L2: Empuraan Landmark Announcement: മറഞ്ഞിരിക്കുന്നത് ആര്? വമ്പൻ പ്രഖ്യാപനം നാളെ, ആകാംക്ഷയോടെ ആരാധകർ

L2: Empuraan Landmark Announcement: സിനിമയുടെ പ്രമോഷൻ പരിപാടിയുടെ തിരക്കിലാണ് അണിയറ പ്രവർത്തകർ. അടുത്ത ദിവസങ്ങളിലായി മോഹൻലാലും പൃഥ്വിരാജും ഒരുമിച്ചെത്തുന്ന പ്രമോഷൻ പരിപാടികൾ ഉണ്ടാകും എന്നാണ് വിവരം.

L2: Empuraan Landmark Announcement: മറഞ്ഞിരിക്കുന്നത് ആര്? വമ്പൻ പ്രഖ്യാപനം നാളെ, ആകാംക്ഷയോടെ ആരാധകർ

empuraan

Published: 

17 Mar 2025 23:38 PM

സിനിമാ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ലാലേട്ടൻ ചിത്രമാണ് എമ്പുരാൻ. വെറും പത്ത് ദിവസം മാത്രം റിലീസിന് ബാക്കി നിൽക്കേ സിനിമയുമായി വരുന്ന വാർത്തകളെല്ലാം ആരാധകരുടെ ആവേശം കൂട്ടുകയാണ്. ഇപ്പോഴിതാ, പ്രേക്ഷകരുടെ ആകാംക്ഷ വർധിപ്പിച്ച് മോഹൻലാൽ ഒരു പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ്. ഒരു ലാൻഡ്മാർക്ക് അനൗൺസ്മെന്റ് നാളെ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചാണ് പോസ്റ്റർ പങ്ക് വെച്ചത്.

ഇരുകൈകളിലും തോക്ക് പിടിച്ചിരിക്കുന്ന ഒരാളുടെ ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്. മുഖം വ്യക്തമല്ല. ഇത് ലാലേട്ടൻ തന്നെയാണോ, അതോ മറ്റേതെങ്കിലും താരമാണോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. നാളെ വൈകിട്ട് ആറ് മണിക്കാണ് ഈ പ്രഖ്യാപനം. പൃഥ്വിരാജ് ഒളിപ്പിച്ച് വച്ചിരിക്കുന്ന സർപ്രൈസ് എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. ട്രൈലറിന്റെ അപ്പ്ഡേറ്റ് ആണോ, അതോ അതിഥിവേഷമോ വില്ലൻ വേഷമോ ചെയ്യുന്നയാളുടെ ക്യാരക്റ്റർ പോസ്റ്റർ ആണോ എന്നൊക്കെയാണ് ആരാധകരുടെ ചോദ്യങ്ങൾ. കൂട്ടത്തിൽ മമ്മൂട്ടിയുടെയും അക്ഷയ് കുമാറിന്റെയും പേരുകൾ പറയുന്നവരുമുണ്ട്.

സിനിമയുടെ പ്രമോഷൻ പരിപാടിയുടെ തിരക്കിലാണ് അണിയറ പ്രവർത്തകർ. രാജമൗലി ചിത്രത്തിന്റെ സെറ്റിൽ നിന്നും പൃഥ്വിരാജ് സുകുമാരൻ തിരിച്ചെത്തുകയും അഭിമുഖങ്ങൾ നൽകി തുടങ്ങുകയും ചെയ്തിട്ടുണ്ട്. അടുത്ത ദിവസങ്ങളിലായി മോഹൻലാലും പൃഥ്വിരാജും ഒരുമിച്ചെത്തുന്ന പ്രമോഷൻ പരിപാടികൾ ഉണ്ടാകും എന്നാണ് വിവരം. അതിനിടെ ലൈക്ക പ്രൊഡക്ഷൻസ് എമ്പുരാന്റെ നിർമ്മാണ ചുമതലയിൽ നിന്ന് പിന്മാറുകയും സാമ്പത്തിക ഇടപാടുകൾ തീർത്ത് ശ്രീ ഗോകുലം മൂവീസ് ചിത്രം ഏറ്റെടുക്കുകയും ചെയ്തു.

