L2 Empuraan Total Collection Report : എമ്പുരാൻ തിയറ്ററിൽ നിന്നും എത്ര നേടി? ഒടിടി, സാറ്റ്ലൈറ്റ് വിറ്റു പോയത് എത്ര രൂപയ്ക്ക്? കണക്ക് പുറത്ത്
L2 Emupraan Total Business : എമ്പുരാൻ ആകെ 325 കോടി രൂപയാണ് ബോക്സ്ഓഫീസിൽ നിന്നും മറ്റ് അവകാശങ്ങളും വിറ്റൊഴുച്ചുകൊണ്ട് സ്വന്തമാക്കിട്ടുള്ളത്.

L2 Empuraan Box Office Collection
മലയാള സിനിമയുടെ പുതിയ ഇൻഡസ്ട്രി ഹിറ്റായി മാറിയ എമ്പുരാൻ്റെ ആകെ ബിസിനെസ് നേട്ടം എത്രയാണെന്ന് വെളിപ്പെടുത്തി നിർമാതാക്കൾ. മോഹൻലാൽ-പൃഥ്വിരാജ് കോംബോ ചിത്രം ബോക്സ്ഓഫീസ് കളക്ഷൻ റിപ്പോർട്ട് ഉൾപ്പെടെ ആകെ നേടിയത് 325 കോടി രൂപയാണ്. 30 ദിവസത്തെ 325 കോടി രൂപയുടെ ബിസിനെസ് റിപ്പോർട്ടാണ് അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ഒടിടി, സാറ്റ്ലൈറ്റ് ബിസിനെസുകൾ നടന്നതിന് ശേഷമാണ് നിർമാതാക്കൾ ചിത്രത്തിൻ്റെ ആകെ ബിസിനെസ് എത്ര നടന്നു എന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.
325 കോടി ബിസിനെസ് അപ്പോൾ ബോക്സ്ഓഫീസിൽ എത്ര നേടി?
റിപ്പോർട്ടുകൾ പ്രകാരം ആഗോള ബോക്സ്ഓഫീസിൽ നിന്നും എമ്പുരാൻ സ്വന്തമാക്കിയത് 265 കോടിയോളമാണ് നേടിട്ടുള്ളത്. ഇതോടെ കഴിഞ്ഞ വർഷം മഞ്ഞുമ്മൽ ബോയ്സ് സ്വന്തമാക്കിയ ഇൻഡസ്ട്രി ഹിറ്റ് റെക്കോർഡ് എമ്പുരാൻ്റെ പേരിലേക്കായി. ഇന്ത്യയിൽ മാത്രം 105 കോടി മോഹൻലാൽ ചിത്രം സ്വന്തമാക്കി. തിയറ്റർ ഷെയർ മാത്രം ആദ്യമായി 100 കോടി നേടുന്ന ചിത്രവും കൂടിയാണ് എമ്പുരാൻ. റിലീസായി 30 ദിവസങ്ങൾ കൊണ്ടാണ് മോഹൻലാൽ ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്.
ALSO READ : ‘L2: Empuraan’ OTT Release: എമ്പുരാൻ ഒടിടിയിൽ; എപ്പോൾ, എവിടെ കാണാം
ബോക്സ്ഓഫീസ് കഴിഞ്ഞാൽ ബാക്കി ബിസിനെസ് എത്രയാണ്?
റിപ്പോർട്ടുകൾ പ്രകാരം 265 കോടി രൂപയാണ് എമ്പുരാൻ്റെ ആകെ ബോക്സ്ഓഫീസ് കളക്ഷൻ. സിനിമയുടെ ഒടിടി, സാറ്റ്ലൈറ്റ്, മ്യൂസിക് റൈറ്റ്സ് ഉൾപ്പെടെയുള്ള ബാക്കി അവകാശങ്ങൾ വിറ്റു പോയതാണ് ബോക്സ്ഓഫീസ് നേട്ടത്തിന് പുറമെയുള്ള ബിസിനെസ്. ഒടിടിയും സാറ്റ്ലൈറ്റും 60 കോടി രൂപയ്ക്ക് വിറ്റു പോയതായിട്ടാണ് റിപ്പോർട്ട്. ഇതിന് പുറമെ ചിത്രത്തിലെ ഗാനങ്ങളുടെ അവകാശം മറ്റ് പ്ലാറ്റുഫോമുകൾക്ക് വിറ്റു പോയിട്ടുണ്ട്.
എമ്പുരാൻ 325 കോടി ബിസിനെസ് സ്വന്തമാക്കിയെന്ന് അറിയിച്ചുകൊണ്ടുള്ള മോഹൻലാലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
എമ്പുരാൻ ഒടിടി
ജിയോ സിനിമയും, ഏഷ്യനെറ്റുമാണ് എമ്പുരാൻ്റെ ഒടിടി അവകാശം സ്വന്തമാക്കിയത്. ചിത്രം ഈ ഏപ്രിൽ 24-ാം തീയതി മുതൽ ഒടിടിയിൽ സംപ്രേഷണം ചെയ്തു തുടങ്ങും. സിനിമയുടെ റിലീസിന് തൊട്ടുമുമ്പാണ് ജിയോ ഹോട്ട്സ്റ്റാറും ഏഷ്യനെറ്റും ചിത്രത്തിൻ്റെ ഒടിടി അവകാശം സ്വന്തമാക്കിയത്. അതേസമയം എമ്പുരാൻ ഹിന്ദി പതിപ്പിൻ്റെ ഒടിടി അവകാശം മറ്റൊരു പ്ലാറ്റ്ഫോം സ്വന്തമാക്കിയതായിട്ട് റിപ്പോർട്ടുണ്ട്.