‍ കൊണ്ടുനടന്നിട്ട് കാര്യമില്ലല്ലോ, അതിനാല്‍ എത്രയും പെട്ടെന്ന് സംശയം തീര്‍ത്തേക്കാമെന്ന് കരുതി റിക് യൂനിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിനടിയിലും എത്തിയിരിക്കുകയാണ് മലയാളികള്‍.

Also Read: L2 Empuraan: ‘ഷാരൂഖ് ഖാന്‍ പാവം അവര് ഒരു സീന്‍ നടിച്ചിട്ട് അത് കട്ട് പണ്ണികളഞ്ഞു’; ലാലേട്ടന്‍ നല്ല ഫോമിലാണ്‌

ഒരു പുറം തിരിഞ്ഞുള്ള പിക് ഇടോ ഒരു കാര്യം നോക്കാന്‍ ആയിരുന്നു, കൊച്ചുകള്ളന്‍ നമ്മള്‍ കണ്ടുപിടിക്കില്ല എന്ന് കരുതിയോ, കള്ള തിരുമാലി പുറം തിരിഞ്ഞു നിന്നാല്‍ ആളെ മനസിലാവില്ലെന്ന് കരുതിയോ, ആശാനെ നമ്മള്‍ കണ്ടുപിടിച്ചു എന്നിങ്ങനെ നീളുന്നു കമന്റുകള്‍. എന്തായാലും ആ സര്‍പ്രൈസ് കഥാപാത്രം ആരാണെന്നറിയാന്‍ മാര്‍ച്ച് 27 വരെ കാത്തിരുന്നേ മതിയാകൂ.

Related Stories
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്