ALSO READ: എമ്പുരാൻ്റെ വേൾഡ് വൈഡ് റിലീസ് ഓവർസീസ് റൈറ്റ്സ് സ്വന്തമാക്കിയത് ഇവർ

മലയാളത്തിലെ ബിഗ് ബഡ്‌ജറ്റ് ചിത്രം എമ്പുരാൻ്റെ വേൾഡ് വൈഡ് റിലീസ് ഓവർസീസ് റൈറ്റ്സ് സൈബർസിസ്റ്റംസ് ഓസ്ട്രേലിയ ആണ് സ്വന്തമാക്കിയത്. ജി.സി.സി, അമേരിക്കൻ എന്നിവിടങ്ങൾ ഒഴികെയുള്ള ഓവർസീസ് റൈറ്റ്സ് ആണ് ഇവർ സ്വന്തമാക്കിയിരിക്കുന്നത്. മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. ഇന്ത്യയിൽ ആദ്യ ഷോ മാർച്ച് 27ന് പുലർച്ചെ ആറ് മുതലായിരിക്കുമെന്ന് ചിത്രത്തിൻ്റെ നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരുന്നു. ഓരോ രാജ്യത്തെയും സമയക്രമത്തിന് അനുസരിച്ച് റിലീസുകളിൽ മാറ്റമുണ്ടാകും.

മഞ്ജു വാര്യർ, ടൊവിനോ തോമസ്, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, സായ് കുമാർ, സുരാജ് വെഞ്ഞാറമൂട്, സാനിയ അയ്യപ്പൻ, ശിവദ, അനീഷ് മേനോൻ തുടങ്ങിയവരാണ് മറ്റ് പ്രധാനവേഷങ്ങളിലെത്തുന്നത്. കൂടാതെ നിരവധി വിദേശ താരങ്ങളും എമ്പുരാനിൽ അണിനിരക്കുന്നു. മുരളി ഗോപിയാണ് തിരക്കഥ. ദീപക് ദേവ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് സുജിത് വാസുദേവാണ്. എഡിറ്റിംഗ്: അഖിലേഷ് മോഹൻ, കലാ സംവിധാനം: മോഹൻദാസ് , വാർത്ത പ്രചരണം: പി.ശിവപ്രസാദ്

Related Stories
Year-Ender 2025: 2025ൽ ഏറ്റവും പ്രതിഫലം വാങ്ങിയ ഗായകർ ആരൊക്കെ? എആർ റഹ്മാന്റെ ഒരു പാട്ടിന് മൂന്ന് കോടി!
Dileep: വിവാദങ്ങൾക്കിടെ നടൻ ദിലീപ് ശബരിമലയിൽ
Actress Assault Case: അതിജീവിതയുടെ ആദ്യ പ്രതികരണം പങ്കുവെച്ച് പൃഥ്വിരാജ്; മൗനം പാലിച്ച് നവ്യയും ആസിഫും കുഞ്ചോക്കോയും
Actress Assault Case: ‘ഭാമ എന്നോട് പേഴ്സണലായി ആരാണിത് ചെയ്യിച്ചതെന്ന് പറഞ്ഞു; എന്തുകൊണ്ട് മൊഴി മാറ്റി’: ഭാ​ഗ്യലക്ഷ്മി
Actress Assault Case: ‘അതിജീവിതക്ക് നീതി ലഭിക്കില്ലെന്ന് ബാലു അന്നേ പറഞ്ഞു; ഞാൻ കാലു പിടിച്ചു, അത് പാടില്ലായിരുന്നു’; വിതുമ്പി ബാലചന്ദ്രകുമാറിന്റെ ഭാര്യ
Urvashi: ‘എത്രമറച്ചുവയ്ക്കാൻ നോക്കിയാലും സത്യം പുറത്തുവരും; കുഞ്ഞുങ്ങളെ ഓർത്താണ് മിണ്ടാതിരുന്നത്’; ഉർവശി
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം